• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Science

മിന്നിത്തിളങ്ങുന്ന ഉൽക്കകൾ കാണാം, പെർസീഡ്സ് ഉൽക്കാവർഷം ആ​ഗസ്റ്റ് 13ന്

by UAE വാർത്ത ലേഖകൻ
2 months ago
in Science
Reading Time: 1 min read
22 1
High-powered optical telescope set up in Mleiha desert against a starry night sky during the Perseids meteor shower.
125
VIEWS
Share on WhatsappShare on Facebook

ഷാർജ, യു.എ.ഇ : വർഷം തോറും ആകാശവിസ്മയം തീർത്ത് എത്തുന്ന പെർസീഡ്സ് ഉൽക്കമഴ (Perseids meteor shower) കാണാൻ വാനനിരീക്ഷകരെയും സഞ്ചാരികളെയും ക്ഷണിച്ച് ഷാർജ മെലീഹ നാഷണൽ പാർക്ക്.

മെലീഹ മരുഭൂമിയിൽ, മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തിൽ പ്രത്യേകം തയാറാക്കിയ ക്യാമ്പ് സൈറ്റിൽ ആ​ഗസ്റ്റ് 13ന് വൈകുന്നേരം ആറര തൊട്ട് രാത്രി ഒരു മണിവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അത്യാധുനിക ടെലിസ്കോപുകളിലൂടെ വാനനിരീക്ഷണം നടത്താനുള്ള സൗകര്യം ഇവിടെയുണ്ടാവും. പതിമൂന്നാം തീയതി വൈകുന്നേരത്തോടെ ഈ വർഷത്തെ ഉൽക്കാവർഷം ഏറ്റവും ശക്തമായി ദൃശ്യമാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഉൽക്കാവർഷത്തിന്റെ പാരമ്യത്തിൽ മണിക്കൂറിൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമായേക്കാം.

വാനനിരീക്ഷണത്തിന് യുഎഇയിലെ ഏറ്റവും അനുയോജ്യമായ ഇടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇടമാണ് മെലീഹ നാഷണൽ പാർക്ക്. നഗരവെളിച്ചങ്ങളിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്നതിനാലും ചുറ്റുമുള്ള മലനിരകളും വിശാലമായ മരുഭൂമിയും പ്രകാശമലിനീകരണം ഗണ്യമായി കുറയ്ക്കുന്നതിനാലും ഷാർജയിലെ ഈ ദേശീയോദ്യാനത്തിൽ കൂടുതൽ തെളിമയാർന്നതും ആഴത്തിലുള്ളതുമായ രാത്രിയാകാശ കാഴ്ചകൾ സന്ദർശകർക്ക് അനുഭവിക്കാനാകും. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ട ഫായ പാലിയോലാൻഡ്സ്കേപിന്റെ ഭാ​ഗമാണ് മെലീഹ നാഷണൽ പാർക്ക്.

സ്വിഫ്റ്റ്-ടട്ടിൽ (Swift-Tuttle) എന്ന വാൽനക്ഷത്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് പെർസീഡ്സ് പ്രതിഭാസം ഉണ്ടാകുന്നത്. വർഷത്തിലെ ഏറ്റവും ശ്രദ്ധേയമായ ആകാശവിസ്മയങ്ങളിൽ ഒന്നായിട്ടാണ് വാനനിരീക്ഷകർ ഇതിനെ പരി​ഗണിക്കുന്നത്. ആഗസ്റ്റ് ആദ്യം മുതൽ ആരംഭിച്ച് അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നതുവരെ മനോഹരവും വർണ്ണാഭവുമായ ഉൽക്കകളെ ഇതിലൂടെ കാണാം. ഇവയിൽ പലതും ആകാശത്ത് തിളങ്ങി പ്രകാശവലയങ്ങൾ അവശേഷിപ്പിച്ചു കടന്നുപോകുന്നവയാണ്. ഗ്രീക്ക് പുരാണത്തിലെ വീരനായകനായ പെർസീയുസ് (Perseus) എന്ന നക്ഷത്രസമൂഹത്തിലെ ഇരട്ട ക്ലസ്റ്ററിന് (Double Cluster) സമീപത്തുനിന്നാണ് ഈ ഉൽക്കകൾ പുറപ്പെടുന്നതുപോലെ തോന്നുക. അതുകൊണ്ടാണ് ഇതിന് പെർസീഡ്സ് എന്ന പേര് ലഭിച്ചത്.

ഉൽക്കാവർഷ നിരീക്ഷണത്തിനു പുറമേ, പ്രായഭേദമന്യേ പങ്കെടുക്കുന്നവരെയെല്ലാം ആകർഷിക്കാൻ പാകത്തിൽ വൈവിധ്യമാർന്ന വേറെയും വിശേഷങ്ങൾ പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. വിദഗ്ധരുടെ നേതൃത്വത്തിൽ ഉൽക്കാവർഷത്തെക്കുറിച്ചുള്ള പ്രത്യേക പ്രസന്റേഷൻ, അതിഥികൾക്കായുള്ള ക്വിസ് മത്സരങ്ങൾ, സമ്മാനങ്ങൾ എന്നിവയോടൊപ്പം ദൂരദർശിനിയിലൂടെ ചന്ദ്രനും ആകാശ വസ്തുക്കളും മറ്റു ഗ്രഹങ്ങളും കൂടുതൽ അടുത്തു കാണാൻ പ്രത്യേക സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്. ആസ്ട്രോ ഫോട്ടോഗ്രഫിയിൽ പരിശീലനം ലഭിച്ച മെലീഹയിലെ വിദഗ്ധരുടെ സഹായത്തോടെ ചിത്രങ്ങൾ പകർത്താനുമാവും.

Tags: AstronomyEventsMleihaScienceSharjahTourismUAE

RelatedPosts

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

Sharjah Police reject claims that the wife and son of an Asian murder victim went missing, confirming the family legally travelled home as suspects face prosecution.
UAE

ഷാർജ കൊലപാതക കേസ്: കൊല്ലപ്പെട്ട ഏഷ്യക്കാരന്റെ ഭാര്യയെയും മകനെയും കാണാതായെന്ന വാർത്തകൾ തള്ളി ഷാർജ പൊലീസ്

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

At UNGA in New York, UAE Cyber Security Head Dr. Mohamed Al Kuwaiti urged global cooperation on AI governance, post-quantum readiness, and threat intelligence.
Tech

ആഗോള സൈബർ സുരക്ഷയ്ക്കും എഐ ഭരണത്തിനും സംയുക്ത നീക്കം വേണം: യുഎൻ പൊതുസഭയിൽ നിലപാട് വ്യക്തമാക്കി യുഎഇ

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.