• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Uncategorized

ദുബായിൽ വാഹനാപകടങ്ങളിൽ 17 ഡെലിവറി റൈഡർമാർക്ക് ജീവൻ നഷ്ടമായി

February 10, 2025
in Uncategorized
A A
ദുബായിൽ വാഹനാപകടങ്ങളിൽ 17 ഡെലിവറി റൈഡർമാർക്ക് ജീവൻ നഷ്ടമായി
25
VIEWS

ദുബായിൽ കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ 17 ഡെലിവറി റൈഡർമാർ മരിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2024ൽ ദുബായിൽ മോട്ടർ സൈക്കിൾ യാത്രക്കാർ ഉൾപ്പെട്ട 616 അപകടങ്ങൾ രേഖപ്പെടുത്തി. ഇതിൽ 26 പേർക്ക് പരുക്കേറ്റു.എമിറേറ്റിലെ ആകെ മരണങ്ങളിൽ 20 ശതമാനവും മോട്ടർ സൈക്കിൾ റൈഡർമാരാണെന്ന് ദുബായ് പൊലീസ് ട്രാഫിക് വിദ്യാഭ്യാസ ഡയറക്ടർ ലഫ്. കേണൽ അബ്ദുൽ റഹ്മാൻ ഉബൈദ് ജുമാ അൽ ഫലാസി പറഞ്ഞു. ദുബായിൽ റജിസ്റ്റർ ചെയ്ത മോട്ടർ സൈക്കിളുകളുടെ എണ്ണം വർധിച്ചു. പ്രത്യേകിച്ച് ഡെലിവറി ആവശ്യങ്ങൾക്കായി. മോട്ടർ സൈക്കിളുകളുടെ റജിസ്ട്രേഷനിൽ 2019 മുതൽ 2020 വരെ 150ശതമാനത്തിലേറെ വർധനവുണ്ടായി. തുടർന്ന് 20 ശതമാനവും വളർച്ചയുണ്ടായി. ഇന്ന് ദുബായ് ചേംബറിൽ റസ്റ്ററന്റ് ഗ്രൂപ്പ് സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അൽ ഫലാസി.2024 നവംബറിൽ ഇരുചക്രവാഹന യാത്രക്കാർക്കിടയിൽ 18 മരണങ്ങൾ രേഖപ്പെടുത്തിയതായി ദുബായ് പൊലീസ് വെളിപ്പെടുത്തി. കോവിഡ്19 കാലമായ 2020ൽ താമസക്കാർക്കും എഫ് ആൻഡ് ബി ഔട്ട്‌ലെറ്റുകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ദുബായിലും യുഎഇയിലും ഹോം ഡെലിവറി സേവനങ്ങളുടെ ആവശ്യകതയിൽ വൻ വർധനവുണ്ടായി.
2020ൽ റസ്റ്ററന്റുകൾക്ക് കീഴിലുള്ള മോട്ടർ സൈക്കിളുകളുടെ എണ്ണം ഗണ്യമായി വർധിച്ചു. തലാബത്ത്, കരീം, ഡെലിവറൂ, നൂൺ തുടങ്ങിയ ഡെലിവറി കമ്പനി ജീവനക്കാർക്ക് എല്ലാ ആഴ്ചയും അധികൃതർ ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. 2025 ജനുവരി ആദ്യം മുതൽ നവംബർ വരെ ഫെഡറൽ തലത്തിൽ ഒരു ക്യാംപെയ്നും നടത്തുന്നു. ദുബായിൽ ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും വർധിക്കുന്നതിനാൽ മരണസംഖ്യ വർധിക്കുന്നുണ്ട്. മരണങ്ങൾ കുറയ്ക്കുക എന്നതാണ് പൊലീസിന്റെ ലക്ഷ്യം.
∙ ടെയിൽഗേറ്റിങ് കാരണം 42% അപകടങ്ങൾ
മോട്ടർ സൈക്കിൾ അപകടങ്ങളിൽ 42 ശതമാനവും മതിയായ അകലം പാലിക്കാതെ ഓടിക്കുന്നത് (ടെയിൽഗേറ്റിങ്) മൂലവും 25 ശതമാനം പെട്ടെന്ന് തിരിയുന്നത് മൂലവുമാണ് സംഭവിക്കുന്നതെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ ഡ്രൈവേഴ്‌സ് ലൈസൻസിങ് ഡിപാർട്ട്മെന്റ് ഡയറക്ടർ സുൽത്താൻ ഇബ്രാഹിം അലഖറാഫ് പറഞ്ഞു

Share4SendShareTweet3

Related Posts

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

ബിസിനസ് ലോകത്തിന് വലിയ നഷ്ടം; സ്കൈ ജ്വല്ലറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ അന്തരിച്ചു

September 9, 2025
‘ഇത് എവിടത്തെ 4K?’ – ‘സാമ്രാജ്യം’ റീ റിലീസ് ടീസർ സോഷ്യൽ മീഡിയ ട്രോൾമഴയിൽ

‘ഇത് എവിടത്തെ 4K?’ – ‘സാമ്രാജ്യം’ റീ റിലീസ് ടീസർ സോഷ്യൽ മീഡിയ ട്രോൾമഴയിൽ

September 9, 2025
എക്സ്പ്രസ് മെഡിസിൻ ഡെലിവറി ഇപ്പോൾ അഞ്ച് എമിറേറ്റുകളിൽ

ആരോഗ്യം ഇനി വീട്ടിൽ തന്നെ: മൈആസ്റ്ററിന്റെ 24×7 എക്സ്പ്രസ് ഡെലിവറി സേവനം വ്യാപിക്കുന്നു

September 8, 2025
ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

September 7, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭ‍ർത്താവ്: ‘ഞാനും ആത്മഹത്യക്ക് ശ്രമിച്ചു, അവളുടെ മരണകാരണം അറിയാതെ ജീവനൊടുക്കില്ല’

അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭ‍ർത്താവ്: ‘ഞാനും ആത്മഹത്യക്ക് ശ്രമിച്ചു, അവളുടെ മരണകാരണം അറിയാതെ ജീവനൊടുക്കില്ല’

July 20, 2025

Recommended

ദുബായിൽ ആർ‌ടിഎ നമ്പർ പ്ലേറ്റ് ലേലത്തിൽ പുതിയ റെക്കോർഡ്: സമാഹരിച്ചത് 100 മില്യൺ ദിർഹം

ദുബായിൽ ആർ‌ടിഎ നമ്പർ പ്ലേറ്റ് ലേലത്തിൽ പുതിയ റെക്കോർഡ്: സമാഹരിച്ചത് 100 മില്യൺ ദിർഹം

5 months ago
ദുബായിൽ ഇനി വെള്ളപ്പൊക്കം ഉണ്ടാകില്ല

ദുബായിൽ ഇനി വെള്ളപ്പൊക്കം ഉണ്ടാകില്ല

9 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025