ഒമാനിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാന്‍ അവസരം. എല്ലാ മാസവും നടത്തി വരുന്ന ഓപ്പണ്‍ ഹൗസ് 2024 മാര്‍ച്ച് ഇരുപത്തി രണ്ടു വെള്ളിയാഴ്ച നടക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസില്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതി അമിത് നാരംഗിനോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പണ്‍ ഹൗസ് വൈകുന്നേരം നാല് മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 98282270 എന്ന നമ്പറില്‍ ഓപ്പണ്‍ ഹൗസ് സമയം പരാതി ബോധിപ്പിക്കാന്‍ കഴിയുമെന്നും എംബസിയുടെ അറിയിപ്പില്‍ പറയുന്നു.