• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

കുടുംബ നീതിമേള : നിയമ സഹായം തേടുന്ന പ്രവാസികളിലേക്കെത്തിക്കണം -ടി പി ശ്രീനിവാസൻ.

by UAE വാർത്ത ലേഖകൻ
2 hours ago
in Community
Reading Time: 1 min read
22 0
MSS Dubai and PILSS will host the free Family Legal Aid Fair on October 18, 2026, at PACE School Rashidiya, offering expert counsel on family, civil, and financial disputes.
124
VIEWS
Share on WhatsappShare on Facebook


ദുബായ് : ദുബായ് മോഡൽ സർവീസ് സൊസൈറ്റി (എം എസ് എസ്) കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന
പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യുമായി സഹകരിച്ചു ദുബായ് കമ്മ്യുണിറ്റി ഡെവലപ്മെന്റ്
അതോറിറ്റി (സി ഡി എ) യുടെ അനുമതിയോടെ ഒക്ടോ 18 നു നടത്തുന്ന സൗജന്യ ‘കുടുംബ നീതിമേള’ ഏറെ ശ്ലാഘനീയമാണെന്നും,
നീതി മേള യുടെ പ്രചാരണം നിയമ കുരുക്കിൽ പെട്ടു മാനസികമായി തകർന്നു കഴിയുന്ന സാധാരണക്കാരായ പ്രവാസികളിലേക്ക്
എത്തിച്ചു, ഫലവത്താക്കണമെന്നും ഇന്ത്യയുടെ മുൻ യു എൻ പ്രതിനിധിയും , അംബാസഡറും, പ്രമുഖ വിദ്യാഭ്യാസ
വിചക്ഷണനും, പിൽസ് മുഖ്യ രക്ഷാധികാരിയുമായ ടി പി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.

കുടുംബ നീതിമേളയുടെ പ്രചാരണ പോസ്റ്റർ ദുബായിൽ നടന്ന ചടങ്ങിൽ മേള ചെയർമാൻ മോഹൻ എസ്‌.വെങ്കിട്ടിനു
നൽകി ടി പി ശ്രീനിവാസൻ പുറത്തിറക്കി. എം എസ് എസ് പ്രസിഡണ്ട് ഫയാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു.
അഭിഭാഷക പാനൽ കൺവീനർ അഡ്വ.അസീസ് തോലേരി, എം എസ് എസ് സിക്രട്ടറി ഷജിൽ ഷൌക്കത്ത്,
കോ ഓർഡിനേറ്റർ മുഹമ്മദ് അക്ബർ എന്നിവർ പങ്കെടുത്തു. നീതി മേള കൺവീനർ അഡ്വ.മുഹമ്മദ് സാജിദ്
സ്വാഗതവും, പിൽസ് സിക്രട്ടറി നിഷാജ് ശാഹുൽ നന്ദിയും പറഞ്ഞു.

യു എ ഇ ഗവണ്മെന്റ് 2026 കുടുംബ വർഷമായി ആചരിക്കുന്നതിനാൽ ‘കുടുംബ നീതി മേള’ എന്ന പേരിലാണ്
ഈ വർഷം നീതി മേള നടക്കുക. ആയതിനാൽ കുടുംബ നിയമ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, വൈവാഹിക നിയമ
വിഷയങ്ങൾ, വിവാഹം, വിവാഹ മോചന കേസുകൾ, ജീവനാംശം, വയോജന-ബാല പീഡന കേസുകൾ
തുടങ്ങിയവക്കായിരിക്കും പ്രാമുഖ്യം നൽകുക. അതിനായി ഈ മേഖലയിൽ പ്രഗൽഭ്യമുള്ള അഭിഭാഷകരും,
ഫാമിലി കൗൺസിലർമാരും വിദഗ്ധരും നേതൃത്വം നൽകും.

കൂടാതെ, കഴിഞ്ഞ വർഷങ്ങളിൽ നടത്തിയതുപോലെ പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന
നിയമപ്രശ്നങ്ങൾക്കും നീതി മേളയിലൂടെപരിഹാര നിർദേശങ്ങൾ ലഭ്യമാവും. അവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെട്ട
വകുപ്പുകളുമായി ഇടപെട്ടു പരിഹാരങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യും. പാസ്പോർട് , എമ്പസിയുമായി ബന്ധപ്പെട്ട
വിഷയങ്ങൾ, വിസ, റിക്രൂട്മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക ഇടപാടുകൾ സംബന്ധമായ തർക്കങ്ങൾ, നിക്ഷേപ തട്ടിപ്പുകൾ,
ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വാഹന അപകട സംബന്ധമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ,സ്വത്തു സംബന്ധമായ
സ്വകാര്യ വ്യവഹാരങ്ങൾ, എന്നിവയിലും നാട്ടിലും മറുനാട്ടിലും നേരിടുന്ന മറ്റു ക്രിമിനൽ-സിവിൽ കേസുകളുമായി
ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസികൾക്ക് നീതി മേളയിലൂടെ പരാതികൾ സമർപ്പിക്കാം.

2026 ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 10 മണി മുതൽ ദുബായ് റാഷിദിയ പേസ് സ്‌കൂളിലാണ് നീതി മേള നടക്കുക.
നാട്ടിലെയും യു എ ഇ യിലെയും പ്രമുഖ അഭിഭാഷകരും, ഹോപ്പ് ഓഫ് ലൈഫ് ടീമിന്റെ വിദഗ്ദ്ധ സൈക്കോളജിസ്റ്റുകളും
സാമൂഹ്യ പ്രവർത്തകരും നീതിമേളയിൽ പങ്കെടുക്കും.

നീതിമേള’ യിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷന് : https://legal.mssgulf.org ഈ ലിങ്ക് ഉപയോഗിക്കാം.
📞 കൂടുതൽ വിവരങ്ങൾക്ക്: 0547352524 ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതുമാണ്.

Tags: DUBAIExpatriate CommunityFamily CourtLegal AidMSS DubaiNRI AffairsPILSSUAE news

RelatedPosts

Ras Al Khaimah allocates land in Al Jazirah Al Hamrah for "Eternal Gardens," a dedicated multi-faith crematorium serving Indian expatriates across the UAE.
Ras Al Khaimah (RAK)

 റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം;

Dubai's RTA received over 750 submissions for the 14th Dubai Award for Sustainable Transport, supported by DEWA, ENOC, and Parkin ahead of the Oct. 15 ceremony.
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡിന് വൻ പ്രതികരണം; 750 അപേക്ഷകൾ, വിജയികളെ 15-ന് പ്രഖ്യാപിക്കും

Dubai's Mohammed Bin Rashid Housing Establishment signs an MoU with LuLu Hypermarket to build commercial facilities and boost investments in civic housing.
Business

ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് ലുലു ഗ്രൂപ്പുമായി സഹകരിച്ച് പദ്ധതി വികസനം ശക്തിപ്പെടുത്തുന്നു.

GDRFA Dubai Director General Lt. Gen. Mohammed Al Marri highlights the Golden Visa for outstanding teachers as a vital investment in education and Dubai's future.
Education

അധ്യാപകർക്കുള്ള ഗോൾഡൻ വിസ തലമുറകളെ വാർത്തെടുക്കുന്നവർക്കുള്ള ആദരം: ലഫ്. ജനറൽ മുഹമ്മദ് അൽ മർറി

Sheikh Mohammed bin Rashid launches 'Dubai-it', an initiative institutionalizing Dubai's philosophy of speed, innovation, and record-breaking delivery.
Dubai

റെക്കോർഡ് വേഗത്തിൽ വിസ്മയങ്ങൾ യാഥാർഥ്യമാക്കാൻ ‘Dubai-it’; പുതിയ സംരംഭത്തിന് തുടക്കമിട്ട് ഷെയ്ഖ് മുഹമ്മദ്

Dubai CommerCity launches a Dh1.8 billion expansion adding six office buildings and vertical logistics hub 'The Hive' amid 96% occupancy levels.
Business

ദുബായ് കോമേഴ്‌സിറ്റിയിൽ 180 കോടി ദിർഹത്തിന്റെ വൻ വികസനം; രണ്ടാം ഘട്ടം 2027 മുതൽ

Ras Al Khaimah allocates land in Al Jazirah Al Hamrah for "Eternal Gardens," a dedicated multi-faith crematorium serving Indian expatriates across the UAE.
Ras Al Khaimah (RAK)

 റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്കായി ശ്മശാന കേന്ദ്രം;

Dubai's RTA received over 750 submissions for the 14th Dubai Award for Sustainable Transport, supported by DEWA, ENOC, and Parkin ahead of the Oct. 15 ceremony.
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡിന് വൻ പ്രതികരണം; 750 അപേക്ഷകൾ, വിജയികളെ 15-ന് പ്രഖ്യാപിക്കും

Dubai's Mohammed Bin Rashid Housing Establishment signs an MoU with LuLu Hypermarket to build commercial facilities and boost investments in civic housing.
Business

ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് ലുലു ഗ്രൂപ്പുമായി സഹകരിച്ച് പദ്ധതി വികസനം ശക്തിപ്പെടുത്തുന്നു.

Air India Express expands its winter flight schedule with 585 daily operations, rolling out 40 new routes to the Gulf, Southeast Asia, and Indian domestic hubs.
Travel

കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.