• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, November 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

ഷാർജയിൽ നാമ ടോക്സ് 2026 സമാപിച്ചു; വിവിധ സെഷനുകളിലായി പങ്കെടുത്തത് മുന്നൂറിലധികം വനിതകൾ

by UAE വാർത്ത ലേഖകൻ
33 minutes ago
in Health
Reading Time: 1 min read
22 0
NAMA Women Advancement concludes its 2026 NAMA Talks series across Sharjah, engaging over 300 women in seven sessions on health, finance, and wellbeing.
121
VIEWS
Share on WhatsappShare on Facebook

മാനസിക-ശാരീരിക ആരോഗ്യം, സാമ്പത്തിക സുരക്ഷിതത്വം, ജീവിത-തൊഴിൽ സന്തുലിതാവസ്ഥ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഏഴ് സെഷനുകൾ സംഘടിപ്പിച്ചു.

ഷാർജ, യുഎഇ — വനിതകളുടെ ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനായി നാമ വിമൻ അഡ്വാൻസ്‌മെന്റ് (NAMA Women Advancement) സംഘടിപ്പിച്ച ‘നാമ ടോക്സ് 2026’ (NAMA Talks 2026) സംവാദ പരമ്പരയ്ക്ക് സമാപനമായി. ഷാർജ എമിറേറ്റിലുടനീളം സംഘടിപ്പിച്ച ഏഴ് സെഷനുകളിലായി മുന്നൂറിലധികം വനിതകൾ പങ്കെടുത്തു.

ഖോർഫക്കാൻ, കൽബ, അൽ ദൈദ്, അൽ ഹംരിയ എന്നിവിടങ്ങളിലായി വർഷം മുഴുവൻ നീണ്ടുനിന്ന പരിപാടിയിൽ മാനസികവും ശാരീരികവുമായ ആരോഗ്യം, സാമ്പത്തിക സുരക്ഷിതത്വം, വ്യക്തിപരവും ഔദ്യോഗികവുമായ ഉത്തരവാദിത്തങ്ങൾ ഒരുപോലെ കൊണ്ടുപോകൽ തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്തത്. വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും അനുഭവങ്ങൾ പങ്കുവെക്കാനും ഈ വേദി അവസരമൊരുക്കി.

വനിതകളുടെ ജീവിതനിലവാരം കുടുംബഭദ്രതയുമായും സാമൂഹിക-സാമ്പത്തിക പങ്കാളിത്തവുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നാമ ഡയറക്ടർ ജനറൽ മറിയം അൽ ഹമ്മദി പറഞ്ഞു. മാനസിക-ശാരീരിക ആരോഗ്യം, സാമ്പത്തിക ഭദ്രത, കുടുംബ-തൊഴിൽ ഉത്തരവാദിത്തങ്ങൾ എന്നിവയെ പരസ്പര പൂരകങ്ങളായി കണ്ടുകൊണ്ടുള്ള സമഗ്രമായ സമീപനമാണ് ഇതിന് ആവശ്യമെന്നും സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തന്നെ നയിക്കുന്ന സംവാദ വേദിയാണ് നാമ ടോക്സെന്നും അവർ വ്യക്തമാക്കി.

ഫെബ്രുവരി പത്തിന് ‘വനിതകളുടെ ജീവിതനിലവാരം ഉയർത്തൽ’ എന്ന വിഷയത്തോടെയാണ് 2026-ലെ പരമ്പരയ്ക്ക് തുടക്കമായത്. 67 വനിതകൾ പങ്കെടുത്ത ആദ്യ സെഷനിൽ മാനസിക-സാമൂഹിക ക്ഷേമം, സ്വയം തിരിച്ചറിവ്, മുൻഗണനകൾ നിശ്ചയിക്കൽ എന്നിവ ചർച്ചയായി. തുടർന്ന് ഖോർഫക്കാനിലും കൽബയിലുമായി നടന്ന രണ്ട് സെഷനുകളിൽ 85 വനിതകൾ പങ്കെടുത്തു. വരുമാന നിയന്ത്രണം, സമ്പാദ്യം, നിക്ഷേപം, ചെലവുകൾ ക്രമീകരിക്കൽ എന്നിവയ്ക്കൊപ്പം മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളും ഇവിടെ ചർച്ച ചെയ്തു.

ഇമാറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക സെഷനിൽ 71 വനിതകൾ ഭാഗമായി. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്ത്രീകൾ വഹിക്കുന്ന വ്യത്യസ്ത റോളുകൾ, കുടുംബത്തിലും തൊഴിലിടത്തിലും ലഭിക്കേണ്ട പിന്തുണ, വിജയത്തെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാടുകൾ രൂപപ്പെടുത്തൽ എന്നിവയെക്കുറിച്ച് പ്രമുഖ ദേശീയ സ്ഥാപനങ്ങളിലെ വനിതാ നേതാക്കൾ സംസാരിച്ചു.

സ്തനാർബുദ ബോധവൽക്കരണ മാസത്തിൽ അൽ ഹംരിയയിൽ പൊതുജനാരോഗ്യ വിദഗ്ധ ഡോ. ലാമിയ അബ്ദുൽ ഹാദിയുടെ നേതൃത്വത്തിൽ പ്രത്യേക ബോധവൽക്കരണ ക്ലാസ് നടന്നു. രോഗം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം, രോഗലക്ഷണങ്ങൾ തിരിച്ചറിയൽ, ആരോഗ്യകരമായ ജീവിതശൈലി, കുടുംബത്തിന്റെ മാനസിക പിന്തുണ എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു.

അൽ ദൈദ് സർവകലാശാലയിലെയും ഷാർജ സർവകലാശാലയിലെയും വിദ്യാർത്ഥിനികൾക്കായി ‘സന്തുലിതാവസ്ഥയും ജീവിതനിലവാരവും’ എന്ന വിഷയത്തിലും പ്രത്യേക സെഷനുകൾ സംഘടിപ്പിച്ചു. പഠനസമ്മർദ്ദം അതിജീവിക്കുന്നതിനും ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ വിദ്യാർത്ഥിനികൾക്ക് നൽകി. ഷാർജ സർവകലാശാലയിൽ നടന്ന സെഷനോടെയാണ് 2026-ലെ പരിപാടികൾക്ക് ഔദ്യോഗികമായി തിരശ്ശീല വീണത്.

നാമയുടെ ആരോഗ്യ വിഭാഗത്തിന് കീഴിൽ നടപ്പിലാക്കുന്ന ഈ സംരംഭം, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള സ്ത്രീകൾക്ക് പ്രായോഗിക അറിവുകൾ പകർന്നുനൽകുന്നതിലൂടെ അവരുടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് കരുത്തുപകരുകയാണ് ലക്ഷ്യമിടുന്നത്.

Tags: Financial LiteracyMental HealthNAMA TalksNAMA Women AdvancementSharjahUAE newsWomen EmpowermentWomen Wellbeing

RelatedPosts

Yuvakalasahithy Ras Al Khaimah unit elected Sandhya Vellappillil as President and Ajith Narayanan as Secretary at its annual conference on November 8.
Community

യുവകലാസാഹിതി റാസൽഖൈമ യൂണിറ്റിന് പുതിയ നേതൃത്വം; സന്ധ്യ വെള്ളാപ്പിള്ളിൽ പ്രസിഡന്റ്

Supreme Court advocate Dr. Jose Abraham’s book 'Legal Landscape of Global Indians' was launched at Sharjah International Book Fair to aid expatriates.
Books & Literature

‘ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്’ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Rajya Sabha MP and Supreme Court lawyer Haris Beeran was welcomed at Abu Dhabi Airport ahead of inaugurating the Dubai KMCC Legal Seminar in Abu Hail.
Community

ദുബായ് കെഎംസിസി ലീഗൽ സെമിനാർ: അഡ്വ. ഹാരിസ് ബീരാൻ എംപിക്ക് ഊഷ്മള സ്വീകരണം

St. Mary’s Jacobite Syrian Cathedral in Sharjah will host Harvest Festival 2026 on November 15, featuring auctions, food stalls, and cultural events.
Community

ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ നവംബർ 15-ന്

Preethiyinda, the Kannada edition of Kanthapuram A.P. Aboobacker Musliyar’s autobiography, and Dr. Abdul Hakeem Azhari’s Bedtime Stories launch in Sharjah.
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പും ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസും’ ചിത്താരി ഹംസ മുസ്‌ലിയാർ ജീവചരിത്രം പ്രകാശിതമായി

H.E. Lana Nusseibeh joins the race for UN Secretary-General, bringing extensive diplomatic experience to debates over UN leadership and reform.
World

അടുത്ത യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്കുള്ള മത്സരരംഗത്ത് ലാന നുസൈബയും

Pace Group MD P.A. Salman Ibrahim will receive the Jamal Sahib Memorial Education Award in Wayanad on Nov 21, alongside WMO's dowry-free mass wedding.
Education

WMO സ്ത്രീധനരഹിത വിവാഹം നവംബര്‍ 21ന്; ജമാല്‍ സാഹിബ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം പി. എ സല്‍മാന്‍ ഇബ്രാഹിമിന്

Dubai consultancy Emirates First receives the Best Platinum Channel Partner Award from Meydan Free Zone for supporting UAE business setup and entrepreneurs.
Business

മെയ്ദാൻ ഫ്രീ സോണിന്റെ ബെസ്റ്റ് പ്ലാറ്റിനം ചാനൽ പാർട്ണർ പുരസ്കാരം നേടി എമിറേറ്റ്സ് ഫസ്റ്റ്

Phoenix Mindrise introduces The Art of Marriage, a relationship-skills program for newlyweds, starting with a public survey of married couples.
Uncategorized

നവദമ്പതികൾക്കായി ‘ദി ആർട്ട് ഓഫ് മാര്യേജ്’ പദ്ധതിയുമായി ഫീനിക്സ് മൈൻഡ്റൈസ്; സർവേ ആരംഭിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.