ദുബായ് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന * പെരുന്നാൾ മഹിമ * ബലി പെരുനാൾ ദിനത്തിൽ രാവിലെ 6.30 ന് ദേര പേൾ ക്രീക്ക് ഹോട്ടലിൽ വെച്ച്. നടക്കും കെ എം സി സി കേന്ദ്ര, സംസ്ഥാന ജില്ലാ നേതാക്കൾ,വിവിധ സംഘടന പ്രതിനിധികൾ ,പ്രവാസ ലോകത്തെ മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ
മേഖലകളിലെ നായകന്മാർ മാധ്യമ പ്രവർത്തകർ . വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിവാടിയിൽ ജില്ലയിൽ നിന്നുള്ള മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികളും പ്രധാന പ്രവർത്തകരും മുൻ ഭാരവാഹികളും പങ്കെടുക്കണമെന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ റാഫി പള്ളിപ്പുറം ജനറൽ സെക്രട്ടറി സലാം കന്യപ്പാടി
ട്രഷറർ ഹനീഫ് ടി ആർ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അഭ്യർത്ഥിച്ചു
യുഇയുടെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ)നിർദേശിക്കുന്ന കോവിഡ് സുരക്ഷാ നിയമങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പരിവാടിയെന്ന് ഭാരവാഹികൾ അറിയിച്ചു