• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

അതിവേഗ റെയിൽ പദ്ധതിയിൽ ഇ. ശ്രീധരന് ചുമതലയില്ലെന്ന് കേന്ദ്രം; വിവരാവകാശ മറുപടി

by UAE വാർത്ത ലേഖകൻ
5 months ago
in India, Kerala
Reading Time: 1 min read
22 1
അതിവേഗ റെയിൽ പദ്ധതിയിൽ ഇ. ശ്രീധരന് ചുമതലയില്ലെന്ന് കേന്ദ്രം; വിവരാവകാശ മറുപടി
125
VIEWS
Share on WhatsappShare on Facebook

കൊച്ചി: കേരളത്തിൽ അതിവേഗ റെയിൽപാത പണിയുമെന്ന പ്രഖ്യാപനവുമായി മുന്നോട്ട് വന്ന ഇ. ശ്രീധരന് തിരിച്ചടി. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് യാതൊരു ഔദ്യോഗിക ചുമതലയും നൽകിയിട്ടില്ലെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. റെയിൽവേ മന്ത്രാലയത്തോട് നൽകിയ വിവരാവകാശ അപേക്ഷയ്‌ക്കുള്ള മറുപടിയിലാണ് ഈ വിവരം പുറത്തുവന്നത്.

2023 ജൂൺ മുതൽ 2026 ഫെബ്രുവരി 6 വരെ കേരളത്തിലെ ഏതെങ്കിലും പദ്ധതിയിൽ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് മറുപടിയിൽ പറയുന്നത്. പദ്ധതികൾ വിലയിരുത്തുന്നതിനോ ഉപദേശം നൽകുന്നതിനോ പോലും അദ്ദേഹത്തെ നിയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു.

ഇതോടെ കേന്ദ്ര സർക്കാരിന്റെയോ ഹൈസ്പീഡ് റെയിൽ കോർപ്പറേഷന്റെയോ ഔദ്യോഗിക അനുമതിയില്ലാതെ ശ്രീധരൻ മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.

മുമ്പ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഈ വിഷയത്തിൽ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയിരുന്നു. രാജ്യസഭയിൽ എംപിമാരായ ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസും ഉന്നയിച്ച ചോദ്യത്തിനും മന്ത്രി വ്യക്തതയില്ലാത്ത മറുപടിയാണ് നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും തന്റെ മേൽനോട്ടത്തിൽ ഡിഎംആർസി അതിന് തയ്യാറാകുമെന്ന് മുമ്പ് ഇ. ശ്രീധരൻ പറഞ്ഞിരുന്നു. തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അദ്ദേഹം പൊന്നാനിയിൽ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു.

ഇതിനിടെ സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ആർആർടിഎസ് പദ്ധതിക്കെതിരെ ശ്രീധരൻ ശക്തമായ വിമർശനവും ഉന്നയിച്ചിരുന്നു. പദ്ധതി സാങ്കേതികമായി പ്രായോഗികമല്ലെന്നും നടപ്പാക്കാൻ കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം, ഇത് ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ആരോപിച്ചിരുന്നു.

English Summary

The National High Speed Rail Corporation has clarified through an RTI response that E. Sreedharan has not been assigned any official role in any high-speed rail project in Kerala between June 2023 and February 2026. The response states that he was not appointed to evaluate, advise, or oversee any such project. This has raised questions about the office he opened in Ponnani for high-speed rail related activities. Earlier, Sreedharan had claimed that the Railway Minister had asked him to prepare the DPR for a high-speed rail corridor in Kerala.

Tags: E SreedharanKerala High Speed RailLatest News

RelatedPosts

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ  അറിയിച്ചു
Tech

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു

Jury Chairman Baiju Chandran addressing the media at the Thiruvananthapuram Press Club to announce the 2026 C.K. Chandrappan Smriti Award.
Kerala

2026 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വിഖ്യാത മാധ്യമപ്രവർത്തകൻ ശ്രീ ആർ രാജഗോപാലിന്

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ
Tech

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല
Abu Dhabi

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല

യുദ്ധം അവസാനിപ്പിക്കാൻ ആലോചന; ലക്ഷ്യം കൈവരിക്കുന്നതിന് അടുത്തെത്തിയെന്ന് ട്രംപ്
World

ഇറാൻ-അമേരിക്ക സമാധാന കരാർ ഇന്ന് ഒപ്പിടുമെന്ന് ട്രംപ്

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി
Dubai

പ്രവാസ മാധ്യമപ്രവർത്തനത്തിന് വിട; ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി
Business

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി

South Indian actor Divya Pillai inaugurates Tamarind Restaurant in Al Rigga, Dubai
Business

സൗത്ത് ഇന്ത്യൻ രുചികളും തത്സമയ വിനോദവും; ടാമറിന്‍ഡ് റെസ്റ്റോറന്റ് ദുബായ് അൽ റിഗ്ഗയിൽ പ്രവർത്തനം ആരംഭിച്ചു

GDRFA Dubai Corporate Reputation Survey announcement banner
Uncategorized

ജിഡിആർഎഫ്എ–ദുബായ് പൊതുജന അഭിപ്രായം തേടുന്നു

Surgeons performing a robotic-assisted donor nephrectomy at Medcare Hospital Sharjah
Health

വടക്കൻ എമിറേറ്റുകളിലെ ആദ്യ സ്വകാര്യ അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ഷാർജ മെഡ്കെയർ ഹോസ്പിറ്റൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.