ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ അക്കാഫ് ബുക്ക് സ്റ്റാളിൽ വെച്ച് കഥാസമാഹാരമായ ‘കബനി’യുടെ രചയിതാവിനെ ആദരിച്ചു.
ഷാർജ, യുഎഇ — ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് എഴുത്തുകാരി ഗീത മോഹൻകുമാറിനെ അക്കാഫ് ഇവന്റ്സ് ആദരിച്ചു. ഗീത മോഹൻകുമാർ രചിച്ച ‘കബനി’ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാര ആദരം നൽകിയത്.
പുസ്തകമേളയിലെ അക്കാഫ് ഇവന്റ്സ് ബുക്ക് സ്റ്റാളിൽ നടന്ന ചടങ്ങിൽ അക്കാഫ് ലിറ്റററി ക്ലബ്ബ് ഭാരവാഹികൾ ചേർന്ന് ഗീത മോഹൻകുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
അക്കാഫ് ജനറൽ സെക്രട്ടറി വി. എസ്. ബിജു കുമാർ, സെക്രട്ടറി മനോജ് കെ. വി., ലിറ്റററി ക്ലബ്ബ് സെക്രട്ടറി അജിത് കണ്ടലൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മഞ്ജു ശ്രീകുമാർ, ശ്രീകുമാർ, അക്ബർ അലിക്കര, സജി എസ്. പിള്ള എന്നിവരും എഴുത്തുകാരിക്ക് ആശംസകൾ നേർന്നു.










