• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്: ബുർജീൽ പവിലിയൻ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ്; മെഡിക്കൽ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ വിവരിച്ച് ഡോ. ഷംഷീർ വയലിൽ

by UAE വാർത്ത ലേഖകൻ
4 months ago
in Abu Dhabi, UAE
Reading Time: 1 min read
22 1
മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്: ബുർജീൽ പവിലിയൻ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ്; മെഡിക്കൽ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ വിവരിച്ച് ഡോ. ഷംഷീർ വയലിൽ
125
VIEWS
Share on WhatsappShare on Facebook

അന്ന് പങ്കുവെച്ച സ്വപ്നം ഇന്ന് യാഥാർത്ഥ്യത്തിലേക്ക്; ബുർജീലിന്റെ തുടക്കകാലത്തെ കൂടിക്കാഴ്ച അനുസ്മരിച്ച് മെഡിക്കൽ സിറ്റിയുടെ ഭാവി വികസനരേഖ പ്രസിഡന്റിന് മുന്നിൽ അവതരിപ്പിച്ച് ഡോ. ഷംഷീർ.

അബുദാബി: യുഎഇയുടെ ആരോഗ്യപരിരക്ഷാ രംഗത്ത് വൻ മുന്നേറ്റം ലക്ഷ്യമിടുന്ന ബുർജീൽ മെഡിക്കൽ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് മുന്നിൽ വിശദീകരിച്ച് ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ. അബുദാബിയിൽ നടന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് 2026’ ഫോറത്തിന്റെ ഭാഗമായുള്ള ബുർജീൽ ഹോൾഡിങ്‌സ് പവിലിയൻ സന്ദർശിച്ച പ്രസിഡന്റിനെ ഡോ. ഷംഷീർ സ്വീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നീ രംഗങ്ങളിൽ വൻ നിക്ഷേപം ലക്ഷ്യമിടുന്ന വിപുലീകരണ പദ്ധതി ഡോ. ഷംഷീർ വിശദീകരിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും പവിലിയൻ സന്ദർശിച്ച് പദ്ധതികൾ വിലയിരുത്തി. ഐഎച്ച്‌സി (IHC) മാനേജിങ് ഡയറക്ടറും സിഇഒയുമായ സയിദ് ബസർ ഷുഐബും സന്നിഹിതനായിരുന്നു.

ഹൃദ്യമായ കൂടിക്കാഴ്ച; പഴയ ഓർമ്മകളിൽ പുതിയ വികസനം

ബുർജീൽ മെഡിക്കൽ സിറ്റിയുടെ വികസനരേഖ അവതരിപ്പിക്കുന്ന വേളയിൽ പഴയൊരു കൂടിക്കാഴ്ചയുടെ ഹൃദ്യമായ ഓർമ്മകൾ ഡോ. ഷംഷീർ പങ്കുവെച്ചു. മെഡിക്കൽ സിറ്റി എന്ന ആശയം ആദ്യഘട്ടത്തിലായിരുന്ന കാലത്ത് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കണ്ട് പദ്ധതികൾ വിശദീകരിച്ചത് അദ്ദേഹം അനുസ്മരിച്ചു. അന്ന് കണ്ട വലിയ സ്വപ്നത്തിന്റെ തുടർച്ചയാണ് വരാനിരിക്കുന്ന വിപുലീകരണമെന്ന് അദ്ദേഹം പറഞ്ഞു. 3,87,000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന പുതിയ വികസനത്തിലൂടെ അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയെ ലോകോത്തര ചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.

കാന്സർ ചികിത്സ, മെഡിക്കൽ ഗവേഷണം, വിദ്യാഭ്യാസം എന്നിവ ഏകോപിപ്പിച്ചുകൊണ്ടുള്ള അതിനൂതന സൗകര്യങ്ങളാണ് ബുർജീൽ മെഡിക്കൽ സിറ്റിയുടെ അടുത്ത ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. സങ്കീർണ്ണമായ ചികിത്സാ സൗകര്യങ്ങൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ മികച്ച പരിചരണം സ്വദേശികൾക്കും പ്രവാസികൾക്കും ഇവിടെ ലഭ്യമാകും.

നിക്ഷേപങ്ങളിൽ വൻ കുതിപ്പ്

വിപിഎസ് ഹെൽത്ത്‌കെയറിന് കീഴിലുള്ള ലൈഫ് ഫാർമയുടെ വിപുലീകരണത്തിനായി കിസാദിൽ 700 മില്യൺ ദിർഹത്തിന്റെ നിക്ഷേപം ഗ്രൂപ്പ് പ്രഖ്യാപിച്ചു. കൂടാതെ, അപൂർവ രക്തരോഗങ്ങൾക്കുള്ള അത്യാധുനിക ജനിതക ചികിത്സാരംഗത്ത് 100 മില്യൺ ദിർഹത്തിന്റെ പുതിയ പദ്ധതിക്കും തുടക്കമിട്ടു. ഈ ചികിത്സാരീതികൾ യുഎഇയിൽ തന്നെ വികസിപ്പിക്കാനും നിർമ്മിക്കാനും സാധിക്കുന്ന പ്ലാറ്റ്‌ഫോമിനാണ് ഗ്രൂപ്പ് രൂപം നൽകുന്നത്. യുഎഇയെ ആഗോള ആരോഗ്യ ഇന്നൊവേഷൻ കേന്ദ്രമാക്കി മാറ്റാനുള്ള ദേശീയ ലക്ഷ്യത്തിന് കരുത്തുപകരുന്നതാണ് ഈ ചുവടുവെപ്പുകളെന്ന് ഗ്രൂപ്പ് വ്യക്തമാക്കി.

Tags: burjeel medical city uaemake it in the emirates 2026shamshir vayalil newsuae healthcare investmentvps healthcare expansion

RelatedPosts

യുഎഇയുടെ വ്യാവസായിക രംഗത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ഹോട്ട്‌പാക്കിന് ആദരം
Dubai

യുഎഇയുടെ വ്യാവസായിക രംഗത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ഹോട്ട്‌പാക്കിന് ആദരം

‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്’ 2026 : യുഎഇ ഉത്പന്നങ്ങൾക്ക് ആ​ഗോള വിപണി ഉറപ്പാക്കാൻ ലുലു
Abu Dhabi

‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്’ 2026 : യുഎഇ ഉത്പന്നങ്ങൾക്ക് ആ​ഗോള വിപണി ഉറപ്പാക്കാൻ ലുലു

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE President Sheikh Mohamed bin Zayed visits Germany as bilateral trade hits $15.51B. Discover key pacts across green hydrogen, AI data centers, and industrial investments.
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.