• About
  • Advertise
  • Careers
  • Contact
UAE vartha
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി
No Result
View All Result
UAE vartha
No Result
View All Result
Home UAE Dubai

യു എ ഇ വീസ പൊതുമാപ്പ് നാളെ ചൊവ്വാഴ്‌ച അവസാനിക്കും .ദുബായിൽ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ

December 30, 2024
in Dubai, NEWS, UAE
A A
യു എ ഇ വീസ പൊതുമാപ്പ് നാളെ ചൊവ്വാഴ്‌ച അവസാനിക്കും .ദുബായിൽ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
29
VIEWS

ദുബായ് : രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളെ ശിക്ഷാനടപടികളോ ഇല്ലാതെ താമസ രേഖകൾ ശരിയാക്കാനും രാജ്യം വിടാനുംഅവസരം നൽകുന്ന പൊതുമാപ്പ് പദ്ധതി ഡിസംബർ 31 ചൊവ്വ) അവസാനിക്കും. ദുബായ് എമിറേറ്റിൽ ഇതിനകം 2,36,000 പേർ പൊതുമാപ്പിന്റെ അവസരം പ്രയോജനപ്പെടുത്തിയതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വെളിപ്പെടുത്തി. ഇതിൽ നിരവധിപേർ റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യുകയും 55,000- ലധികം ആളുകൾ രാജ്യം വിടുകയും ബാക്കിയുള്ളവർ അവരുടെ സ്വദേശത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലുമാണെന്ന് അദ്ദേഹം പറഞ്ഞു.പൊതുമാപ്പ് സംരംഭം വിജയകരമായിരുന്നുവെന്ന് പദ്ധതി വിജയിപ്പിച്ചതിന് തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളികളോട് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി കൃതജ്ഞത അറിയിച്ചു. അതിനിടയിൽ ദുബായിൽ ഇത് വരെ 55,200 എക്‌സിറ്റ് പെർമിറ്റ് പാസുകൾ നൽകിയിട്ടുണ്ട്. ഔട്ട് പാസ് ലഭിച്ച നിരവധി ആളുകൾ ഇനിയും രാജ്യം വിടാനുണ്ട്. മതിയായ ടിക്കറ്റുകളുടെ ലഭ്യത കുറവും ഉയർന്ന ടിക്കറ്റ് നിരക്കുമാണ് രാജ്യം വിടാൻ ഒരുങ്ങുന്നവരുടെ പ്രധാന വെല്ലുവിളി എന്നിരുന്നാലും ജി ഡി ആർ എഫ് എ ദുബായ് അർഹതപ്പെട്ട നിരവധി ആളുകൾക്ക് യാത്രക്കുള്ള സഹായങ്ങൾ നൽകിയിട്ടുണ്ടെന്ന് ലഫ് : ജനറൽ കൂട്ടിച്ചേർത്തു.
2024 സെപ്റ്റംബർ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. ഒൿടോബർ 31ന് അവസാനിക്കേണ്ട പദ്ധതി വീണ്ടും രണ്ടു മാസത്തേക്ക് കൂടി നീട്ടി നൽകി .നിയമലംഘകർക്ക് അവരുടെ പദവി ശരിയാക്കാനുള്ള അവസരം നൽകുന്നതിന് യുഎഇ ഗവൺമെൻ്റിൻ്റെ മുൻകാല സംരംഭങ്ങളെ അപേക്ഷിച്ച്,ഈ ഗ്രേസ് പിരീഡ് അഭൂതപൂർവമായ വിജയമായിരുന്നുവെന്ന് ലെഫ്റ്റനൻ്റ് ജനറൽ അൽ മർറി അഭിപ്രായപ്പെട്ടു.ഓർഗനൈസേഷൻ, നടപടിക്രമങ്ങൾ, ഇടപാട് പ്രോസസ്സിംഗിൻ്റെ എളുപ്പം എന്നിവ ഉൾപ്പെടെ നിരവധി വശങ്ങളിൽ ഈ വിജയം പ്രകടമാണ്.ദുബായ് പോലീസ്, ദുബായ് സിവിൽ ഡിഫൻസ്, ദുബായ് ആംബുലൻസ്, മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ദുബായ് ഹെൽത്ത് എന്നിവയുൾപ്പെടെ ഈ പ്രക്രിയ സുഗമമാക്കുന്നതിന് ഞങ്ങളോടൊപ്പം പ്രവർത്തിച്ച എല്ലാ സ്ഥാപനങ്ങൾക്കും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് ലഫ്റ്റനന്റ് ജനറൽ പറഞ്ഞു.പൊതുമാപ്പിന് ശേഷം പിഴകൾ പുനഃസ്ഥാപിക്കുമെന്നതിനാൽ, സമയപരിധിക്ക് മുമ്പായി അവരുടെ സ്റ്റാറ്റസ് ക്രമീകരണം വേഗത്തിലാക്കാൻ നിയമലംഘകരോട് അദ്ദേഹം അഭ്യർത്ഥിച്ചു. സർക്കാർ പങ്കാളികളുമായി സഹകരിച്ച് നിയമലംഘകരെ അവരുടെ സ്ഥലങ്ങളിൽ ലക്ഷ്യമിട്ടുള്ള പരിശോധനാ കാമ്പെയ്‌നുകൾ അടുത്ത ദിവസങ്ങളിൽ ശക്തമാക്കുമെന്നും പിടിക്കപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗ്രേസ് പിരീഡ് നീട്ടുന്നത് നിയമലംഘകർക്ക് പിഴകളിൽ നിന്ന് ഒഴിവാക്കലുകളോടെയും റീ എൻട്രിക്ക് വിലക്ക് ലഭിക്കാതെയും തങ്ങളുടെ നില പരിഹരിക്കാനുള്ള അവസാന അവസരമാണെന്ന് പൊതുമാപ്പ് അവസരമെന്ന് അൽ മർറി ഓർമ്മപ്പെടുത്തി

Share5SendShareTweet3

Recommended

ആസ്റ്റര്‍ വോളന്റിയേഴ്‌സ് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തനമേഖല വിപുലീകരിച്ചു :അമ്പതാമത് മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക് ഉപരാഷ്ട്രപതി ജഗ്ദീപ് ധനകര്‍ ഉദ്ഘാടനം ചെയ്തു;

ആസ്റ്റര്‍ വോളന്റിയേഴ്‌സ് ഉത്തരേന്ത്യയില്‍ പ്രവര്‍ത്തനമേഖല വിപുലീകരിച്ചു :അമ്പതാമത് മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക് ഉപരാഷ്ട്രപതി ജഗ്ദീപ് ധനകര്‍ ഉദ്ഘാടനം ചെയ്തു;

4 months ago
യുഎഇയുടെ വടക്ക്-കിഴക്കൻ മേഖലയിൽ 3 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്

യുഎഇയുടെ പലയിടങ്ങളിലും ഇന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

4 years ago
  • About
  • Advertise
  • Careers
  • Contact
Call us: +1 234 UAENEWS

Copyright © 2021

No Result
View All Result
  • .
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ടെക്നോളജി

Copyright © 2021