ദുബായ്, യുഎഇ: നിർമ്മാണ മേഖലയിൽ മൂന്ന് പതിറ്റാണ്ടിന്റെ വിശ്വാസ്യതയുമായി മുന്നേറുന്ന ജെമിനി ബിൽഡിംഗ് മെറ്റീരിയൽസ്, തങ്ങളുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച “ബിൽറ്റ് ടു വിൻ” ലക്കി ഡ്രോ ക്യാമ്പെയിനിലൂടെ ശ്രദ്ധേയമാകുന്നു. യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും ഉപഭോക്താക്കളെ ഉൾപ്പെടുത്തി നടത്തുന്ന ഈ മെഗാ ക്യാമ്പെയിനിൽ ജെറ്റൂർ ഡാഷിംഗ് കാറുകൾ, സ്വർണ്ണ നാണയങ്ങൾ, ഐഫോൺ 17 സ്മാർട്ട്ഫോണുകൾ തുടങ്ങി ആകർഷകമായ സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. 2025 നവംബറിൽ ആരംഭിച്ച ഈ ആഘോഷം വരും മാസങ്ങളിലും സജീവമായി തുടരുമെന്ന് കമ്പനി മാനേജ്‌മെന്റ് അറിയിച്ചു.
ക്യാമ്പെയിന്റെ ആദ്യഘട്ടമായ നവംബർ മാസത്തെ വിജയികളെ അടുത്തിടെ ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ (DED) നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന ഇ-റാഫിൾ ഡ്രോയിലൂടെ തിരഞ്ഞെടുത്തു. ജെമിനിയുടെ അൽ ഖൂസ് ശാഖയിൽ നടന്ന നറുക്കെടുപ്പിന് ശേഷം, അബുദാബിയിലെ മുസ്സഫ 21 ശാഖയിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജനപ്രിയ റേഡിയോ താരം ആർജെ മിഥുൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങ് കാണികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആവേശം പകരുന്നതായിരുന്നു.
ജെമിനി ബിൽഡിംഗ് മെറ്റീരിയൽസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ വിനീഷ് ബാബു, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് വിപിൻ വേണു, മാർക്കറ്റിംഗ് ഹെഡ് നിശ്ചിത എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ ശാഖകളിലെ ജീവനക്കാരും ബിസിനസ് പങ്കാളികളും പങ്കെടുത്തു. 2025 നവംബർ 1 മുതൽ 2026 ജനുവരി 30 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പെയിനിൽ ആകെ 30 വിജയികളെയാണ് തിരഞ്ഞെടുക്കുന്നത്. ഇതിൽ ഓരോ മാസവും രണ്ട് കാറുകൾ വീതവും, നാല് സ്വർണ്ണ നാണയങ്ങളും, നാല് ഐഫോണുകളും നൽകുന്നു എന്നതാണ് പ്രത്യേകത.
500 ദിർഹമോ അതിൽ കൂടുതലോ ഷോപ്പ് ചെയ്യുന്ന ഏതൊരു ഉപഭോക്താവിനും ഈ ഭാഗ്യപരീക്ഷണത്തിൽ പങ്കാളികളാകാൻ അവസരമുണ്ട്. ജിസിസി രാജ്യങ്ങളിലുടനീളം 35-ലധികം ശാഖകളുള്ള ജെമിനി, ലോകപ്രശസ്ത ബ്രാൻഡുകളായ നോഫ് (Knauf), ജോട്ടൺ (Jotun), സെയിന്റ് ഗോബെയ്ൻ (Saint-Gobain) തുടങ്ങിയവയുടെ വിതരണക്കാരാണ്. സ്വന്തം ബ്രാൻഡുകളായ ‘GTI’, ‘Geminite’ എന്നിവയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്റീരിയർ സൊല്യൂഷനുകളും കമ്പനി നൽകിവരുന്നു. വരും മാസങ്ങളിലെ വിജയികളെ ജനുവരി 10-നും അവസാന നറുക്കെടുപ്പ് ഫെബ്രുവരി 5-നും പ്രഖ്യാപിക്കുന്നതോടെ ഈ ആഘോഷങ്ങൾക്ക് സമാപനമാകും.










































