• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 22, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

ഇറാനെതിരെ വീണ്ടും സൈനിക നടപടിക്ക് ഒരുങ്ങി യുഎസ്; മുന്നൊരുക്കം പൂർത്തിയാക്കാൻ പെന്റഗൺ നിർദേശം

by UAE വാർത്ത ലേഖകൻ
2 months ago
in GCC
Reading Time: 1 min read
24 0
The Pentagon directs US Central Command to prepare combat options against Iran targeting nuclear and energy sites as diplomatic negotiations stall.
135
VIEWS
Share on WhatsappShare on Facebook

ആണവ-ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണത്തിന് പദ്ധതി; അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടൺ : ഇറാനെതിരെ നിർണായക വ്യോമാക്രമണം പുനരാരംഭിക്കുന്നതിനുള്ള സൈനിക മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ യുഎസ് പ്രതിരോധ വകുപ്പ് സെൻട്രൽ കമാൻഡിന് (CENTCOM) നിർദേശം നൽകി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുവരെ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഏത് നിമിഷവും ആക്രമണം നടത്താൻ സജ്ജമായിരിക്കാനാണ് പെന്റഗണിന്റെ നിർദേശം.

ഇറാന്റെ ആണവ കേന്ദ്രങ്ങൾ, എണ്ണ-ഊർജ നിലയങ്ങൾ, പ്രധാന പശ്ചാത്തല സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് വിപുലമായ ആക്രമണ പദ്ധതികളാണ് പെന്റഗൺ തയാറാക്കിയിട്ടുള്ളതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നവംബർ മൂന്നിന് നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനും ഒക്ടോബർ അവസാന വാരത്തിലെ ഇസ്രയേൽ തിരഞ്ഞെടുപ്പിനും തൊട്ടുമുമ്പോ ശേഷമോ സംയുക്ത സൈനിക നീക്കം ഉണ്ടായേക്കാമെന്നാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചന.

ഖത്തർ വഴി യുഎസ് മുന്നോട്ടുവെച്ച ആണവ കരാർ വ്യവസ്ഥകളോട് ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ചർച്ചകൾ സ്തംഭിച്ച പശ്ചാത്തലത്തിൽ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ക്യാമ്പ് ഡേവിഡിൽ അടിയന്തര യോഗം ചേർന്ന് പശ്ചിമേഷ്യൻ സാഹചര്യം വിലയിരുത്തിയിരുന്നു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഈയാഴ്ച രണ്ട് തവണ ഫോണിൽ ചർച്ച നടത്തി. സൈനിക നടപടി ആരംഭിച്ചാൽ യുഎസും ഇസ്രയേലും സംയുക്തമായി രംഗത്തിറങ്ങാനാണ് സാധ്യത. മൂന്നാമതൊരു സർപ്രൈസ് ആക്രമണം ഒഴിവാക്കാൻ ഇറാൻ പ്രത്യാക്രമണത്തിന് മുതിർന്നേക്കുമെന്നും, ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചേക്കുമെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

പ്രസിഡന്റിന് മുൻപിൽ എല്ലാ സൈനിക സാധ്യതകളും സമർപ്പിക്കുക എന്നത് പ്രതിരോധ വകുപ്പിന്റെ ചുമതലയാണെന്ന് പെന്റഗൺ വക്താക്കൾ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ നാവിക നിയന്ത്രണവും തകർന്ന ഇറാന്റെ സമ്പദ്‌വ്യവസ്ഥയും യുഎസിന് അനുകൂലമായ മേൽക്കൈ നൽകുന്നുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ.

ഇറാൻ ആണവായുധം നിർമിക്കുന്നത് പൂർണമായും തടയുമെന്നും കാര്യങ്ങൾ വേഗത്തിൽ അവസാനിപ്പിക്കുമെന്നും ടെക്സസിലേക്ക് തിരിക്കും മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും യുഎസ് നാവികസേന ശക്തമായ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണെന്നും നിയമവിരുദ്ധമായി നീങ്ങുന്ന കപ്പലുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Tags: CENTCOMDonald TrumpIRANMiddle EastPentagonStrait of HormuzUS NewsWorld News

RelatedPosts

UAE Minister Lana Nusseibeh pledges relentless diplomacy, UN reforms, and early action on Ukraine and Gaza in her bid to become the next UN Secretary-General.
World

യുഎൻ തലപ്പത്തേക്ക് യുഎഇയുടെ ലാന നുസൈബ; ‘വിട്ടുവീഴ്ചയില്ലാത്ത നയതന്ത്രം’ വാഗ്ദാനം

Iran and Oman advance talks on a temporary Strait of Hormuz shipping corridor and traffic separation scheme, awaiting final formal approval.
GCC

ഹോർമുസ് കടലിടുക്കിൽ താൽക്കാലിക കപ്പൽ പാത; ധാരണയിലെത്തി ഇറാനും ഒമാനും

H.E. Lana Nusseibeh joins the race for UN Secretary-General, bringing extensive diplomatic experience to debates over UN leadership and reform.
World

അടുത്ത യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്കുള്ള മത്സരരംഗത്ത് ലാന നുസൈബയും

The USS Theodore Roosevelt has arrived in the Middle East to join two other US carriers as Iran warns it will not wait for Washington to attack first.
World

മൂന്നാമത്തെ യുഎസ് വിമാനവാഹിനിക്കപ്പലും പശ്ചിമേഷ്യയിൽ; ആദ്യം ആക്രമിക്കാൻ മടിക്കില്ലെന്ന് ഇറാൻ

Several people were killed and others injured after a truck collided with multiple vehicles on Sheikh Khalifa bin Zayed Street in Fujairah after midnight.
Fujairah

ഫുജൈറയിൽ ട്രക്കും വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്

Iraq blocks an aircraft carrying Iran's national football team from landing at Basra Airport over US sanctions risks, forcing the squad to travel by road.
Sports

യുഎസ് ഉപരോധ ഭീഷണി: ഇറാന്റെ ഫുട്ബോൾ ടീം വിമാനത്തിന് ബസ്രയിൽ ലാൻഡിങ് അനുമതി നിഷേധിച്ച് ഇറാഖ്

Thousands of runners and families gathered on Dubai’s Sheikh Zayed Road for Dubai Run 2026, featuring 5km and 10km routes under the Dubai Fitness Challenge.
Lifestyle

ദുബായ് റൺ 2026: ശൈഖ് സായിദ് റോഡ് കീഴടക്കി പതിനായിരങ്ങൾ

‘ജിടിഎ’ വീഡിയോ ഗെയിമിലെ ലഹരി ഉപയോഗ രംഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ ലഹരി വിരുദ്ധ അതോറിറ്റി
Tech

‘ജിടിഎ’ വീഡിയോ ഗെയിമിലെ ലഹരി ഉപയോഗ രംഗങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദേശീയ ലഹരി വിരുദ്ധ അതോറിറ്റി

Times Education celebrated the Class of 2026 from its Abu Dhabi, Dubai, and Sharjah campuses at a convocation ceremony held at Sheraton Hotel, Abu Dhabi.
Education

ടൈംസ് എജ്യുക്കേഷൻ കോൺവൊക്കേഷൻ 2026; ബിരുദധാരികളെ ആദരിച്ചു

Singer Sid Sriram brings 'Sing India' to Dubai's Coca-Cola Arena on Nov 22, performing Tamil, Telugu, Malayalam, and Kannada hits. Tickets on Platinumlist.
Music

സിദ് ശ്രീറാം ആദ്യമായി ദുബായിൽ പാടുന്നു; ‘സിങ് ഇന്ത്യ’ സംഗീത നിശ ഞായറാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.