ഷാർജ : ദേശീയ അദ്ധ്യാപകദിനത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗത്തിലെ (ഗുബൈബ) 9 അധ്യാപകരെ ആദരിച്ചു. സ്കൂളിൽ കാൽനൂറ്റാണ്ടിനപ്പുറം സേവനമനുഷ്ഠിച്ച അധ്യാപകരെയാണ് സ്കൂളിലെ ഹോപ്പ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചത്.
നൂറുന്നീസ സാക്കിർ, ലൗലി ഷമ്മി,
മെഹറുന്നീസ, രജിത മോഹൻദാസ് ജയശ്രീ രാജമ്മ, ജെസ്സിയ അസ്ലം,ബീന ഉദയഭാനു
ദീപ്തി ധർമ്മപാലൻ, ഫാത്തിമ അർഷാദ് എന്നിവരാണ് 25 വർഷത്തിലധികമായി ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചു വരുന്നത്. പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, ഹെഡ്മിസ്ട്രെസ് താജുന്നീസ ബഷീർ എന്നിവർ അദ്ധ്യാപകർക്കു പൊന്നാട അണിയിച്ചു. ഹോപ്പ് ക്ലബ്ബിന്റെ പ്രത്യേക ഉപഹാരങ്ങളും സമ്മാനിച്ചു. ഹോപ്പ് ക്ലബ് കോർഡിനേറ്റർ സന്ധ്യ മനോജ് കുമാർ ചടങ്ങിന് നേതൃത്വം നൽകി. സൂപ്പർവൈസ്ഴ്സ്, വിവിധ വകുപ്പ് മേധാവികൾ, അദ്ധ്യാപകർ ചടങ്ങിൽ പങ്കെടുത്തു. ആദരിക്കപ്പെട്ടവർ തങ്ങളുടെ അദ്ധ്യാപക ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. അദ്ധ്യാപക ദിനത്തിൽ ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും ആഹ്ലാദവും ഉണ്ടെന്ന് ഹോപ്പ് ക്ലബ്ബ് പ്രതിനിധികൾ പറഞ്ഞു. സ്കൂൾ ഹെഡ് ഗേൾ ഇവാന എൽസ വിനോജ് സ്വാഗതവും അസിസ്റ്റന്റ് ഹെഡ് ഗേൾ ഡാഫിന ജോൺ നന്ദിയും പറഞ്ഞു






