ദുബായ്: ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെ പ്രധാന പാർക്കുകളിൽ സന്ദർശകർക്കായി സൗജന്യ ഐസ്ക്രീം വിതരണം സംഘടിപ്പിക്കുന്നു. കുടുംബങ്ങളോടും കുട്ടികളോടും കൂടി ഈദ് ആഘോഷിക്കാൻ എത്തുന്നവർക്കായി ദുബായ് മുനിസിപ്പാലിറ്റിയാണ് പ്രത്യേക ഒരുക്കം നടത്തുന്നത്.
ഈദിന്റെ ആദ്യ ദിവസം വൈകുന്നേരം 5 മണി മുതൽ 7 മണിവരെയാണ് സൗജന്യ ഐസ്ക്രീം ലഭ്യമാകുക. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ആറു പ്രധാന പാർക്കുകളിലാണ് ഈ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്.
സൗജന്യ ഐസ്ക്രീം ലഭിക്കുന്ന പാർക്കുകൾ:
1. ക്രീക്ക് പാർക്ക്
2. മുഷ്രിഫ് നാഷണൽ പാർക്ക്
3. സബീൽ പാർക്ക്
4. അൽ സഫാ പാർക്ക്
5. അൽ ബർഷാ പോണ്ട് പാർക്ക്
6. അൽ നഹ്ദ പോണ്ട് പാർക്ക്
ഈദ് അവധി ദിവസങ്ങളിൽ പാർക്കുകളിലേക്ക് കൂടുതൽ ആളുകൾ എത്തുമെന്ന് കണക്കുകൂട്ടുന്ന സാഹചര്യത്തിൽ കുടുംബങ്ങൾക്ക് സന്തോഷം പകരുന്ന പരിപാടിയായാണ് ഇത് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും സന്ദർശകർക്കും ആഘോഷ വേളയിൽ മധുര നിമിഷങ്ങൾ സമ്മാനിക്കാനാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.













































