ദുബായ് : മംസാർ പാർക്കിൽ പർപ്പിൾ കടൽ തീർത്ത് ലുലു വാക്കത്തോൺ 2026 നടന്നു . വാക്ക് ഫോർ ഗ്രീൻ എന്ന ഹാഷ്ടാഗോടെ ആരോഗ്യകരമായ ജീവിതശൈലി, ഫിറ്റ്നസ്, സുസ്ഥിരത എന്നീ സന്ദേശങ്ങൾ പങ്കുവച്ചായിരുന്നു ലുലു വാക്കത്തോൺ. 128ലധികം രാജ്യങ്ങളിൽ നിന്നായി 36,000 ത്തിലേറെ പേരുടെ റെക്കോർഡ് പങ്കാളിത്വമാണ് ലുലു വാക്കത്തോണിന് ലഭിച്ചത്.
മൂന്ന് കിലോമീറ്റർ നീണ്ട വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് നിർവ്വഹിച്ചു. കായിക താരങ്ങളും സമൂഹമാധ്യമ താരങ്ങളും ഉൾപ്പടെ ലുലു വാക്കത്തോണിൽ പങ്കെടുത്തു. ആരോഗ്യകരമായ ജീവിതശൈലിക്കും ഫിറ്റ്നസിനും പ്രധാന്യം നൽകിയുള്ള ലുലു വാക്കത്തോണിലെ മികച്ച ജന പങ്കാളിത്വം ശ്രദ്ധേയകരമെന്ന് എസ് ശ്രീശാന്ത് പറഞ്ഞു. ഒത്തൊരുമയുടെ സന്ദേശം കൂടിയാണ് ലുലു വാക്കത്തോൺ പങ്കുവയ്ക്കുന്നതെന്നും അദേഹം വ്യക്തമാക്കി.

യുഎഇ മുന്നോട്ട് വയ്ക്കുന്ന മികച്ച ജീവിതശൈലി സന്ദേശങ്ങൾക്ക് കരുത്തേകുന്നതാണ് ലുലു വാക്കത്തോൺ എന്ന് ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്‌ടർ സലിം എം.എ വ്യക്തമാക്കി. മികച്ച ആരോഗ്യത്തിന്റെയും ഒത്തൊരുമയുടെയും സുസ്ഥിതരതയുടെയും സന്ദേശം കൂടി എടുത്തുകാട്ടുന്നതാണ് ലുലു വാക്കത്തോണ് എന്ന് ലുലു മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ വ്യക്തമാക്കി.
സുംബ ഡാൻസ്, എയറോബിക്സ്, യോഗ, ചിൽഡ്രൻസ് ഗെംയിംസ് അടക്കം ആകർഷകമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു.മാസ്റ്റർ കാർഡ് റീട്ടെയിൽ ആൻഡ് കൊമേഴ്‌സ് സീനിയർ വൈസ് പ്രസിഡൻ്റ് ഒമോക്കെ അഡെബാൻജോ,ലുലു സിഇഒ സെയ്ഫി രൂപാവാല, ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൾ മജീദ് തുടങ്ങിയവരും പങ്കെടുത്തു .









































