ദുബായ് : മഞ്ചേശ്വരം മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും നിർധന കുടുംബങ്ങൾക്ക് ബൈത്തുറഹ്മ വീടുകൾ നിർമ്മിച്ച് നൽകുക എന്ന ദൗത്യം പൂർത്തിയാക്കി ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി. ഇതിന്റെ ഭാഗമായി നിർമ്മിച്ച എട്ടാമത്തെ ബൈത്തുറഹ്മ വീടിന്റെ താക്കോൽദാനം നാളെ വോർക്കാടിയിൽ നടക്കും.

സെപ്റ്റംബർ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങിൽ പേസ് ഗ്രൂപ്പ് ദുബൈ മാനേജിംഗ് ഡയറക്ടർ പി.എ. മുഹമ്മദ് സൽമാൻ ഇബ്രാഹിം ഗുണഭോക്തൃ കുടുംബത്തിന് പുതിയ വീടിന്റെ താക്കോൽ കൈമാറും.
മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് പൊതുപരിപാടി ഉദ്ഘാടനം ചെയ്യും. ദുബൈ കെഎംസിസി സംസ്ഥാന
സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ അരിമല മുഖ്യാതിഥിയായി പങ്കെടുക്കും.
കെഎംസിസി ക്ഷേമപദ്ധതി ഗുണഭോക്താക്കൾക്കുള്ള പത്ത് ലക്ഷം രൂപയുടെ ചെക്കുകളും ചടങ്ങിൽ അഡ്വ. ഇബ്രാഹിം ഖലീൽ അരിമല കൈമാറും.
ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ബേരിക്കെ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
മുസ്ലിം ലീഗ് കാസർകോട് ജില്ലാ നേതാക്കൾ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസീസ് മേരിക്കെ, ജനറൽ സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ട്രഷറർ അബ്ദുള്ള മാടേരി, വോർക്കാടി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ ബോർക്കള, മുസ്ലിം ലീഗ് വോർക്കാടി പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് പാവൂർ, ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ബി.എ, ട്രഷറർ വി.എസ്. മുഹമ്മദ്, മുസ്ലിം ലീഗ് നേതാവ് പി.ബി. അബൂബക്കർ എന്നിവർ പങ്കെടുക്കും.
എംവൈഎൽ, എംഎസ്എഫ് നേതാക്കളും ദുബൈ കെഎംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി TR ഹനീഫ്, മഞ്ചേശ്വരം മണ്ഡലം നേതാക്കളായ ജബ്ബാർ ബൈദള, മൊയ്‌ദീൻ പുത്തിഗെ, മുസ്തഫ പാനങ്ങൈ, ദുബൈ കെഎംസിസി സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി അംഗം മുനീർ ബേരിക്കെ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ദുബൈ കെഎംസിസി ജില്ലാ, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പാലിറ്റി നേതാക്കളും പരിപാടിയുടെ ഭാഗമാകും.
മഞ്ചേശ്വരം മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ബൈത്തുറഹ്മ വീടുകൾ നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നേരത്തെ ഏഴ് കുടുംബങ്ങൾക്ക് വീടുകൾ കൈമാറിയിരുന്നു. എട്ടാമത്തെ ബൈത്തുറഹ്മ കൂടി കൈമാറുന്നതോടെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ബൈത്തുറഹ്മ നിർമ്മിച്ച് നൽകുക എന്ന ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ദൗത്യം പൂർത്തിയാകും.
മാനവികതയുടെയും സഹജീവി സ്നേഹത്തിന്റെയും സന്ദേശമുയർത്തുന്ന ഈ പദ്ധതിയുമായി സഹകരിച്ച എല്ലാ സംഭാവകർക്കും ശുഭാകാംക്ഷികൾക്കും ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നന്ദി അറിയിച്ചു.
പരിപാടി വിജയിപ്പിക്കണമെന്ന് ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ബേരിക്കെ, ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മൊഗ്രാൽ, ട്രഷറർ മൻസൂർ മർത്യാ എന്നിവർ അഭ്യർത്ഥിച്ചു










