ദുബൈ: ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) ലൈസൻസിംഗ് ആക്റ്റിവിറ്റീസ് മോണിറ്ററിംഗ് വകുപ്പ് 2025-ലെ ആദ്യ പാദത്തിൽ “ട്രെയിലർ സുരക്ഷ” എന്ന പേരിൽ സമഗ്രമായ പരിശോധനാ ക്യാമ്പയിൻ ആരംഭിച്ചു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുകയും ട്രെയിലറുകളും സെമി-ട്രെയിലറുകളും സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക എന്നതായിരുന്നു ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.ആറിടങ്ങളിൽ ആണ് ആർടിഎയുടെ ട്രെയിലർ സുരക്ഷാ പരിശോധന നടന്നത്.
റോഡ് സുരക്ഷ ഉറപ്പാക്കാനും സാങ്കേതിക മാനദണ്ഡങ്ങൾ പാലിപ്പിക്കാനുമുള്ള പ്രവർത്തനംത്തിന്റെ ഭാഗമായിട്ടാണ് പരിശോധന. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങി പ്രധാന റോഡുകളിലെ ആറ് പ്രധാന കേന്ദ്രങ്ങളിൽ ആകെ 2,638 ഹെവി വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ 177 ട്രെയിലറുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുകയുണ്ടായി. ടയർ സുരക്ഷാ മാനദണ്ഡങ്ങൾ, ബ്രേക്ക് പരീക്ഷണങ്ങൾ, ലൈറ്റിംഗ് സിസ്റ്റങ്ങൾ, ലൈസൻസുകളുടെ കാലാവധി, ഡ്രൈവർ പെർമിറ്റുകൾ തുടങ്ങിയവ പരിശോധനയിൽ ഉൾപ്പെടുകയായിരുന്നു.
പരിശോധനയിൽ 134 സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തുകയും 88 ട്രെയിലറുകൾക്കെതിരെ നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. പഴകിയ ടയറുകൾ, ബാക്കിലും വശത്തും ലൈറ്റിംഗ് പ്രശ്നങ്ങൾ, റിഫ്ലക്റ്റീവ് സ്റ്റിക്കറുകളുടെ അഭാവം, അപകടം സൃഷ്ടിക്കുന്ന വിധത്തിലുള്ള പകരുക തുടങ്ങിയവ പ്രധാനമായും കണ്ടെത്തിയ പ്രശ്നങ്ങളിലുണ്ടായിരുന്നുവെന്ന് ആർടിഎ ലൈസൻസിംഗ് ഏജൻസിയുടെ സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു:

“റോഡ് ഗതാഗത മേഖലയെ കൂടുതൽ സുരക്ഷിതമാക്കാൻ ആർടിഎ സ്ഥിരമായി പരിശോധനാ ക്യാമ്പയിനുകൾ നടത്തുമെന്നുംഅദ്ദേഹം കൂടി പറഞ്ഞു: “ഈ ക്യാമ്പയിൻ ലൈസൻസിംഗ് ആക്റ്റിവിറ്റീസ് മോണിറ്ററിംഗ് വിഭാഗത്തിന്റെ അംഗീകൃത വാർഷിക പദ്ധതിയുടെ ഭാഗമാണ്. പൊതുജനങ്ങൾക്കും പ്രൊഫഷണലുകൾക്കും ട്രാഫിക് നിയമങ്ങൾക്കൊപ്പം സാങ്കേതിക പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കുകയാണ് പ്രധാന ഉദ്ദേശ്യം. സുരക്ഷിതമല്ലാത്ത വാഹനങ്ങൾ റോഡിൽ ആശങ്കകൾ സൃഷ്ടിക്കുന്നത് തടയുന്നതിനായാണ് ഈ ശ്രമങ്ങൾഎന്നും അദ്ദേഹം പറഞ്ഞു