• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

വിമാനയാത്രയിൽ പുതിയ സുരക്ഷാ നിയമങ്ങൾ; താഴെ വീണ മൊബൈൽ ഫോൺ എടുക്കാനായി സീറ്റ് ചലിപ്പിക്കരുത്

by Web Desk
7 months ago
in Dubai, News, UAE
Reading Time: 1 min read
23 0
വിമാനയാത്രയിൽ പുതിയ സുരക്ഷാ നിയമങ്ങൾ; താഴെ വീണ മൊബൈൽ ഫോൺ എടുക്കാനായി സീറ്റ് ചലിപ്പിക്കരുത്
129
VIEWS
Share on WhatsappShare on Facebook

അബുദാബി:യുഎഇയിൽനിന്ന് പറക്കാൻ തയാറെടുക്കുന്ന പ്രവാസികൾ വിമാനയാത്രയിലെ പുതിയ സുരക്ഷാ നിയമങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ. വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾക്കും ലിഥിയം ബാറ്ററികൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം (ഡിജിസിഎ) കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആകാശയാത്രയ്ക്കിടെ ഉണ്ടാകാവുന്ന തീപിടിത്തങ്ങൾ ഒഴിവാക്കാനാണ് ഈ നടപടി.പവർ ബാങ്ക് ഉപയോഗത്തിന് പൂർണ വിലക്ക് – വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് ഡിജിസിഎ കർശനമായി നിരോധിച്ചു. യാത്രയ്ക്കിടെ ഫോണോ മറ്റ് ഗാഡ്‌ജെറ്റുകളോ പവർ ബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യാൻ പാടില്ല. കൂടാതെ, വിമാനത്തിലെ സീറ്റുകളിലുള്ള പവർ പോയിന്റുകൾ (ഇൻ-സീറ്റ് പവർ) ഉപയോഗിച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും അനുമതിയില്ല. യാത്രയിലുടനീളം ഇവ പ്രവർത്തനരഹിതമായിരിക്കണം.പവർ ബാങ്കുകളും ലിഥിയം ബാറ്ററികളും ഒരു കാരണവശാലും ‘ചെക്ക്-ഇൻ’ ബാഗുകളിൽ വയ്ക്കാൻ പാടില്ല. ഇവ ഹാൻഡ് ബാഗേജിൽ മാത്രമേ അനുവദിക്കൂ. എന്നാൽ ഹാൻഡ് ബാഗ് സീറ്റിന് മുകളിലുള്ള ‘ഓവർഹെഡ് ബിന്നിൽ’ വെക്കുകയാണെങ്കിൽ അതിനുള്ളിൽ പവർ ബാങ്ക് ഉണ്ടാകാൻ പാടില്ല. പവർ ബാങ്കുകൾ യാത്രക്കാരൻ തന്റെ പക്കലോ സീറ്റിന് താഴെയോ സുരക്ഷിതമായി സൂക്ഷിക്കണം.ഉപയോഗത്തിലില്ലാത്ത ബാറ്ററികൾ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാതിരിക്കാൻ അവയുടെ ടെർമിനലുകൾ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുകയോ ഒറിജിനൽ പാക്കിങ്ങിൽ തന്നെ സൂക്ഷിക്കുകയോ വേണം.

∙ എമിറേറ്റ്സ്, ഫ്ലൈ ദുബായ് നിബന്ധനകൾ:
യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈ ദുബായുമൊക്കെ ഈ നിയമങ്ങൾ നേരത്തെ തന്നെ കർശനമാക്കിയിട്ടുണ്ട്. 100 വാട്ട് അവർ (ഡബ്ല്യു എച്ച്) വരെ ശേഷിയുള്ള ലിഥിയം ബാറ്ററികളാണ് സാധാരണയായി അനുവദിക്കുന്നത്. 100 മുതൽ 160 വാട് അവർ വരെ ശേഷിയുള്ളവയ്ക്ക് വിമാനക്കമ്പനിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. 160 വാട് അവറിന് മുകളിലുള്ളവ വിമാനത്തിൽ കൊണ്ടുപോകാൻ അനുവദിക്കില്ല.∙ മറ്റു ഗാഡ്‌ജെറ്റുകൾ ശ്രദ്ധിക്കുക:
ലാപ്ടോപ്പും ക്യാമറയും: ഇവയും ഹാൻഡ് ബാഗേജിൽ കൊണ്ടുപോകുന്നതാണ് ഉചിതം. സ്പെയർ ബാറ്ററികൾ നിർബന്ധമായും കൈവശം തന്നെ വയ്ക്കണം. ഇ-സിഗരറ്റ്, വേപ്പുകൾ: ഇവ വിമാനത്തിനുള്ളിൽ ഉപയോഗിക്കാനോ ചാർജ് ചെയ്യാനോ പാടില്ല. ഇവയും ഹാൻഡ് ബാഗിൽ തന്നെ സൂക്ഷിക്കണം. സ്മാർട്ട് ലഗേജ്: ബാറ്ററികൾ നീക്കം ചെയ്യാൻ കഴിയുന്ന സ്മാർട്ട് ബാഗുകൾ മാത്രമേ അനുവദിക്കൂ. ഈ ബാറ്ററികൾ ഊരിയെടുത്ത് കൈവശം വയ്ക്കണം.

∙ യാത്രക്കാർ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ:
വിമാനയാത്രയ്ക്കിടെ യാത്രക്കാരുടെ കൈവശമുള്ള ഫോണോ പവർ ബാങ്കോ അമിതമായി ചൂടാകുകയോ, അതിൽനിന്ന് പുകയോ ഗന്ധമോ വരികയോ ചെയ്താൽ ഒട്ടും വൈകാതെ വിമാന ജീവനക്കാരെ വിവരമറിയിക്കണം. മൊബൈൽ ഫോൺ സീറ്റിനിടയിൽ വീണുപോയാൽ അത് എടുക്കാനായി സീറ്റ് ചലിപ്പിക്കരുത്. സീറ്റിന്റെ മെക്കാനിസത്തിനിടയിൽപ്പെട്ട് ബാറ്ററി അമരുന്നത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളിൽ കാബിൻ ക്രൂവിന്റെ സഹായം തേടുക.
രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇന്ത്യ ഈ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് യാത്രക്കാർ ഈ നിയമങ്ങളോട് സഹകരിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

RelatedPosts

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

സ്വാതന്ത്ര്യദിനാഘോഷം മനുഷ്യസ്നേഹത്തിന്റെ സന്ദേശമാകണം: സലാം കന്യപ്പാടി
Community

സ്വാതന്ത്ര്യദിനാഘോഷം മനുഷ്യസ്നേഹത്തിന്റെ സന്ദേശമാകണം: സലാം കന്യപ്പാടി

Dr Anwar Gargash speaking on UAE foreign policy and maritime security in the Strait of Hormuz.
UAE

ADNOC കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: നയതന്ത്രത്തിൽ നിന്നും പിന്മാറില്ലെന്ന് യു.എ.ഇ

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.