• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, June 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായ് സർക്കാരിന്റെ ‘പാർട്നേഴ്സ് ഇൻ ലീഡർഷിപ്പ് 2.0’ വിജയകരം; പങ്കാളിത്ത മികവുമായി ജിഡിആർഎഫ്എ

by UAE വാർത്ത ലേഖകൻ
2 hours ago
in Dubai
Reading Time: 1 min read
22 1
ദുബായ് സർക്കാരിന്റെ ‘പാർട്നേഴ്സ് ഇൻ ലീഡർഷിപ്പ് 2.0’ വിജയകരം; പങ്കാളിത്ത മികവുമായി ജിഡിആർഎഫ്എ
125
VIEWS
Share on WhatsappShare on Facebook

97 ശതമാനം സംതൃപ്തി നിരക്കോടെ അഞ്ച് സർക്കാർ വകുപ്പുകൾ പദ്ധതി പൂർത്തിയാക്കി; പുതിയ ഡിജിറ്റൽ പോർട്ടലും പുറത്തിറക്കി.

ദുബായ്: സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം, അറിവ് കൈമാറ്റം, സ്ഥാപന മികവ് എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്ന മാതൃകാപരമായ സംരംഭമായ -‘പാർട്നേഴ്സ് ഇൻ ലീഡർഷിപ്പ് 2.0’ വിജയകരമായി പൂർത്തിയാക്കിയതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. 2025 മേയ് 30 മുതൽ 2026 ജൂൺ 11 വരെ നീണ്ടുനിന്ന ഈ സംരംഭം, സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തെ അനുഭവപങ്കിടലിൽ ഒതുക്കാതെ,ശ്രദ്ധയമായ സ്ഥാപന നേട്ടങ്ങളാക്കി മാറ്റിയ മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്.ദുബായ് ഗവൺമെന്റ് എക്സലൻസ് പ്രോഗ്രാമിന്റെ (DGEP) മേൽനോട്ടത്തിൽ നടപ്പാക്കിയ പദ്ധതിയിൽ ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് വകുപ്പ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി, ദുബായ് ലീഗൽ അഫയേഴ്സ് വകുപ്പ്, ദുബായ് സ്പോർട്സ് കൗൺസിൽ, അവ്‌കാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ എന്നിവ പങ്കാളികളായി.

പദ്ധതിയുടെ ഭാഗമായി 31-ലധികം ഏകോപന യോഗങ്ങളും 29 പ്രത്യേക പരിശീലന ശിൽപ്പശാലകളും 17 സ്ഥാപന മൂല്യനിർണയ സെഷനുകളും സംഘടിപ്പിച്ചു. ആകെ 46 മണിക്കൂറിലധികം നീണ്ട വിലയിരുത്തലുകളിൽ 353 ഉദ്യോഗസ്ഥർ പങ്കെടുത്തു. പദ്ധതിയോടുള്ള സംതൃപ്തി നിരക്ക് 97 ശതമാനത്തിലെത്തിയതും ശ്രദ്ധേയമായി.പങ്കെടുത്ത അഞ്ച് സർക്കാർ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപന വികസന പദ്ധതികൾ 100 ശതമാനം പൂർത്തിയാക്കിയതായി ജിഡിആർഎഫ്എ അറിയിച്ചു. ആകെ 55 മികച്ച ഭരണപരമായ പ്രവർത്തന മാതൃകകളാണ് പരസ്പരം കൈമാറിയത്. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി 19 മാതൃകകളും, ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് വകുപ്പ് 12-ഉം, അവ്‌കാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ 10-ഉം, ദുബായ് സ്പോർട്സ് കൗൺസിൽ ഒൻപതും, ദുബായ് ലീഗൽ അഫയേഴ്സ് വകുപ്പ് എട്ടും മികച്ച പ്രവർത്തന മാതൃകകൾ പങ്കുവെച്ചു.

സാമ്പത്തിക കാര്യക്ഷമത, ഭരണനിർവഹണം, സുസ്ഥിര വികസനം, വിതരണ ശൃംഖല മാനേജ്മെന്റ്, നവീകരണം, കൃത്രിമ ബുദ്ധി,സ്ഥാപന പ്രവർത്തനങ്ങളുടെ സ്വാധീന വിലയിരുത്തൽ തുടങ്ങിയ സുപ്രധാന മേഖലകളിലാണ് ഈ മാതൃകകൾ കൈമാറിയത്. ഇതിലൂടെ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള അറിവ് പങ്കിടൽ കൂടുതൽ ശക്തിപ്പെടുകയും മികച്ച ഭരണരീതികൾ വ്യാപകമായി നടപ്പാക്കുന്നതിനുള്ള സാഹചര്യം രൂപപ്പെടുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.പങ്കാളിത്തം കൂടുതൽ ഫലപ്രദമാക്കുന്നതിനായി ‘ലീഡർഷിപ്പ് പാർട്നേഴ്സ് പോർട്ടൽ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമും ഇതുമായി ബന്ധപ്പെട്ട സമാപന സമ്മേളനത്തിൽ അവതരിപ്പിച്ചു. സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ആശയവിനിമയം, വിവര കൈമാറ്റം, ആവശ്യങ്ങൾക്കുള്ള അതിവേഗ പ്രതികരണം, വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം എന്നിവ ഉറപ്പാക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.സമാപന ചടങ്ങിൽ ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഹസ്സ ബിൻത് ഈസ ബുഹുമൈദ്, ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല അലി ബിൻ സായിദ് അൽ ഫലാസി, ദുബായ് ലീഗൽ അഫയേഴ്സ് വകുപ്പ് ഡയറക്ടർ ജനറൽ ഡോ. ലുവായ് മുഹമ്മദ് ബെൽഹൂൽ, ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുരൂർ എന്നിവരടക്കമുള്ളവരും വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

‘പാർട്നേഴ്സ് ഇൻ ലീഡർഷിപ്പ് 2.0’ പദ്ധതിയുടെ യഥാർഥ വിജയം കണക്കുകളിലല്ല, മറിച്ച് അറിവിനെ പ്രവർത്തന പദ്ധതികളായും മികച്ച രീതികളെ അളക്കാനാകുന്ന സ്ഥാപന നേട്ടങ്ങളായും മാറ്റാൻ കഴിഞ്ഞതിലാണെന്ന് മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. പങ്കാളിത്തത്തിലൂടെ വളരുന്ന ഭരണസംവിധാനമാണ് ദുബായുടെ ശക്തിയെന്നും, വിവിധ സ്ഥാപനങ്ങളുടെ വൈദഗ്ധ്യം ഏകോപിപ്പിച്ച് ഭാവിയെ അഭിമുഖീകരിക്കാൻ കൂടുതൽ കരുത്തുറ്റ സർക്കാർ സംവിധാനമാണ് ദുബായ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള അനുഭവപങ്കിടൽ സുസ്ഥിര വികസന പദ്ധതികളാക്കി മാറ്റാൻ കഴിയുന്ന പ്രായോഗിക മാതൃകയാണ് ‘പാർട്നേഴ്സ് ഇൻ ലീഡർഷിപ്പ് 2.0’.വെന്ന് ജിഡിആർഎഫ്എയുടെ പയനിയറിംഗ് ആൻഡ് ഫ്യൂച്ചർ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽസമദ് ഹുസൈൻ സുലൈമാൻ അഭിപ്രായപ്പെട്ടു.അറിവ്, ഏകോപനം, മികച്ച പ്രവർത്തനരീതികൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഭാവിയിലെ വെല്ലുവിളികളെ നേരിടാനുള്ള സർക്കാർ സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കാനും ഈ സംരംഭം വഴിയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ മികവ് എന്നത് ഓരോ സ്ഥാപനത്തിന്റെയും ഒറ്റപ്പെട്ട നേട്ടമല്ല, മറിച്ച് പരസ്പര പഠനത്തിന്റെയും സഹകരണത്തിന്റെയും ഫലമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്ന സംരംഭമായാണ് ‘പാർട്നേഴ്സ് ഇൻ ലീഡർഷിപ്പ് 2.0’ വിലയിരുത്തപ്പെടുന്നത്. ദുബായ് സർക്കാരിന്റെ ആഗോള മത്സരക്ഷമതയും ഭാവിസന്നദ്ധതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഈ പദ്ധതി നിർണായക ചുവടുവയ്പ്പായിരിക്കുമെന്ന് ജിഡിആർഎഫ്എ വിലയിരുത്തി.

Tags: Dubai GovernmentDubai NewsGDRFAGovernanceInnovationUAE Politics

RelatedPosts

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ
Dubai

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
സ്ഥാപന മികവിന് ആദരം; ദുബൈ ജിഡിആർഎഫ്എ 14-ാമത് ‘ബാനർ ഓഫ് എക്സലൻസ് അവാർഡുകൾ’ വിതരണം ചെയ്തു
Dubai

സ്ഥാപന മികവിന് ആദരം; ദുബൈ ജിഡിആർഎഫ്എ 14-ാമത് ‘ബാനർ ഓഫ് എക്സലൻസ് അവാർഡുകൾ’ വിതരണം ചെയ്തു

June 25, 2026
ഡിജിറ്റൽ യുഗത്തിലേക്ക് ദുബായ് ആർടിഎ; ജീവനക്കാർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു
Dubai

ഡിജിറ്റൽ യുഗത്തിലേക്ക് ദുബായ് ആർടിഎ; ജീവനക്കാർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

June 25, 2026
സ്വദേശി വിദ്യാർത്ഥികൾക്കായി ദുബായ് ആർടിഎയുടെ ‘അജ്യാൽ’ സമ്മർ ട്രെയിനിങ് പ്രോഗ്രാം 2026; ഇപ്പോൾ അപേക്ഷിക്കാം
Dubai

സ്വദേശി വിദ്യാർത്ഥികൾക്കായി ദുബായ് ആർടിഎയുടെ ‘അജ്യാൽ’ സമ്മർ ട്രെയിനിങ് പ്രോഗ്രാം 2026; ഇപ്പോൾ അപേക്ഷിക്കാം

June 24, 2026
പ്രവാസികൾക്കും വലിയ ആശ്വാസം; യുഎഇയിൽ ഇനി സ്വകാര്യ ട്യൂഷൻ നിയമപരം, പുതിയ വർക്ക് പെർമിറ്റ് പ്രഖ്യാപിച്ചു
Dubai

പ്രവാസികൾക്കും വലിയ ആശ്വാസം; യുഎഇയിൽ ഇനി സ്വകാര്യ ട്യൂഷൻ നിയമപരം, പുതിയ വർക്ക് പെർമിറ്റ് പ്രഖ്യാപിച്ചു

June 23, 2026
സി.എച്ച്. സെന്ററിന്റെ മാനുഷിക സേവന പ്രവർത്തനങ്ങൾ മാതൃകാപരം: അബ്ദുള്ള ആറങ്ങാടി
Dubai

സി.എച്ച്. സെന്ററിന്റെ മാനുഷിക സേവന പ്രവർത്തനങ്ങൾ മാതൃകാപരം: അബ്ദുള്ള ആറങ്ങാടി

June 22, 2026
  • Trending
  • Latest
പേപ്പർ രഹിത പ്രവർത്തനങ്ങൾക്ക് നെസ്റ്റോ ഗ്രൂപ്പിന് ‘ഗോ ഗ്രീൻ സസ്റ്റെയിനബിലിറ്റി റെക്കഗ്നിഷൻ’

പേപ്പർ രഹിത പ്രവർത്തനങ്ങൾക്ക് നെസ്റ്റോ ഗ്രൂപ്പിന് ‘ഗോ ഗ്രീൻ സസ്റ്റെയിനബിലിറ്റി റെക്കഗ്നിഷൻ’

June 27, 2026
ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

June 27, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം

നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം

June 27, 2026
ദുബായ് സർക്കാരിന്റെ ‘പാർട്നേഴ്സ് ഇൻ ലീഡർഷിപ്പ് 2.0’ വിജയകരം; പങ്കാളിത്ത മികവുമായി ജിഡിആർഎഫ്എ

ദുബായ് സർക്കാരിന്റെ ‘പാർട്നേഴ്സ് ഇൻ ലീഡർഷിപ്പ് 2.0’ വിജയകരം; പങ്കാളിത്ത മികവുമായി ജിഡിആർഎഫ്എ

June 27, 2026
പേപ്പർ രഹിത പ്രവർത്തനങ്ങൾക്ക് നെസ്റ്റോ ഗ്രൂപ്പിന് ‘ഗോ ഗ്രീൻ സസ്റ്റെയിനബിലിറ്റി റെക്കഗ്നിഷൻ’

പേപ്പർ രഹിത പ്രവർത്തനങ്ങൾക്ക് നെസ്റ്റോ ഗ്രൂപ്പിന് ‘ഗോ ഗ്രീൻ സസ്റ്റെയിനബിലിറ്റി റെക്കഗ്നിഷൻ’

June 27, 2026
നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം
Kerala

Business

പേപ്പർ രഹിത പ്രവർത്തനങ്ങൾക്ക് നെസ്റ്റോ ഗ്രൂപ്പിന് ‘ഗോ ഗ്രീൻ സസ്റ്റെയിനബിലിറ്റി റെക്കഗ്നിഷൻ’

June 27, 2026
ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ
Business

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

June 27, 2026
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം
Movie

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

June 27, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.