Tag: sharjah

പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന ലോകത്തിലെ 50 ഷാർജ ഖോർഫക്കാന്റെ കിഴക്കൻ പ്രദേശത്തെ ബീച്ചിൽ പുതുപുത്തൻ സാഹസിക വിനോദ പദ്ധതികൾ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷൂറൂഖ്) നടപ്പാക്കുന്നു.

ഷാർജ ഖോർഫക്കാന്റെ കിഴക്കൻ പ്രദേശത്തെ ബീച്ചിൽ പുതുപുത്തൻ സാഹസിക വിനോദ പദ്ധതികൾ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷൂറൂഖ്) നടപ്പാക്കുന്നു. 2023 നാലാം പാദത്തിൽ പൂർത്തീകരിക്കാനൊരുങ്ങുന്ന പദ്ധതിയിൽ സിപ് ലൈൻ, പടുകൂറ്റൻ ഊഞ്ഞാൽ, ഡ്രൈ സ്ലൈഡ് ട്രാക്ക്, ഹൈക്കിങ് ട്രാക്കുകൾ, ...

Read more

അബൂദബിയിൽ ഈമാസം 15 മുതൽ ഞായറാഴ്ചകളിൽ ഇനി സൗജന്യ പാർക്കിങ് പ്രാബല്യത്തിൽ വരും.

അബൂദബിയിൽ ഈമാസം 15 മുതൽ   ഞായറാഴ്ചകളിൽ ഇനി സൗജന്യ പാർക്കിങ് പ്രാബല്യത്തിൽ വരും . ഇതുവരെ വെള്ളിയാഴ്ചയായിരുന്നുഅബൂദബിഎമിറേറ്റിൽ ഫ്രീ പാർക്കിങ് സൗകര്യം. വാരാന്ത്യ ദിനങ്ങളിൽ വരുത്തിയ മാറ്റം മുൻനിർത്തിയാണ് നടപടി. വെള്ളിയാഴ്ചയും പ്രവർത്തിദിന മാക്കി മാറ്റിയതോടെ ദുബൈയിൽ നേരത്തെ തന്നെ സൗജന്യ പാർക്കിങ് ഞായറാഴ്ചയിലേക്ക് മാറ്റിയിരുന്നു. അതേസമയം ഷാർജയിൽ വെള്ളിയാഴ്ചതന്നെ സൗജന്യ പാർക്കിങ് തുടരാനാണ് തീരുമാനം. 

Read more

ഇസ്മയിൽ മേലടിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ തമിഴ് വിവർത്തനമായ “പുലം പെയർ മണൽ തുകൽകൾ” പ്രകാശനം ചെയ്തു.

ഷാർജ: യു എ ഇ യിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കവിയുമായ ഇസ്മയിൽ മേലടിയുടെ "ദ മൈഗ്രന്റ് സാൻഡ്‌സ്റ്റോൺസ്" എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ തമിഴ് വിവർത്തനമായ "പുലം പെയർ മണൽ തുകൽകൾ" ഷാർജ പാലസ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ...

Read more

യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി.

യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ മാസവും രാജ്യത്ത് ഇന്ധന വില കൂടിയിരുന്നു.ദുബൈയില്‍ ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിച്ച ...

Read more

യുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടരും.

യുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നും : താപനില 48ºC എത്തുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ഫുജൈറയിൽ മഴയ്ക്കും സാധ്യത ഉണ്ട് .അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചത് . പൊടികാറ്റ് വീശുന്നത് തിരശ്ചീന ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ അൽ ഐനിലെവാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും വേഗത കുറയ്ക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.NCM അനുസരിച്ച്, കാലാവസ്ഥ പൊടിനിറഞ്ഞതും ഭാഗികമായി മേഘാവൃതമായിരിക്കും, ചിലപ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്, ഇത് ഉച്ചയോടെ കിഴക്കൻ ഭാഗങ്ങളിൽമഴയ്ക്ക് കാരണമായേക്കാം.രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന്പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 40 മുതൽ 44 ° C വരെയും പർവതങ്ങളിൽ 31 മുതൽ 36 ° C വരെയും ഉയരും. ഇന്നലെഉച്ചയ്ക്ക് 2.30ന് അൽ ഐനിലെ സ്വീഹാനിൽ 48 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്

Read more

യു.എ.ഇ.യിൽഇന്ധനനിരക്കിൽമാറ്റങ്ങളുണ്ടാകുന്നസാഹചര്യത്തിൽ ടാക്സിനിരക്കുകൾ കൂടുകയോ കുറയുകയോ ചെയ്യാം.

യു.എ.ഇ.യിൽഇന്ധനനിരക്കിൽമാറ്റങ്ങളുണ്ടാകുന്നസാഹചര്യത്തിൽ ടാക്സിനിരക്കുകൾ കൂടുകയോ കുറയുകയോ ചെയ്യാമെ ന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇന്ധനവില സമിതി എല്ലാ മാസാവസാനവും ഇന്ധനവില പ്രഖ്യാപിക്കാറുണ്ട്.കഴിഞ്ഞ ജനുവരിമുതൽ യു.എ.ഇ.യിൽ പെട്രോൾ വില 56 ശതമാനത്തിലേറെ ഉയർന്നിരുന്നു.

Read more

ഷാർജയിൽ  പൊതുസ്ഥലത്തുനിന്ന് ആക്രിവസ്തുക്കൾ നീക്കുന്ന വാഹനങ്ങൾ മുനിസിപ്പാലിറ്റിയുടെ സഹകരണ ത്തോടെ നിരീക്ഷിക്കുമെന്ന് ഷാർജ പോലീസ്.

ഷാർജയിൽ  പൊതുസ്ഥലത്തുനിന്ന് ആക്രിവസ്തുക്കൾ നീക്കുന്ന വാഹനങ്ങൾ മുനിസിപ്പാലിറ്റിയുടെ സഹകരണ ത്തോടെ നിരീക്ഷിക്കുമെന്ന് ഷാർജ പോലീസ്. സാമൂഹിക സുരക്ഷ വർധിപ്പിക്കുക ലക്ഷ്യമിട്ടാണിത്. റോഡുകളിലെ സുരക്ഷ വർധിപ്പിക്കുന്നതോടൊപ്പം ആക്രി വസ്തുക്കൾ വില്പനനടത്തുന്ന വാഹനങ്ങൾനിരീക്ഷിക്കുകയും ചെയ്യുമെന്ന് സെൻട്രൽ റീജൺ പോലീസ് ഡിപ്പാർട്ടമെന്റ് ഡയറക്ടർ കേണൽ അഹമ്മദ്ജാസിം അൽ സാബി പറഞ്ഞു. ഇത്തരം വാഹനങ്ങൾ നിയമപരമായ നിർദേശങ്ങൾ പാലിക്കുന്നു ണ്ടെന്ന് ഉറപ്പ്വരുത്തും.നിർമാണം, കാർഷികം, പാർപ്പിടം തുടങ്ങിയ മേഖലകളിൽ മോഷണസംഘങ്ങൾ വർധിക്കുന്ന തായിപരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കുന്നത്.

Read more

എഴുത്തുകാരുടേയും പ്രസാധകരുടേയും ശ്രദ്ധയ്ക്ക്..41ാമത് SIBFഅവാർഡിൽ നിങ്ങൾക്കുമൊരു അവസരം

ഷാർജ : ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ (എസ്‌ഐ‌ബി‌എഫ്) അവാർഡിന്റെ 41-ാമത് പതിപ്പിന്റെ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു. ഷാർജ വിവർത്തന അവാർഡ് 'തുർജുമാൻ', മികച്ച എമിറാത്തി പുസ്തകം, മികച്ച അറബിക് നോവൽ, മികച്ച അന്താരാഷ്ട്ര പുസ്തകം, പ്രസാധക അംഗീകാര അവാർഡ് എന്നിവയ്ക്കുള്ള ...

Read more

ഷാർജയിലെ ബസ് യാത്ര ഇനി കൂടുതൽ ആദായവും എളുപ്പവും, നിങ്ങൾക്കായി സെയാർ കാർഡുകൾ ഒരുക്കി എസ്ആർടിഎ

ഷാർജ : ഷാർജ നിവാസികൾക്കും സ്ഥിരമായി എമിറേറ്റ് സന്ദർശിക്കുന്നവർക്കും ബസ് യാത്ര കൂടുതൽ സുഗമമാക്കാൻ ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്‌ആർ‌ടി‌എ) ബസ് കാർഡായ ‘സേയർ കാർഡ്’ ആവിഷ്കരിച്ചിരിക്കുന്നു. ഷാർജ ബസുകളിൽ ഉപയോഗിക്കാവുന്ന പണരഹിത പേയ്‌മെന്റ് രീതിയാണ് സയർ കാർഡ്. ...

Read more

നമ്മുടെ കുട്ടികളാണ് നമ്മുക്കെല്ലാം, അവർക്കൊരു സുരക്ഷാ ക്യാമ്പയിനുമായി ഷാർജാ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്.

ഷാർജ: ഷാർജയിലെ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെ അഫിലിയേറ്റ് ആയ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് 'അവരുടെ സുരക്ഷ ആദ്യം' എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. കുടുംബങ്ങൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കുമിടയിൽ കുട്ടികളുടെ സുരക്ഷാ സമ്പ്രദായങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള ഈ കാമ്പയിൻ, ...

Read more
Page 1 of 2 1 2

Recommended