തിരുവനന്തപുരം:ലഹരിക്കെതിരായ പോരാട്ടം കേരത്തിലെ ക്യാമ്പസുകൾ ഏറ്റെടുക്കുമെന്നും ക്യാമ്പസുകളിലും ഒപ്പം സമൂഹത്തിലും വലിയ മാറ്റത്തിന് അത് കാരണമാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കായി പൊതുവിദ്യാഭാസ വകുപ്പിന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ (siet )യുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ഫിലിം മത്സര ത്തിന്റെ ലോഗോ പരിപാടിയുടെ സ്പോൺസറായ ഡോ.കെ പി ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റ ചെയർമാൻ ഡോ.കെ.പി.ഹുസൈനു കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ കുട്ടികളെയും യുവതലമുറയെയും നശിപ്പിക്കുന്ന മയക്കുമരുന്ന് എന്ന ദുരന്തത്തിൽ നിന്ന് അവരെ സംരക്ഷിക്കുക എന്നത് ഓരോ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ് എന്ന ബോധ്യത്തിലാണ്
കേരള സർക്കാർ നടപ്പിലാക്കുന്ന ‘തൂഫാൻ’ പദ്ധതിക്ക്, വിദ്യാർത്ഥി സമൂഹത്തെ കേന്ദ്രീകരിച്ചുള്ള ഈ മഹത്തായ മുന്നേറ്റത്തിന് പിന്തുണയും സഹകരണവും നൽകുന്നതെന്നു ചടങ്ങിൽ സംബന്ധിച്ച ഡോ.കെ പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ.കെ പി ഹുസൈൻ പറഞ്ഞു.


ഹൈസ്കൂൾ , ഹയർ സെക്കൻഡറി, വിഎച്ച്എസ് സി തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. ജില്ലാ തലത്തിൽ നടത്തുന്ന മത്സരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിനെ സംസ്ഥാന തലത്തിൽ മത്സരത്തിലേക്ക് പങ്കെടുക്കാനാകും.
ജില്ലാതലത്തിൽ ഒന്നാം സമ്മാനം നേടുന്ന ടീമിന് പതിനായിരം രൂപയും, ട്രോഫിയും സർട്ടിഫിക്കും, സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 1 ലക്ഷം രൂപയും, രണ്ടാം സ്ഥാനം നേടുന്നവർക്ക് 75,000 രൂപയും, മൂന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.
എസ്.ഐ.ഇ.ടി ഡയറക്ടർ സിബി മുഹമ്മദ്,അക്കാദമിക് കോർഡിനേറ്റർ ഡോ.അനിൽ എന്നിവർ പങ്കെടുത്തു.










