
ദുബായ്: കണ്ണൂർ മയ്യിൽസ്വദേശിയായ ഡോ. ബിന്ദു സുരേഷ് രചിച്ച ആദ്യ മലയാള നോവലായ വേരുകളിലേക്കുള്ള വഴിയുടെ കവർ പേജ് പ്രകാശനം ചെയ്തു. മയ്യിൽ NRI ഫോറത്തിന്റെ ഇരുപതാം വാർഷികാഘോഷ വേദിയിൽ നടന്നു. യുഎഇ വാർത്തയുടെ ചീഫ് എഡിറ്ററും മാധ്യമപ്രവർത്തകനുമായ അനൂപ് കീച്ചേരി കവർ പേജ് അനാച്ഛാദനം ചെയതു.ക്ലനിക്കൽ സൈക്കോളജിസ്റ്റ് ഡോ:സിജി രവീന്ദ്രൻചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ഡോ:സുരേഷ്, എഴത്തുകാരി ബിന്ദുസുരേഷ് എന്നിവർ സംസാരിച്ചു.മയ്യിൽ NRI ഫോറം ഭാരവാഹികളും അംഗങളും ചടങ്ങിൻ്റെ ഭാഗമായി.സൈക്തം ബുക്സ് (saikatham Books)ആണ് നോവലിന്റെ പ്രസാധകർ.
നവംബർ 4 മുതൽ 15 വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ‘വേരുകളിലേക്കുള്ള വഴി’ പുസ്തകം പ്രകാശനം ചെയ്യും.ഇന്ത്യയിൽ ആമസോണിലൂടെയും പുസ്തകം സ്വന്തമാക്കാവുന്നതാണ്.










