Tag: kerala

ഇന്ത്യയിൽ രണ്ടാമത്തെ കുരങ്ങുപനി കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.

ഇന്ത്യയിൽ രണ്ടാമത്തെ കുരങ്ങുപനി കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത മുന്നറിയിപ്പുമായികേന്ദ്രസർക്കാർ . മുഴുവൻ അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന ശക്തമാക്കാൻ വിമാനത്താവളങ്ങളോടുംതുറമുഖങ്ങളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു .ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ എയർപോർട്ട്, പോർട്ട്ഹെൽത്ത് ഓഫീസർമാരുമായും, ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫീസുകളിൽ നിന്നുള്ള റീജിയണൽഡയറക്ടർ മാരുമായും കൂടിക്കാഴ്ച നടത്തി. കുരങ്ങുപനി കേസുകൾ വർധിക്കാതിരിക്കാനും അപകടസാധ്യതഒഴിവാക്കാനും അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി. അന്താരാഷ്ട്ര തുറമുഖങ്ങളിലെയുംവിമാനത്താവള ങ്ങളിലെയും ഇമിഗ്രേഷൻ പോലുള്ള മറ്റ് സ്‌റ്റേക്ക്‌ഹോൾഡർ ഏജൻസികളുമായി ഏകോപിപ്പിച്ച്ആരോഗ്യ സ്‌ക്രീനിംഗ് പ്രക്രിയകൾ കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ദുബായിൽ നിന്ന് എത്തികണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 31കാരന് കുരങ്ങുപനിസ്ഥിരീകരിച്ച ദിവസമാണ് ഉന്നതതല യോഗം ചേർന്നത്.

Read more

യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ഒരാൾക്ക് മങ്കി പോക്‌സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ഒരാൾക്ക് മങ്കി പോക്‌സ് ബാധിച്ചതായി സംശയമെന്ന്ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള ഒരാള്‍ക്ക് മങ്കി പോക്‌സ്സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായിപുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇന്ന് വൈകീട്ടോടെ പരിശോധന ഫലം ലഭിക്കുമെന്നുംആരോഗ്യമന്ത്രി പറഞ്ഞു. രോഗിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെ ടേണ്ട സാഹചര്യമില്ലെന്നുംആരോഗ്യമന്ത്രി വ്യക്തമാക്കി.

Read more

മുതിര്‍ന്ന സി പി എം നേതാവും ഉദുമ മുൻ എം എൽ എ യുമായ പി രാഘവൻ അന്തരിച്ചു.

മുതിര്‍ന്ന സി പി എം നേതാവും ഉദുമ മുൻ എം എൽ എ യുമായ പി രാഘവൻ അന്തരിച്ചു. ദുബായ്ഏഷ്യാനെറ്റ് റിപ്പോർട്ടർ അരുൺ രാഘവന്റെ പിതാവാണ് പി രാഘവൻ.

Read more

ദുബൈ  കെ.എം.സി.സി സാഹിത്യ അവാർഡ് പി. സുരേന്ദ്രന്

ദുബൈ: ഈ വർഷത്തെ കെ.എം.സി.സി സാഹിത്യ അവാർഡ് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പി സുരേന്ദ്രന് സമ്മാനിക്കും. കഥകൃത്ത്, നോവലിസ്റ്റ്, അധ്യാപകൻ, നിരൂപകൻ എന്നീ  നിലകളിൽ പ്രവർത്തിക്കുന്ന സുരേന്ദ്രന്, ഗ്രാമപാതകൾ-ഇന്ത്യൻ യാത്രകളുടെ പുസ്തകം, ജലഗന്ധി  എന്നീ കൃതികൾക്ക് കേരള  സാഹിത്യ അക്കാദമി അവാർഡ് ...

Read more

മഴ നനയാതിരിക്കാൻ സ്കൂൾ വരാന്തയിൽ കയറി നിന്നതല്ല. ശിവൻ കുട്ടിയെ ട്രോളി അബ്ദുറബ്ബ്.

മഴ നനയാതിരിക്കാൻസ്കൂൾ വരാന്തയിൽകയറി നിന്നതല്ല…! ഈ തൊള്ളായിരത്തിമുന്നൂറ്റി അമ്പത്തിമൂന്നൊക്കെഒരു തെറ്റാണോ മക്കളേ…എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്. താൻ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ വിമർശിച്ചവർക്കുള്ള ചുട്ട മറുപടിയാണ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. വിദ്യഭ്യാസ മന്ത്രിവി ശിവൻ കുട്ടിയുടെ തെള്ളയിരത്തി മുന്നൂറ്റി അമ്പത്തി മുനെന്ന പരാമർശം സോശ്യൽ മീഡിയയിൽ ...

Read more

ലംബോർഗിനി എസ്.യു.വി. സ്വന്തമാക്കി നടൻ പൃഥ്വിരാജ്.

ഹുറാകാൻ നൽകി ഉറുസ് വാങ്ങി; ലംബോർഗിനി എസ്.യു.വി. സ്വന്തമാക്കി നടൻ പൃഥ്വിരാജ്.4.35 കോടി രൂപയായിരുന്നു 2019-ൽ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.WEB DESK by WEB DESK June 22, 2022ഹുറാകാൻ നൽകി ഉറുസ് വാങ്ങി; ലംബോർഗിനി എസ്.യു.വി. സ്വന്തമാക്കി നടൻ ...

Read more

ഡോ: എസ്.എൽ.പി.ഉമ്മർ ഫാറൂക്കിന് എം.എം.ജെ.സി. യു. എ.ഇ. സ്വീകരണം നൽകി

ഷാർജ: വെങ്ങര മാപ്പിള യു പി സ്കൂൾ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനും, മാന ശാസത്ര വിദഗ്ദനുമായ ഡോ: എസ്.എൽ.പി.ഉമ്മർ ഫാറൂക്കിന് മുട്ടം മുസ്ലിം ജമാഅത്ത് യു.എ.ഇ.വിദ്യാഭ്യാസ കമ്മിറ്റി സ്വീകരണം നൽകി. യു.എ.ഇ.എം.എം. ജെ.സി.വിദ്യാഭ്യാസ കമ്മിറ്റി ജനറൽ കൺവീനർ പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത ...

Read more

ഫാത്തിമ തഹ്ലിയയെ ഷാർജ അഴീക്കോട് മണ്ഡലം കെ.എം.സി.സി സ്നേഹോപഹാരം നൽകി ആദരിച്ചു

ഷാർജ : ഹൃസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ എംഎസ്എഫിന്റെ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്ക് അജ്മാൻ സറായ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് ഷാർജ അഴീക്കോട് മണ്ഡലം കെ.എം.സി.സി സ്നേഹോപഹാരം നൽകി ആദരിച്ചു. അഴീക്കോട് മണ്ഡലം കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് ...

Read more

ഷാർജപുസ്തകോത്സവത്തിൽ പ്രവാസ കവി എം.ഒ. രഘുനാഥിന്റെ കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്‌തു

ഷാര്‍ജ: പ്രവാസി എഴുത്തുകാരനായ എം. ഒ. രഘുനാഥിന്റെ രണ്ടു പുസ്തകങ്ങൾ ഷാർജ പുസ്തകോത്സവത്തിൽവച്ചു പ്രകാശനം പ്രകാശനം ചെയ്തു. "ലൈബ്രേറിയൻ മരിച്ചിട്ടില്ല", "ലേബർക്യാമ്പുകളിലെ തലയിണകൾ" എന്നീ കവിതസമാഹാരങ്ങൾ പ്രശസ്ത കവിയും വിവർത്തനകനുമായ നാലാപ്പാടം പത്മനാഭനാണ് പ്രകാശനം നിർവ്വഹിച്ചത്. മാധ്യമ പ്രവർത്തകരായ വിപിൻദാസ്, രശ്മി ...

Read more

Recommended