• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ras Al Khaimah (RAK)

പ്രവാസി ലീഗൽ സെൽ റാസൽ ഖൈമയിൽ റീജണൽ യൂണിറ്റ് രൂപീകരിച്ചു

by UAE വാർത്ത ലേഖകൻ
13 minutes ago
in Ras Al Khaimah (RAK)
Reading Time: 1 min read
22 0
Pravasi Legal Cell expands to Ras Al Khaimah, appointing Sreedharan Prasad as president and A.K. Sethunath as general secretary to aid Indian expats.
121
VIEWS
Share on WhatsappShare on Facebook

ശ്രീധരൻ പ്രസാദ് അധ്യക്ഷനും എ.കെ. സേതുനാഥ് ജനറൽ സെക്രട്ടറിയുമാകും; ആഗോള പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ യൂണിറ്റ്.

റാസൽ ഖൈമ: ആഗോള പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി പ്രവാസി ലീഗൽ സെൽ റാസൽ ഖൈമയിൽ പുതിയ റീജണൽ യൂണിറ്റ് രൂപീകരിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റും സുപ്രീം കോടതി അഡ്വക്കേറ്റ് ഓൺ റെക്കോർഡുമായ അഡ്വ. ഡോ. ജോസ് അബ്രഹാമിന്റെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്.

റാസൽ ഖൈമയിലെ സാമൂഹിക പ്രവർത്തകരായ ശ്രീധരൻ പ്രസാദ് അധ്യക്ഷനായും എ.കെ. സേതുനാഥ് ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കും. ജെ.ആർ.സി. ബാബുവാണ് ട്രഷറർ. അബ്ദുൽ നാസർ അൽദാനയെ ഉപാധ്യക്ഷനായും അരുൺ ചന്ദ്രനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഇവരെ കൂടാതെ ഏഴ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും നിയമിച്ചിട്ടുണ്ട്.

വിരമിച്ച ജഡ്ജിമാർ, പ്രമുഖ അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഒന്നര പതിറ്റാണ്ടായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. വിദേശ ജോലികളുടെ മറവിലുള്ള മനുഷ്യക്കടത്ത്, പലിശക്കെണി, തൊഴിൽ തട്ടിപ്പ്, പൊതുപ്രവർത്തനത്തിന്റെ മറവിലുള്ള ചൂഷണങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന പ്രവാസികൾക്ക് സംഘടന നിയമസഹായം നൽകിവരുന്നു.

പ്രവാസികളുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങൾക്കായി സംഘടന നടത്തിയ നിയമപോരാട്ടങ്ങൾ ശ്രദ്ധേയമാണ്. വിദേശ തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി നേടാനായതോടെ, കേരള സർക്കാർ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നടപ്പിലാക്കി. വിദേശപഠനത്തിന് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകിയത് ലീഗൽ സെൽ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ്.

കോവിഡ് കാലത്തുമാത്രം പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പതിനഞ്ചിലധികം പൊതുതാൽപ്പര്യ ഹർജികൾ സംഘടന ഫയൽ ചെയ്തു. നോർക്ക കെയർ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം മൂന്നിരട്ടിയിലധികം വർധിപ്പിച്ചത് പുനഃപരിശോധിക്കാൻ കേരള സർക്കാരിന് കോടതി നിർദേശം നൽകിയതും ലീഗൽ സെല്ലിന്റെ ഇടപെടലിലൂടെയാണ്.

പൊതുപ്രവർത്തനത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകൾ നേരിടുന്നതിനും പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനുമായി കൂടുതൽ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹ്റൈൻ ചാപ്റ്റർ അധ്യക്ഷനുമായ സുധീർ തിരുനിലത്ത് പത്രക്കുറിപ്പിൽ അറിയിച്ചു.

Tags: Diaspora WelfareIndian ExpatriatesJose AbrahamLegal AidPravasi Legal CellRas Al KhaimahSudheer ThirunilathUAE news

RelatedPosts

The death toll in the Ras Al Khaimah bus-truck crash on Al Watan Street has risen to 13 after two injured victims died in hospital; 14 remain injured.
UAE

റാസൽഖൈമ വാഹനാപകടം: മരണസംഖ്യ 13 ആയി ഉയർന്നു; 14 പേർ ചികിത്സയിൽ

Mona Ghanem Al Marri highlights how content creators help share Dubai's achievements and values globally at a Dubai Press Club and Sports Council session.
Entertainment

ദുബായുടെ കഥ ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് നിർണായക പങ്ക്: മോന അൽ മർറി

UAE: 11 killed in passenger bus and truck crash in Ras Al Khaimah
UAE

റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 11 മരണം

Over 310,000 participants joined the eighth Dubai Run on Sheikh Zayed Road during the tenth Dubai Fitness Challenge across 5 km and 10 km routes.
Sports

ദുബായ് റണ്ണിൽ റെക്കോർഡ് പങ്കാളിത്തം; ഇത്തവണ ഓടിയെത്തിയത് 3.10 ലക്ഷത്തിലധികം പേർ

Dubai Police confiscated 1,903 e-bikes and e-scooters in a week-long crackdown targeting reckless riding, teenage stunts, and safety violations.
Dubai

അപകടകരമായ യാത്രകൾക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ 1,903 ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും പിടിച്ചെടുത്ത് ദുബായ് പൊലീസ്

Dubai Municipality signed seven strategic agreements at the 20th Dubai International Food Safety Conference to boost AI monitoring, research, and supply chains.
Tech

ഭക്ഷ്യസുരക്ഷയും സാങ്കേതികവിദ്യയും ശക്തിപ്പെടുത്താൻ ഏഴ് കരാറുകളുമായി ദുബായ് മുനിസിപ്പാലിറ്റി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.