മസ്‌കത്ത്: ചില രാജ്യങ്ങളിലെ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് മാർച്ച് 31 വരെ ഒമാൻ എയർ ചില അന്താരാഷ്ട്ര സർവീസുകൾ താത്കാലികമായി റദ്ദാക്കി. ഒമാൻ എയർ പുറത്തിറക്കിയ അറിയിപ്പിലാണ് ഇത് വ്യക്തമാക്കിയത്.
അമ്മാൻ (AMM), ദുബൈ (DXB), ബഹ്റൈൻ (BAH), ദോഹ (DOH), ദമ്മാം (DMM), കുവൈത്ത് (KWI), കോപ്പൻഹേഗൻ (CPH), ബാഗ്ദാദ് (BGW), ഖസബ് (KHS) എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് താത്കാലികമായി നിർത്തിവച്ചത്.
പ്രാദേശിക സാഹചര്യങ്ങളും വ്യോമാതിർത്തി നിയന്ത്രണങ്ങളും കാരണം സർവീസുകളിൽ മാറ്റം വരുത്തേണ്ടി വന്നതാണെന്ന് എയർലൈൻ അറിയിച്ചു. അതേസമയം മറ്റ് നെറ്റ്വർക്കുകളിലെ സർവീസുകൾ സാധാരണപോലെ തുടരുകയും ചില റൂട്ടുകളിൽ അധിക സർവീസുകൾ ഒരുക്കുകയും ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
യാത്രക്കാർക്ക് തങ്ങളുടെ വിമാന വിവരങ്ങൾ മുൻകൂട്ടി പരിശോധിച്ച് യാത്രാ ക്രമീകരണങ്ങൾ പുതുക്കണമെന്ന് ഒമാൻ എയർ നിർദേശിച്ചു.
English Summary:Oman Air has temporarily suspended flights to nine destinations until March 31 due to airspace closures in some countries. Routes affected include Dubai, Doha, Bahrain, Kuwait, Dammam, Amman, Copenhagen, Baghdad and Khasab, while other services in the network continue to operate.









































