• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home NEWS

യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി.

July 4, 2022
in NEWS
A A
യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി.
33
SHARES
78
VIEWS

യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ മാസവും രാജ്യത്ത് ഇന്ധന വില കൂടിയിരുന്നു.ദുബൈയില്‍ ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിച്ച വിവരം റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി സ്ഥിരീകരിച്ചു. പ്രാദേശിക വിപണിയില്‍ ഇന്ധന വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഓരോ കിലോമീറ്റര്‍ യാത്രയിലുമുള്ള ഇന്ധന ഉപയോഗം കണക്കാക്കിയാണ് ടാക്സി ചാര്‍ജ് നിജപ്പെടുത്തിയിരിക്കുന്നതെന്നും ആര്‍.ടി.എയെ ഉദ്ധരിച്ച് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുബൈയില്‍ ടാക്സിയുടെ അടിസ്ഥാന ചാര്‍ജില്‍ മാറ്റം വരുത്തിയിട്ടില്ല. ഓപ്പണിങ് അല്ലെങ്കില്‍ ബുക്കിങ് ചാര്‍ജ് 12 ദിര്‍ഹമായിരിക്കും. ഇതില്‍ മാറ്റം വരുത്താതെ അധിക കിലോമീറ്റര്‍ ചാര്‍ജിലാണ് വര്‍ദ്ധനവ് കൊണ്ടുവന്നിരിക്കുന്നത്. ഓരോ കിലോമീറ്ററിനുമുള്ള നിരക്കില്‍ 20 ഫില്‍സിലധികം വര്‍ദ്ധനവ് വന്നിട്ടുണ്ടെന്ന് ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. ഇന്ധന വില വര്‍ദ്ധനവ് കാരണം ഹാലാ ടാക്സി ഫെയറിലെ കിലോമീറ്റര്‍ യാത്രാ നിരക്ക് 1.98 ദിര്‍ഹത്തില്‍ നിന്ന് 2.19 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിച്ചതായി ‘കരീം ടാക്സി’ തങ്ങളുടെ ഒരു ഉപഭോക്താവിന് നല്‍കിയ മറുപടിയില്‍ പറയുന്നു.

അതേസമയം ഷാര്‍ജയില്‍ ടാക്സിയുടെ അടിസ്ഥാന നിരക്കില്‍ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന 13.50 ദിര്‍ഹത്തില്‍ നിന്ന് 17.50 ദിര്‍ഹമായി മിനിമം ചാര്‍ജ് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ടാക്സി നിരക്ക് ഏഴ് ദിര്‍ഹത്തില്‍ ആരംഭിക്കുകയും തുടര്‍ന്ന് ഓരോ കിലോമീറ്ററിലും 1.62 ദിര്‍ഹം വീതം വര്‍ദ്ധിക്കുകയും ചെയ്യും. യാത്രയുടെ അവസാനം നല്‍കേണ്ട മിനിമം തുക 17.50 ദിര്‍ഹമായിരിക്കും. രാജ്യത്തെ ഓരോ മാസത്തെയും ഇന്ധന വില മാറുന്നതനുസരിച്ച് ടാക്സി നിരക്കില്‍ മാറ്റം വരുമെന്ന് നേരത്തെ തന്നെ ഷാര്‍ജ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു.

അതേസമയം ദുബൈയില്‍ ബസ്, മെട്രോ യാത്രാ നിരക്കുകളില്‍ മാറ്റമൊന്നുമില്ലെന്ന് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എന്നാല്‍ ജൂലൈ ഒന്നിന് ശേഷം ഷാര്‍ജയിലെ ബസ് നിരക്കില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ചില യാത്രക്കാര്‍ അഭിപ്രായപ്പെട്ടു. യുഎഇയിലെ യാത്രാ നിരക്കില്‍ ഊബറും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ചില ട്രിപ്പുകള്‍ക്ക് 11 ശതമാനം വരെ അധിക നിരക്ക് നല്‍കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Tags: dubaisharjahtaxi
Share13SendShareTweet8

Related Posts

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

ബലിപെരുന്നാൾ ആഘോഷത്തിൽ യുഎഇ :ഈദ് ഗാഹുകളിൽ നൂറുകണക്കിന് വിശ്വാസികൾ

June 6, 2025
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

പെരുന്നാൾ അവധിയിലും സേവന സന്നദ്ധമായി നാഷനൽ ആംബുലൻസ്

June 6, 2025
എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് 2026 മുതൽ യു.എ.ഇ നിരോധിക്കും:അടുത്ത വർഷം ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കുക

June 6, 2025
ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

ദുബായ് ഇമിഗ്രേഷൻ സൈക്ലിംഗ് റാലി നടത്തി: ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ

June 6, 2025

Recommended

അബുദാബി – അൽ മക്ത പാലത്തിലെ  റോഡ് ജൂലൈ 12ഇന്ന് മുതൽ ഈ മാസം 16 ശനിയാഴ്ച വരെ ഭാഗികമായി അടച്ചിടുന്നു.

അബുദാബി – അൽ മക്ത പാലത്തിലെ റോഡ് ജൂലൈ 12ഇന്ന് മുതൽ ഈ മാസം 16 ശനിയാഴ്ച വരെ ഭാഗികമായി അടച്ചിടുന്നു.

3 years ago
40 മത് ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അവസാന ദിവസങ്ങൾ വിവിധ ശ്രേണികളിൽ നിന്നുള്ള അതിഥികളാൽ സമ്പന്നം

40 മത് ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അവസാന ദിവസങ്ങൾ വിവിധ ശ്രേണികളിൽ നിന്നുള്ള അതിഥികളാൽ സമ്പന്നം

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025