• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Sharjah

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍

by UAE വാർത്ത ലേഖകൻ
2 hours ago
in Sharjah
Reading Time: 2 mins read
27 0
ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍
151
VIEWS
Share on WhatsappShare on Facebook

ഷാര്‍ജ: ഏഴ് വര്‍ഷങ്ങളുടെ വിജയകരമായ പ്രവര്‍ത്തനപാരമ്പര്യം പൂര്‍ത്തിയാക്കി എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന സഫാരി മാള്‍ ഷാര്‍ജ, ഉപഭോക്തൃബന്ധത്തിന്റെ പുതിയൊരു അധ്യായം കൂടി തുറക്കുകയാണ്. യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റുകളിലൊന്ന് ഉള്‍ക്കൊള്ളുന്ന സഫാരി മാള്‍, വ്യാപാരമേഖലയില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചതിനൊപ്പം ഉപഭോക്താക്കളുമായി ആഴത്തിലുള്ള ആത്മബന്ധം സൃഷ്ടിച്ച സ്ഥാപനമായും ശ്രദ്ധേയമായി. സഫാരി മാളിന്റെ വളര്‍ച്ചയ്ക്കും വിജയത്തിനും പിന്നിലെ ഏറ്റവും വലിയ ശക്തി ഉപഭോക്താക്കളുടെ അകമഴിഞ്ഞ പിന്തുണയും വിശ്വാസവുമാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. വര്‍ഷങ്ങളായി വളര്‍ന്ന ഈ ബന്ധത്തിന്റെ ആഘോഷമായി സെപ്റ്റംബര്‍ 4ന് സഫാരി മാള്‍ ഷാര്‍ജയില്‍ ഏഴാം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.

സെപ്തംബര്‍ 4 ന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ 7-ാം വാര്‍ഷിക ചടങ്ങില്‍ മുഖ്യതിഥിയായി ഷെയ്ഖ് സാലം ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ സാലം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പങ്കെടുത്തു. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഷമീം ബക്കര്‍, സാമൂഹ്യപ്രവര്‍ത്തകനായ ചാക്കോ ഊളക്കാടന്‍ തുടങ്ങിയവരും, മറ്റു പ്രമുഖ വ്യക്തിത്വങ്ങളും, സഫാരി സ്റ്റാഫ് പ്രതിനിധകിള്‍ തുടങ്ങിയവരും സന്നിഹിതരായി.

ഏഴ് വര്‍ഷങ്ങള്‍ക്കിടെ ഉപഭോക്താക്കളുടെ ജീവിതത്തിന്റെ ഭാഗമായിത്തീരാന്‍ സഫാരിക്ക് കഴിഞ്ഞത് ഏറ്റവും വലിയ നേട്ടമാണെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു. ഷോപ്പിങ് എന്നത് വെറും വാങ്ങലില്‍ ഒതുങ്ങുന്ന അനുഭവമല്ലെന്നും, കുടുംബങ്ങള്‍ സന്തോഷത്തോടെ എത്തിച്ചേരുന്ന ഒരു വിശ്വസനീയ കേന്ദ്രം സൃഷ്ടിക്കുകയെന്നതാണ് സഫാരിയുടെ തുടക്കകാലം മുതല്‍ക്കുള്ള ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണമേന്മ, മികച്ച സേവനം, ന്യായമായ വില, പുതുമയുള്ള ഓഫറുകള്‍, ഉപഭോക്തൃ സൗഹൃദ സമീപനം എന്നിവയിലൂടെ ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സഫാരി എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഏഴാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍, ഉപഭോക്താക്കള്‍ നല്‍കിയ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി അറിയിക്കുന്നതോടൊപ്പം, വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ കൂടുതല്‍ മികച്ച ഷോപ്പിങ് അനുഭവങ്ങളും ആഘോഷ നിമിഷങ്ങളും സമ്മാനിക്കാനാണ് സഫാരി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ഷികാഘോഷത്തോടും ഉത്സവസീസണോടും അനുബന്ധിച്ച് ഷാര്‍ജയിലെയും റാസല്‍ഖൈമയിലെയും സഫാരിമാളില്‍ കുടുംബങ്ങള്‍ക്കായി വിവിധ വിനോദപരിപാടികളും പ്രത്യേക പ്രമോഷനുകളും ആകര്‍ഷകമായ ആഘോഷങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019-ല്‍ ആരംഭിച്ച സഫാരിയുടെ യാത്രയ്ക്ക് യു.എ.ഇയിലെ ജനങ്ങളില്‍നിന്ന് ലഭിച്ച അസാധാരണമായ സ്വീകാര്യതയാണ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് സഫാരി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് വര്‍ഷം മുഴുവന്‍ പുതുമയാര്‍ന്ന ഓഫറുകളും സമ്മാനാവസരങ്ങളും ഒരുക്കുന്നതില്‍ സഫാരി എന്നും പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിന്‍-എ-കാര്‍ പ്രമോഷനുകള്‍, വിവിധ സീസണല്‍ ഓഫറുകള്‍, ഉപഭോക്തൃകേന്ദ്രിത സമ്മാനപദ്ധതികള്‍ എന്നിവയ്ക്കൊപ്പം, ഒരേ മാളില്‍ ഇരുപത്തിരണ്ടോളം ജ്വല്ലറി ഷോറൂമുകളെ ഉള്‍ക്കൊള്ളുന്ന വിശാലമായ ഗോള്‍ഡ് സൂക്ക് ഒരുക്കിയിരിക്കുന്നതും സഫാരി മാളിന്റെ ശ്രദ്ധേയമായ പ്രത്യേകതകളിലൊന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഷാര്‍ജയില്‍ നേടിയ ജനപിന്തുണയും വിപണിയിലെ ശക്തമായ സാന്നിധ്യവും റാസല്‍ഖൈമയില്‍ പുതുതായി ആരംഭിച്ച സഫാരി മാളിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷവും അഭിമാനവും നല്‍കുന്ന കാര്യമാണെന്നും, ഇരു എമിറേറ്റുകളിലുമായി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഷോപ്പിങ് അനുഭവങ്ങള്‍ സമ്മാനിച്ചതുപോലെ മറ്റു എമിറേറ്റുകളിലും സഫാരിയുടെ ഷോപ്പിങ്ങ് അനുഭവങ്ങള്‍ സമ്മാനിക്കാനും ആണ് സഫാരിയുടെ തുടര്‍ന്നുള്ള ലക്ഷ്യമെന്നും ഷമീം ബക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഏഴാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്തൃപങ്കാളിത്തത്തിന് പ്രാധാന്യം നല്‍കുന്ന വൈവിധ്യമാര്‍ന്ന മത്സരങ്ങളും പ്രമോഷനുകളും സഫാരി മാളില്‍ ഒരുക്കിയിട്ടുണ്ട്. Win Free Trolley, Stop Watch Challenge, Cake Making Competition, Painting Competition, Eating Challenge, Kerala Street Food Competition, Payasam Competition, Anniversary Carnival, Raffle Balls Game, Lumo Click & Win, Dart Game തുടങ്ങി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. വര്‍ഷം മുഴുവന്‍ വ്യത്യസ്തമായ വിന്‍ പ്രമോഷനുകളിലൂടെ ശ്രദ്ധേയമായ സഫാരി, ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചും ഉപഭോക്താക്കള്‍ക്കായി വലിയ സമ്മാനാവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 50 ദിര്‍ഹമോ അതിലധികമോ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന E-Raffle Coupon വഴി “Win Half a Million Dirhams” പ്രമോഷനില്‍ പങ്കെടുക്കാം. അതോടൊപ്പം, സഫാരി മാളിലെ വിവിധ ഷോപ്പുകളില്‍ നിന്നും 50 ദിര്‍ഹമോ അതിലധികമോ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന കൂപ്പണിലൂടെ നടത്തുന്ന നറുക്കെടുപ്പില്‍ ഒരു ഭാഗ്യശാലിക്ക് JAECOO SUV കാര്‍ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ആഘോഷം, വിനോദം, ഷോപ്പിങ്, സമ്മാനങ്ങള്‍ എന്നിവയെ ഒരേ വേദിയില്‍ കൂട്ടിയിണക്കിയാണ് സഫാരി മാളിന്റെ ഏഴാം വാര്‍ഷികം ഉപഭോക്താക്കള്‍ക്കായി വേറിട്ട അനുഭവമാക്കി മാറ്റുന്നത്. ഏഴ് വര്‍ഷങ്ങളുടെ യാത്ര പൂര്‍ത്തിയാക്കുന്ന സഫാരി മാളിന്റെ വളര്‍ച്ചയെ വെറും വാണിജ്യവിജയത്തിന്റെ കണക്കുകളില്‍ മാത്രം വിലയിരുത്താനാവില്ല. വിലക്കിഴിവുകളും ഓഫറുകളും പ്രമോഷനുകളും സമ്മാനപദ്ധതികളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വ്യാപാരതന്ത്രങ്ങളുടെ ഭാഗമായിരിക്കുമ്പോഴും, സഫാരി നേടിയ സ്വീകാര്യതയുടെ അടിത്തറ അതിനേക്കാള്‍ വിപുലമാണ്. ലൈഫ്‌സ്റ്റൈല്‍, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ് മേഖലകളിലേക്കുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നലോകം സൃഷ്ടിച്ചതിനൊപ്പം, ഉപഭോക്താക്കളുടെ ആഘോഷങ്ങളും ഓര്‍മകളും സംസ്‌കാരവും മാളിന്റെ അനുഭവത്തിന്റെ ഭാഗമാക്കാന്‍ സഫാരി ശ്രമിച്ചു. ഉത്സവമേളകള്‍, പാരമ്പര്യപ്രദര്‍ശനങ്ങള്‍, ഗൃഹാതുരത ഉണര്‍ത്തുന്ന അവതരണങ്ങള്‍, കുടുംബകേന്ദ്രിത പരിപാടികള്‍, സാമൂഹികവും ജീവകാരുണ്യപരവുമായ ഇടപെടലുകള്‍ എന്നിവയിലൂടെ ഒരു സാധാരണ ഷോപ്പിങ് കേന്ദ്രത്തിന്റെ പരമ്പരാഗത പരിധികള്‍ കടന്നുള്ള സാന്നിധ്യമാണ് സഫാരി രൂപപ്പെടുത്തിയെടുത്തത്.

വ്യാപാരലോകത്ത് ഉപഭോക്തൃവിശ്വാസം സ്വന്തമാക്കുക എളുപ്പമല്ല; അതിനെ വര്‍ഷങ്ങളോളം നിലനിര്‍ത്തുക അതിലും പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് സഫാരിയുടെ ഏഴ് വര്‍ഷത്തെ യാത്രയ്ക്ക് പ്രത്യേക പ്രസക്തിയുണ്ടാകുന്നത്. വാങ്ങലിനും വില്‍പ്പനയ്ക്കുമിടയിലെ ബന്ധത്തെ മറികടന്ന്, കുടുംബങ്ങളുടെ ദിനചര്യയിലും ആഘോഷങ്ങളിലും ഓര്‍മകളിലും ഇടം നേടാന്‍ കഴിഞ്ഞുവെന്നതാണ് ഈ സ്ഥാപനത്തിന്റെ ശ്രദ്ധേയമായ നേട്ടം. ഇന്ന് എട്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, സഫാരിക്ക് മുന്നിലുള്ള വെല്ലുവിളിയും അതേ സമയം അവസരവും വ്യക്തമാണ്—ഇതിനകം നേടിയ വിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തുകയും, ഉപഭോക്തൃകേന്ദ്രിതമായ പുതുമകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയും ചെയ്യുക. കാരണം, ഒരു സ്ഥാപനത്തിന്റെ ദീര്‍ഘകാല വിജയം അതിന്റെ വലിപ്പത്തിലോ ഓഫറുകളുടെ എണ്ണത്തിലോ മാത്രം അളക്കപ്പെടുന്നില്ല; ജനങ്ങളുടെ മനസ്സില്‍ അത് സൃഷ്ടിക്കുന്ന സ്ഥാനത്താണ് അതിന്റെ യഥാര്‍ഥ മൂല്യം. 2019ല്‍ പ്രവര്‍ത്തനം ആരംഭിച്ച സഫാരി മാള്‍, ലോകത്തെ തന്നെ മാറ്റിമറിച്ച കോവിഡ് മഹാമാരിയുടെ കടുത്ത പ്രതിസന്ധികളെയും നേരിടേണ്ടി വന്നു. എന്നാല്‍ വെല്ലുവിളികള്‍ക്ക് മുന്നില്‍ പിന്മാറാതെ, ഓരോ ഘട്ടത്തിലും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു മുന്നേറിയതാണ് സഫാരിയുടെ വളര്‍ച്ചയെ വേറിട്ടതാക്കുന്നത്. പരീക്ഷണകാലത്തെ അതിജീവിച്ച് കൂടുതല്‍ കരുത്തോടെ ഉയരാന്‍ കഴിഞ്ഞത്, സ്ഥാപനത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും മാനേജ്മെന്റ് പ്രതിബദ്ധതയുടെയും ഉപഭോക്തൃവിശ്വാസത്തിന്റെയും ശക്തമായ തെളിവായി മാറി. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയ ഈ മുന്നേറ്റമാണ് ഇന്ന് സഫാരിയെ യു.എ.ഇയിലെ ശ്രദ്ധേയമായ വാണിജ്യസാന്നിധ്യങ്ങളിലൊന്നായി ഉയര്‍ത്തിയത്.

Tags: anniversary celebrationcustomer trusteighth yearGold SouqJAECOO SUVpromotionsRas Al KhaimahRetailSafari GroupSafari MallSafari Mall Sharjahseventh anniversarySharjahSharjah eventsshopping experienceshopping mallUAEUAE RetailWin Half a Million Dirhams

RelatedPosts

The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

Cargo pallets containing emergency food, tents, and power generators being loaded onto a UAE humanitarian relief flight to Nepal
World

നേപ്പാളിലെ പ്രളയക്കെടുതി: രക്ഷാപ്രവർത്തകരെയും 10 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായവും അയച്ച് യുഎഇ

Banner announcing the 12th edition of Mansha’a Mattool Dubai Mahabba conference
Community

മൻശഅ് മാട്ടൂൽ ദുബൈ ചാപ്റ്റർ മഹബ്ബ സെപ്‌റ്റംബർ 6ന് ദുബൈയിൽ.

Sharjah Public Libraries announces 24 educational activities across six branches in September, spanning coding, hydroponics, science, literature, and eco-tourism.
Education

പുതിയ അധ്യയന വർഷം: ഷാർജ പബ്ലിക് ലൈബ്രറികളിൽ സെപ്റ്റംബറിൽ 24 വൈവിധ്യമാർന്ന പരിപാടികൾ

Sharjah will open Phase 1 of the Al Taawun Tunnel in November 2026, boosting traffic capacity to 4,000 vehicles per hour and cutting delays to Dubai by 85%.
Travel

ഷാർജ–ദുബായ് യാത്ര എളുപ്പമാക്കാൻ അൽ താവുൻ ടണൽ; ആദ്യഘട്ടം നവംബറിൽ തുറക്കും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.