ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും ടൊയോട്ട റൈസ് കാറുകൾ സമ്മാനമായി നേടാനുള്ള റാഫിൾ നറുക്കെടുപ്പും പ്രഖ്യാപിച്ചു
ദുബായ്: പ്രമുഖ റീട്ടെയിൽ ബ്രാൻഡായ ഹുന എഇ (Huna AE) ഹൈപ്പർമാർക്കറ്റ് യുഎഇ വിപണിയിലേക്ക് ചുവടുവെച്ചു. ദുബായ് അൽ ഖൂസിലെ അൽ ഖൈൽ മാളിലാണ് ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പർമാർക്കറ്റ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്.

മാനേജ്‌മെന്റ് പ്രതിനിധികളായ ഗണേഷ് പിള്ള (ഓപ്പറേഷൻസ് മാനേജർ), മുഹമ്മദ് ബെൻ അബ്ദുള്ള (ബിസിനസ് മാനേജർ), അലാ ഇസ്മായിൽ (അക്കൗണ്ടിംഗ് മാനേജർ), മോണിക്ക വ്രോബെൽ (എച്ച്ആർ മാനേജർ) എന്നിവർ ചേർന്ന് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രമുഖ നടനും റേഡിയോ അവതാരകനുമായ ആർജെ മിഥുൻ, സോഷ്യൽ മീഡിയ താരങ്ങളായ റോമൻ ഖാൻ, ബെങ്ഷു, ആർജെ സാറ എന്നിവർ അതിഥികളായി പങ്കെടുത്തു.
അൽ ഖൂസ് മേഖലയിലെ താമസക്കാർക്കും ജീവനക്കാർക്കും ഒരുപോലെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സൗകര്യപ്രദമായ ഇടമെന്ന നിലയിലാണ് അൽ ഖൈൽ മാളിൽ പുതിയ ശാഖ സജ്ജീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ ഹൈപ്പർമാർക്കറ്റിൽ ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം, ഡയറി ഉൽപ്പന്നങ്ങൾ, ബേക്കറി, ഹോട്ട് ഫുഡ് കൗണ്ടറുകൾ എന്നിവയ്ക്ക് പുറമെ വിപുലമായ ഗ്രോസറി വിഭാഗവും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ പ്രമുഖ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയും മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ നൽകാനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നാല് ദിവസത്തെ പ്രത്യേക ഓഫറുകളാണ് ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ഹൈപ്പർമാർക്കറ്റിൽ നിന്നും 100 ദിർഹമോ അതിൽ കൂടുതലോ തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്കായി ‘ഷോപ്പ് ആൻഡ് വിൻ’ റാഫിൾ പ്രൊമോഷനും ഒരുക്കിയിട്ടുണ്ട്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ആറ് ഭാഗ്യശാലികൾക്ക് പുത്തൻ ടൊയോട്ട റൈസ് (Toyota Raize) കാറുകൾ സമ്മാനമായി ലഭിക്കും. അൽ ഖൂസിലെ ശാഖയ്ക്ക് പിന്നാലെ യുഎഇയിലെ മറ്റ് പ്രധാന ജനവാസ മേഖലകളിലേക്കും റീട്ടെയിൽ ശൃംഖല വ്യാപിപ്പിക്കാനാണ് മാനേജ്‌മെന്റ് പദ്ധതിയിടുന്നത്.
















