• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം

June 6, 2025
in Dubai, NEWS, UAE
A A
പെരുന്നാൾ ആഹ്‌ളാദം പകർന്ന് സി.ഡി.എയുടെ ‘ഈദിയ’ സംരംഭം
38
VIEWS

ദുബായ് : സാമൂഹിക ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി, ദുബൈ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സി.ഡി.എ) ഈദ് അൽ അദ്ഹ വേളയിൽ അനാഥർ ഉൾപ്പെടെ സി.ഡി.എ സേവനങ്ങളിൽ നിന്ന് പ്രയോജനം നേടുന്ന കുടുംബങ്ങളിലെ 10,000 കുട്ടികൾക്ക് ഈദിയ (ഈദ് സമ്മാനത്തുക) വിതരണം ചെയ്തു.ഈദിയ’ സംരംഭത്തിന് കീഴിലും എൻഡോവ്‌മെന്റ്‌സ് ആൻഡ് മൈനേഴ്‌സ് ട്രസ്റ്റ് ഫൗണ്ടേഷനു(ഔഖാഫ് ദുബൈ)മായി സഹകരിച്ചും സംഘടിപ്പിച്ച ഈ വിതരണം, സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഐക്യദാർഢ്യവും സാംസ്കാരിക മൂല്യങ്ങളും മെച്ചപ്പെടുത്താനുമുള്ള പങ്കിട്ട പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഈ സംരംഭം ‘യു.എ.ഇ സമൂഹ വർഷം 2025’ന്റെ ലക്ഷ്യങ്ങളുമായി യോജിക്കുന്നു.വികസനത്തിന്റെ ഹൃദയ ഭാഗത്ത് ആളുകളെ പ്രതിഷ്ഠിക്കുക എന്ന ഭരണ നേതൃത്വത്തിന്റെ ദർശനത്തെ ഈ സംരംഭം പ്രതിഫലിപ്പിക്കുന്നുവെന്ന് സി.ഡി.എ ഡയരക്ടർ ജനറൽ ഹിസ്സാ ബിൻത് ഈസ ബൂ ഹുമൈദ് പറഞ്ഞു. സാമൂഹിക വികസന പങ്കാളികൾക്കിടയിലെ ഫലപ്രദമായ സഹകരണത്തിന്റെ തെളിവായും അവർ ഈ സംരംഭത്തെ എടുത്തു കാട്ടി.
ഉദാരമതിത്വവും സമൂഹ പരിചരണവും പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ ഔഖാഫ് ദുബൈയുടെ പ്രധാന പങ്കിനെ അവർ പ്രശംസിച്ചു.“ഈദിയ വെറും സാമ്പത്തിക സഹായം മാത്രമല്ല; ഈ അനുഗൃഹീത ദിവസങ്ങളിൽ കുട്ടികൾക്ക് സന്തോഷം നൽകാനും അവരെ വിലമതിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതായി അനുഭവിപ്പിക്കാനും ഉദ്ദേശിച്ചുള്ള ഹൃദയംഗമമായ സന്ദേശമാണിത്” -അവർ പറഞ്ഞു.ഈദിയ നമ്മുടെ സംസ്കാരത്തിലെ പ്രിയപ്പെട്ട പാരമ്പര്യമാണ്. അത് കുട്ടികൾക്ക് നൽകുന്ന സന്തോഷം ശരിക്കും വിലമതിക്കാനാവാത്തതാണ് -അവർ കൂട്ടിച്ചേർത്തു.
കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ശക്തവും സുസ്ഥിരവുമായ സമൂഹ സംവിധാനം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതുമായ സംരംഭങ്ങൾ ആരംഭിക്കാനുള്ള സി.ഡി.എയുടെ നിരന്തര പ്രതിബദ്ധതയും ഹിസ്സാ ബിൻത് ആവർത്തിച്ചു.സമൂഹത്തിലെ ഓരോ വ്യക്തിയുടെയും മൂല്യം ഉയർത്തിക്കാട്ടുന്നതിന് മതപരവും ദേശീയവും സാമൂഹികവുമായ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം എന്നും അവർ വിശദീകരിച്ചു.

Share6SendShareTweet4

Related Posts

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

July 25, 2025
പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

July 25, 2025
ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025

Recommended

കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് നിക്ഷേപ സംഗമം ലോഗോ പ്രകാശനം ചെയ്തു

കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് നിക്ഷേപ സംഗമം ലോഗോ പ്രകാശനം ചെയ്തു

3 years ago
ദുബായ് വിമാനത്താവളത്തിൽ തിരക്ക് പ്രതീക്ഷിക്കണമെന്ന് എമിറേറ്റ്സ്

ദുബായ് വിമാനത്താവളത്തിൽ തിരക്ക് പ്രതീക്ഷിക്കണമെന്ന് എമിറേറ്റ്സ്

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025