• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഡ്രോണുകളും മിസൈലുകളും ഫലപ്രദമായി പ്രതിരോധിച്ച് യു.എ.ഇ

by UAE വാർത്ത ലേഖകൻ
7 months ago
in Dubai, UAE
Reading Time: 1 min read
24 0
ഡ്രോണുകളും മിസൈലുകളും ഫലപ്രദമായി പ്രതിരോധിച്ച് യു.എ.ഇ
136
VIEWS
Share on WhatsappShare on Facebook

ദുബൈ: ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യയിൽ ആശങ്ക തുടരുന്നതിനിടെ യു.എ.ഇയ്‌ക്കെതിരെ വന്ന ഡ്രോണുകളും മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി തടഞ്ഞതായി അധികൃതർ അറിയിച്ചു. തുടർച്ചയായി മൂന്നാം ദിവസവും ഇറാനിൽ നിന്ന് ആക്രമണശ്രമങ്ങൾ ഉണ്ടായെങ്കിലും അവയിൽ ഭൂരിഭാഗവും ആകാശത്ത് വെച്ചുതന്നെ പ്രതിരോധിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച രാജ്യത്തേക്ക് മൂന്ന് ബാലിസ്റ്റിക് മിസൈലുകളും 129 ഡ്രോണുകളും എത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ഇതിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും 121 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്ത് വെച്ചുതന്നെ നശിപ്പിച്ചതായും അറിയിച്ചു. എട്ട് ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പതിച്ചതായും സ്ഥിരീകരിച്ചു.

ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ 189 ബാലിസ്റ്റിക് മിസൈലുകളാണ് യു.എ.ഇയിലേക്ക് എത്തിയത്. ഇതിൽ 175 എണ്ണം വ്യോമ പ്രതിരോധ സംവിധാനം തകർത്തു. 13 മിസൈലുകൾ കടലിൽ പതിച്ചപ്പോൾ ഒരു മിസൈൽ കരയിൽ വീണു. ഇതുവരെ 941 ഡ്രോണുകൾ എത്തിയതിൽ 876 എണ്ണം പ്രതിരോധിക്കാൻ കഴിഞ്ഞു. 65 ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചതായും റിപ്പോർട്ടുണ്ട്.

കൂടാതെ ഇറാൻ വിക്ഷേപിച്ച എട്ട് ക്രൂസ് മിസൈലുകളും യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി മന്ത്രാലയം അറിയിച്ചു.

ആക്രമണങ്ങളിൽ ഇതുവരെ മൂന്ന് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടവർ. ഇന്ത്യ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്താൻ, ഇറാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എരിത്രിയ, ലബനൻ, അഫ്ഗാനിസ്ഥാൻ, യു.എ.ഇ സ്വദേശികൾ ഉൾപ്പെടെ 78 പേർക്ക് നിസാര പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട ശക്തമായ ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ബാലിസ്റ്റിക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ പ്രതിരോധിച്ചതിന്റെ ഫലമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ചില കെട്ടിടങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിക്കുകയും ചില സിവിലിയന്മാർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

The UAE successfully intercepted multiple ballistic missiles and drones launched from Iran amid ongoing regional tensions. Most threats were neutralized by the air defense system, while a few drones landed in different areas, causing minor damage and casualties.

Tags: Iran drone attack UAEIran Israel conflict UAEMiddle East conflict UAEUAE air defense systemUAE drone interceptionUAE missile defense

RelatedPosts

യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, പ്രവർത്തനം സുരക്ഷിതം
UAE

യുഎഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, പ്രവർത്തനം സുരക്ഷിതം

യു.എ.ഇ ഇന്ന് ഒരു മിസൈലും 11 ഡ്രോണുകളും തടഞ്ഞു
Dubai

യു.എ.ഇ ഇന്ന് ഒരു മിസൈലും 11 ഡ്രോണുകളും തടഞ്ഞു

യു എഇ കൂടുതൽ ശക്തമായി തിരിച്ചുവരും:രാജ്യത്തെ എല്ലാജനങ്ങളുടെയും ജീവനും സമ്പത്തും സുരക്ഷിതമായിരിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും.
Abu Dhabi

യു എഇ കൂടുതൽ ശക്തമായി തിരിച്ചുവരും:രാജ്യത്തെ എല്ലാജനങ്ങളുടെയും ജീവനും സമ്പത്തും സുരക്ഷിതമായിരിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും.

പ്രതിരോധം ശക്തമാക്കി യു.എ.ഇ; വർക്ക്ഫ്രം അവസാനിപ്പിച്ച് ജീവനക്കാർ ഓഫീസുകളിലേക്ക്, രാജ്യം സാധാരണ നിലയിൽ
Dubai

പ്രതിരോധം ശക്തമാക്കി യു.എ.ഇ; വർക്ക്ഫ്രം അവസാനിപ്പിച്ച് ജീവനക്കാർ ഓഫീസുകളിലേക്ക്, രാജ്യം സാധാരണ നിലയിൽ

അരമണിക്കൂർ ഇടവിട്ട് ഉഗ്ര സ്ഫോടനം; നടുങ്ങി ഗൾഫ്, യുഎഇ ജനവാസ മേഖലകളിൽ മിസൈൽ പ്രതിരോധം
GCC

അരമണിക്കൂർ ഇടവിട്ട് ഉഗ്ര സ്ഫോടനം; നടുങ്ങി ഗൾഫ്, യുഎഇ ജനവാസ മേഖലകളിൽ മിസൈൽ പ്രതിരോധം

Dubai, RTA, DIEZ, Dubai Silicon Oasis, Autonomous Vehicles, Driverless Transport, Mattar Al Tayer, Tech News, UAE Transport
Travel

ദുബായിൽ സ്വയം ഓടുന്ന വാഹനങ്ങൾക്ക് ‘സ്മാർട്ട്’ പരീക്ഷണകേന്ദ്രം; 248 ടെസ്റ്റ് സാഹചര്യങ്ങളുമായി RTA

Dubai RTA and Police enforce new truck movement limits from October 1. See 24-hour ban zones, peak-hour timings, rest areas, and permit rules.
Travel

ദുബായിൽ ഒക്ടോബർ ഒന്നു മുതൽ ട്രക്കുകൾക്ക് നിയന്ത്രണം; തിരക്കേറിയ റോഡുകളിൽ നിർദ്ദിഷ്ട സമയങ്ങളിൽ പ്രവേശന വിലക്ക്

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.