അൽ ഐൻ: സാമൂഹ്യപ്രതിബദ്ധതയും വ്യക്തിത വികസനവും സഹകരണവും മുൻനിർത്തി പ്രവർത്തിക്കുന്ന യുഎഇയിലെ ഫൈസൽ നാമധാരികളുടെ കൂട്ടായ്മയായ ‘ഫൈസൽസി’ ന്റെ വിന്റർ ഫെസ്റ്റ് സീസൺ 6 വിപുലമായ വിനോദ കലാ കായിക പരിപാടികളോട് കൂടി 25 ന് രാവിലെ 10 മുതൽ രാത്രി 8 വരെ അൽ ഐനിലെ മന്നത്ത് റിസോർട്ടിൽ വെച്ച് നടക്കും.യുഎഇയിലെ എല്ലാ എമിറേറ്റ്സിലുമുള്ള അംഗങ്ങളും അവരുടെ കുടുംബങ്ങും പരിപാടിക്കായ് ഒത്തുകൂടും. സമൂഹത്തിലെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപിച്ച ഫൈസൽ നാമധാരികളും പരിപാടിയിൽ പങ്കെടുക്കുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു










