• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 11 മരണം

by UAE വാർത്ത ലേഖകൻ
13 minutes ago
in UAE
Reading Time: 1 min read
27 0
UAE: 11 killed in passenger bus and truck crash in Ras Al Khaimah
151
VIEWS
Share on WhatsappShare on Facebook

അൽ വതൻ സ്ട്രീറ്റിലുണ്ടായ അപകടത്തിൽ യുഎഇ ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു; രക്ഷാപ്രവർത്തനം പൂർത്തിയായി.

ദുബായ് — യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ 11 പേർ മരിച്ചു. അൽ വതൻ സ്ട്രീറ്റിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അപകടവിവരം ലഭിച്ചയുടൻ പ്രത്യേക രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. ആംബുലൻസ് വിഭാഗം, സിവിൽ ഡിഫൻസ്, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര വൈദ്യസഹായവും രക്ഷാപ്രവർത്തനവും നടത്തി. അപകടസ്ഥലം സുരക്ഷിതമാക്കിയ അധികൃതർ പ്രദേശത്തെ ഗതാഗതവും നിയന്ത്രിച്ചു.

അപകടകാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൂർത്തിയായാലുടൻ വിവരങ്ങൾ പുറത്തുവിടുമെന്നും മന്ത്രാലയം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച അധികൃതർ, അപകടവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വാർത്തകളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഈ മാസം 12-ന് ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ വാഹനാപകടത്തിന് പിന്നാലെയാണ് റാസൽഖൈമയിലെ ദുരന്തം. 10 സ്വദേശികളും നാല് ഇന്ത്യക്കാരും ഉൾപ്പെടെ 14 പേരാണ് ഫുജൈറ അപകടത്തിൽ മരിച്ചത്; 30 പേർക്ക് പരിക്കേറ്റിരുന്നു. അറ്റകുറ്റപ്പണികൾക്കായി വലതുവശത്തെ പാത അടച്ചിട്ടിരുന്ന ഭാഗത്ത് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഒരു വാഹനം ഇടിച്ചതും, തുടർന്ന് രണ്ട് കണ്ടെയ്നറുകളുമായി വന്ന മറ്റൊരു ട്രക്ക് നിരവധി വാഹനങ്ങളെ ഇടിച്ച് മറിഞ്ഞതുമാണ് അന്ന് അപകടത്തിന് കാരണമായത്. 18 വാഹനങ്ങളും അഞ്ച് ട്രക്കുകളും ഉൾപ്പെട്ട ആ അപകടത്തിൽ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ സാങ്കേതിക പരിശോധനയ്ക്ക് ഉത്തരവിടുകയും ആശുപത്രിയിൽ ചികിത്സയിലായിരുന്ന ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

റോഡുകളിൽ വേഗപരിധി പാലിക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം നിലനിർത്തണമെന്നും ഗതാഗതക്കുരുക്കുള്ള ഇടങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നും പൊലീസ് ഡ്രൈവർമാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി.

Tags: Civil DefenceMiddle East newsRas Al KhaimahRoad AccidentTraffic SafetyUAE Ministry of InteriorUAE news

RelatedPosts

Over 310,000 participants joined the eighth Dubai Run on Sheikh Zayed Road during the tenth Dubai Fitness Challenge across 5 km and 10 km routes.
Sports

ദുബായ് റണ്ണിൽ റെക്കോർഡ് പങ്കാളിത്തം; ഇത്തവണ ഓടിയെത്തിയത് 3.10 ലക്ഷത്തിലധികം പേർ

A 36-year-old Emirati motorcyclist died after losing control at the Go-Kart curve on Phra Barami Road in Phuket, Thailand. Police are investigating.
UAE

തായ്‌ലൻഡിലെ ഫുക്കറ്റിൽ ബൈക്കപകടത്തിൽ 36-കാരനായ യുഎഇ പൗരൻ മരിച്ചു

Dubai Police confiscated 1,903 e-bikes and e-scooters in a week-long crackdown targeting reckless riding, teenage stunts, and safety violations.
Dubai

അപകടകരമായ യാത്രകൾക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ 1,903 ഇ-ബൈക്കുകളും ഇ-സ്കൂട്ടറുകളും പിടിച്ചെടുത്ത് ദുബായ് പൊലീസ്

Dubai Municipality signed seven strategic agreements at the 20th Dubai International Food Safety Conference to boost AI monitoring, research, and supply chains.
Tech

ഭക്ഷ്യസുരക്ഷയും സാങ്കേതികവിദ്യയും ശക്തിപ്പെടുത്താൻ ഏഴ് കരാറുകളുമായി ദുബായ് മുനിസിപ്പാലിറ്റി

Dubai Municipality launches the 10-chapter Dubai Atlas to document the emirate's urban transformation and advance digital twin planning on World GIS Day.
Tech

ദുബായിയുടെ വളർച്ചയും ഭാവി വികസനവും അടയാളപ്പെടുത്തി ‘ദുബായ് അറ്റ്‌ലസ്’ പുറത്തിറക്കി

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു
UAE

ഗതാഗത നിയമലംഘനം: ദുബായിൽ 35,928 സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.