• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

മിഡിൽ ഈസ്റ്റിലെ കരുത്തരായ 100 ബിസിനസ്സ് നേതാക്കളുടെ പട്ടിക പുറത്തുവിട്ട് സിഎൻബിസി അറേബ്യ; മലയാളി സാന്നിധ്യമായി എം.എ. യൂസഫലിയും ഡോ. ഷംഷീർ വയലിലും

by UAE വാർത്ത ലേഖകൻ
2 months ago
in Dubai
Reading Time: 1 min read
28 0
മിഡിൽ ഈസ്റ്റിലെ കരുത്തരായ 100 ബിസിനസ്സ് നേതാക്കളുടെ പട്ടിക പുറത്തുവിട്ട് സിഎൻബിസി അറേബ്യ; മലയാളി സാന്നിധ്യമായി എം.എ. യൂസഫലിയും ഡോ. ഷംഷീർ വയലിലും
156
VIEWS
Share on WhatsappShare on Facebook

ആരോഗ്യ വിഭാഗത്തിൽ ഇടം നേടിയ ഒരേയൊരു പ്രവാസി സംരംഭകനായി ഡോ. ഷംഷീർ

ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രമുഖ മാധ്യമ ശൃംഖലകളിലൊന്നായ സിഎൻബിസി അറേബ്യ പുറത്തുവിട്ട 2026-ലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 ബിസിനസ്സ് നേതാക്കളുടെ പട്ടികയിൽ മലയാളിത്തിളക്കമായി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലിയും ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിലും. മിഡിൽ ഈസ്റ്റിലെ സമ്പദ്‌വ്യവസ്ഥയെ നിർണായകമായി സ്വാധീനിക്കുന്ന വ്യോമയാനം, ബാങ്കിങ്, ഊർജ്ജം, ആരോഗ്യസംരക്ഷണം, റീട്ടെയിൽ, സാങ്കേതികവിദ്യ, റിയൽ എസ്റ്റേറ്റ് തുടങ്ങി 11 പ്രധാന മേഖലകളിലെ സ്ഥാപകർ, ചെയർമാന്മാർ, സിഇഓമാർ എന്നിവരടങ്ങുന്ന പട്ടികയിൽ മലയാളികളായി ഇരുവരുമെയുള്ളൂ.

സാമ്പത്തിക പ്രകടനം, സാമ്പത്തിക സ്വാധീനം, നവീകരണം, കോർപ്പറേറ്റ് ഭരണം, പ്രതിരോധശേഷിയും സുസ്ഥിരതയും എന്നീ അഞ്ച് പ്രധാന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സിഎൻബിസി അറേബ്യ ഈ പട്ടിക തയാറാക്കിയിരിക്കുന്നത്. എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, അഡ്നോക് ഗ്യാസ് സിഇഒ ഫാത്തിമ മുഹമ്മദ് അൽ നുഐമി, ദമാക് ഗ്രൂപ്പ് സ്ഥാപകൻ ഹുസൈൻ സജ്വാനി, ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത് തുടങ്ങി മിഡിൽ ഈസ്റ്റിലെ പ്രമുഖർ പട്ടികയിലുണ്ട്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ ബിസിനസ്സ് ഗ്രൂപ്പുകളിലൊന്നിന്റെ ചെയർമാൻ എന്നാണ് സിഎൻബിസി അറേബ്യ എം.എ. യൂസഫലിയെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 280-ലധികം റീട്ടെയിൽ സ്റ്റോറുകളുമായി വളർന്ന ലുലു ഗ്രൂപ്പിന്റെ വാർഷിക വരുമാനം 8.4 ബില്യൺ യുഎസ് ഡോളർ കടന്നതായും പ്രൊഫൈലിൽ വ്യക്തമാക്കുന്നു. 40-ലധികം രാജ്യങ്ങളിൽ നിന്നുള്ള 75,000-ത്തിലധികം ആളുകൾക്ക് ജോലി നൽകുന്ന ലുലു ഗ്രൂപ്പ്, ആഗോള വിതരണ ശൃംഖലയിലൂടെ മേഖലയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ വഹിക്കുന്ന പങ്കും, മിഡിൽ ഈസ്റ്റും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ ശക്തമാക്കുന്നതിൽ യൂസഫലി നൽകുന്ന സംഭാവനകളും ലിസ്റ്റിൽ എടുത്തുപറയുന്നു.

ആരോഗ്യ വിഭാഗത്തിൽ പട്ടികയിൽ ഇടം നേടിയ ഒരേയൊരു പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിലാണ്. റേഡിയോളജിസ്റ്റിൽ നിന്നും സംരംഭകനായി മാറിയ ഡോ. ഷംഷീർ വയലിലിനെ മികച്ച ആരോഗ്യ-വിദ്യാഭ്യാസ നേതാവായും തന്ത്രപരമായ നിക്ഷേപകനായുമാണ് സിഎൻബിസി അറേബ്യ പ്രൊഫൈലിൽ അടയാളപ്പെടുത്തുന്നത്. 2007-ൽ അബുദാബിയിൽ ആദ്യത്തെ ആശുപത്രി സ്ഥാപിച്ച് തുടങ്ങിയ സംരംഭക യാത്ര, മേഖലയിലാകെ പരന്നുകിടക്കുന്ന ഒരു സംയോജിത ഹെൽത്ത് കെയർ ഇക്കോസിസ്റ്റമായി ബുർജീൽ ഹോൾഡിങ്സിനെ മാറ്റിത്തീർത്തു. ആശുപത്രികൾ, പ്രീ-ഹോസ്പിറ്റൽ കെയർ, ഫാർമസ്യൂട്ടിക്കൽസ്, വിദ്യാഭ്യാസം, ഗവേഷണം എന്നിവയിലെല്ലാം മുൻപന്തിയിലുള്ള ബുർജീൽ ഹോൾഡിങ്സിന്റെ വളർച്ചയ്ക്കൊപ്പം ഡോ. ഷംഷീറിന്റെ മാനുഷിക സേവന പ്രവർത്തനങ്ങളെയും കമ്മ്യൂണിറ്റി ഇംപാക്ടിനെയും സിഎൻബിസി അറേബ്യ പ്രശംസിക്കുന്നു.

ഇന്ത്യൻ ബിസിനസ് നേതൃ സാന്നിധ്യം

യൂസഫലിക്കും ഡോ. ഷംഷീറിനും പുറമെ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ ബിസിനസ്സ് നേതാക്കളും പട്ടികയിലുണ്ട്. ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്‌വാൻ സാജൻ, പെട്രോകെം മിഡിൽ ഈസ്റ്റ് സ്ഥാപകനും ചെയർമാനുമായ യോഗേഷ് മേത്ത, ദുബായ് ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. അദ്നാൻ ചിൽവാൻ, ഇഎഫ്എസ് ഫെസിലിറ്റീസ് സർവീസസ് ഗ്രൂപ്പ് കോ-ഫൗണ്ടറും എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായ താരിഖ് ചൗഹാൻ, ജസീറ എയർവേസ് സിഇഒ ഭരതൻ പശുപതി എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു.

Tags: Football Viral PhotosGulf News MalayalamSports News MalayalamWorld Cup 2026 updates

RelatedPosts

UAE leaders Sheikh Abdullah bin Zayed and Sheikha Mariam bint Mohamed welcome students and teachers to the new academic year, emphasizing values, technology, and skills.
Education

യുഎഇയിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം: വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് ഭരണാധികാരികൾ

UAE school reopen timing 2026, UAE federal government duty timing, Ministry of Education UAE Malayalam
UAE

സ്കൂളുകൾ തുറക്കുന്നു: യുഎഇയിൽ ഫെഡറൽ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലി സമയം പ്രഖ്യാപിച്ചു

Rezaei, who was appointed Secretary of the Supreme National Security Council earlier this month by Supreme Leader Mojtaba Khamenei, declared that any country facilitating American sanctions against Tehran would be treated as engaging in an "act of war"
World

സാമ്പത്തിക തകർച്ചയ്ക്കും ആഭ്യന്തര പ്രക്ഷോഭ ഭീതിക്കുമിടെ ഗൾഫ് എണ്ണ കയറ്റുമതിക്കെതിരെ വീണ്ടും ഭീഷണിയുമായി ഇറാൻ

Rain clouds gathering over desert landscape in the UAE
Weather

യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്: വിവിധ പ്രദേശങ്ങളിൽ വൈകുന്നേരം വരെ ജാഗ്രതാ നിർദ്ദേശം

Traffic on a busy UAE highway during the morning rush hour.
UAE

യുഎഇയിൽ ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാം: ‘ഡേ വിത്തൗട്ട് ആക്‌സിഡന്റ്’ കാമ്പയിൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

ദുബായ് ട്രാഫിക് പോലീസിന്റെ പട്രോളിങ് വാഹനം ഹൈവേയിൽ നിരീക്ഷണത്തിൽ.
Dubai

ദുബായ് പോലീസിന്റെ ‘വല’: നമ്പർപ്ലേറ്റില്ലാതെ 230 കിലോമീറ്റർ വേഗതയിൽ പാഞ്ഞ വാഹനം പിടികൂടി; 50,000 ദിർഹം പിഴ

UAE, Germany, Sheikh Mohamed bin Zayed, Friedrich Merz, Economy, Investment, Defense, Aviation, Energy Transition, International Relations
World

ജർമ്മനിയിൽ 40 ബില്യൺ യൂറോയുടെ വൻ നിക്ഷേപം പ്രഖ്യാപിച്ച് യുഎഇ; ബെർലിനിൽ ചരിത്രപരമായ ഉച്ചകോടി

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു
Gulf

‘സ്നേഹദൂതിന്റെ വസന്തകാലം’ മീലാദ് സമ്മേളനം സംഘടിപ്പിച്ചു

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ
GCC

ദുബായിൽ ജോലി അന്വേഷിക്കാൻ അവസരം; സ്പോൺസറില്ലാതെ ജോബ്‌സീക്കർ വിസ

Guggenheim Abu Dhabi, Saadiyat Island, Abu Dhabi Culture, UAE Architecture, Frank Gehry, Middle East Art, Contemporary Art, Louvre Abu Dhabi
World

ഗുഗ്ഗൻഹൈം അബുദാബി ഡിസംബർ 11-ന് പൊതുജനങ്ങൾക്കായി തുറക്കും; സാംസ്കാരിക മുന്നേറ്റത്തിൽ ഉറച്ച് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.