• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

തൊഴിലുടമകൾക്കു മുന്നറിയിപ്പ്: തൊഴിലാളികൾക്ക് പെർമിറ്റ് നിർബന്ധം; ലംഘിച്ചാൽ അഴിയും പിഴയും

March 20, 2025
in Abu Dhabi, GCC, NEWS, UAE
A A
തൊഴിലുടമകൾക്കു മുന്നറിയിപ്പ്: തൊഴിലാളികൾക്ക് പെർമിറ്റ് നിർബന്ധം; ലംഘിച്ചാൽ അഴിയും പിഴയും
29
VIEWS

അബൂദബി: വർക്ക് പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും മുന്നറിയിപ്പ് നൽകി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). മന്ത്രാലയത്തിൽ നിന്ന് വർക്ക് പെർമിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരുമെന്ന് ഹ്യൂമൻ റിസോഴ്‌സ് മാഗസിന്റെ ഏറ്റവും പുതിയ പതിപ്പിൽ വ്യക്തമാക്കി. അതേസമയം, തൊഴിലുടമകൾ സാധുവായ പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്നത് യുഎഇ തൊഴിൽ നിയമത്തിന്റെ ലംഘനമായി കണക്കാക്കും.രാജ്യത്തുടനീളമുള്ള അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുമായി സഹകരിച്ച് മന്ത്രാലയം പരിശോധനകൾ നടത്തുന്നുണ്ട്. കൂടാതെ, തൊഴിലുടമ ആവശ്യമായ രേഖകളില്ലാത്ത തൊഴിലാളികളെ നിയമിക്കുന്നതായി കണ്ടെത്തിയാൽ പിഴ ചുമത്തുകയും ചെയ്യും.
മറ്റ് നടപടികൾ
1) തൊഴിലുടമയുടെ ലേബർ ഫയൽ സസ്പെൻഡ് ചെയ്യും.
2) ഗാർഹിക തൊഴിലാളികൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ നിഷേധിക്കും.
3) നിയമപരവുമായ പിഴകൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും.
2022 ലെ 9ാം ഫെഡറൽ ഡിക്രി-നിയമ പ്രകാരം, സാധുവായ പെർമിറ്റ് ഇല്ലാതെ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതും നിയമപരമല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഗാർഹിക തൊഴിലാളികളെക്കുറിച്ചുള്ള ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 27 പ്രകാരം, ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നത് കുറഞ്ഞത് ഒരു വർഷം തടവും 200,000 ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും മന്ത്രാലയം അറിയിച്ചു.

Share5SendShareTweet3

Related Posts

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025
ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

September 7, 2025
ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

September 7, 2025
ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

September 7, 2025

Recommended

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ  പശ്ചിമേഷ്യൻ സന്ദർശന ഭാഗമായി ഇന്ത്യയെ ഉൾപ്പെടുത്തി.

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ പശ്ചിമേഷ്യൻ സന്ദർശനം ഇന്ന് അവസാനിക്കും.

3 years ago
ഗോ​ൾ​ഡ്​ സൂ​ഖി​ന​ടു​ത്ത് കെ​ട്ടി​ട​ത്തി​ൽ​ തീ​പി​ടി​ത്തം

ഗോ​ൾ​ഡ്​ സൂ​ഖി​ന​ടു​ത്ത് കെ​ട്ടി​ട​ത്തി​ൽ​ തീ​പി​ടി​ത്തം

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025