• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

‘സീറ്റിനായി ഭിക്ഷാടനം നടത്തിയിട്ടില്ല’; കെ. സുധാകരനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

by UAE വാർത്ത ലേഖകൻ
5 months ago
in Election 2026, Kerala, Politics
Reading Time: 1 min read
24 0
‘സീറ്റിനായി ഭിക്ഷാടനം നടത്തിയിട്ടില്ല’; കെ. സുധാകരനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
134
VIEWS
Share on WhatsappShare on Facebook

കോഴിക്കോട്: തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കാൻ ഉറച്ചുനിൽക്കുന്ന കെ. സുധാകരനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പ് സമയത്ത് പരസ്യമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ശരിയല്ലെന്നും പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണിവയെന്നും അദ്ദേഹം പറഞ്ഞു.

“സീറ്റിനായി ഇത്രയും കാലത്തിനിടെ ഞാൻ ഭിക്ഷാടനം നടത്തിയിട്ടില്ല. സീറ്റ് നേടാൻ ആരോടും സമ്മർദം ചെലുത്തിയിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് ഞാൻ മത്സരിച്ചത്,” എന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഇന്ദിരാഗാന്ധി നേരിട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് ചിറ്റൂരിൽ മത്സരിച്ചതും തുടർന്ന് പാർട്ടി നിർദേശിച്ച പ്രകാരമാണ് രാഷ്ട്രീയ രംഗത്ത് സജീവമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമുദായിക സമവാക്യങ്ങൾ പാലിക്കുന്ന രീതിയിലാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നതെന്നും എല്ലാ വിഭാഗങ്ങൾക്കും തുല്യ പരിഗണന നൽകുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 56 പുതുമുഖങ്ങളെ അവതരിപ്പിച്ചതിൽ പാർട്ടിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മത്സരിക്കാൻ തീരുമാനിച്ച നിലപാടിൽ നിന്ന് കെ. സുധാകരൻ പിന്നോട്ടില്ലെന്നാണ് സൂചന. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി എൻ.ഒ.സി നേടിയിട്ടുണ്ട്. സുധാകരൻ നിലപാട് മാറ്റാത്ത സാഹചര്യത്തിൽ ഹൈകമാൻഡ് ഇളവ് നൽകാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.

സ്വതന്ത്രനായി മത്സരിക്കുന്ന സാഹചര്യം വന്നാൽ എം.പി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വരാമെന്നും ഇത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കണ്ണൂർ മണ്ഡലം ഒഴികെയുള്ള സ്ഥാനാർഥി പട്ടിക ഉടൻ പ്രഖ്യാപിക്കാനാണ് സാധ്യത.

ഇതിനിടെ കോന്നി സീറ്റിനായി അടൂർ പ്രകാശും സമ്മർദം തുടരുകയാണ്. കുട്ടനാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി റെജി ചെറിയാനെതിരെ ഡി.സി.സി വൈസ് പ്രസിഡൻറ് സജീവ് ജോസഫ് വിമതനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.

Tags: Congress Kerala internal conflictK Sudhakaran seat issueKerala Congress seat disputeKerala election Congress newsMullappally Ramachandran criticismReji Cherian Kuttanad issueSudhakaran candidacy controversyUDF Kerala politics

RelatedPosts

സീറ്റ് കിട്ടിയാൽ 10,000 ഭൂരിപക്ഷത്തിൽ ജയിക്കും; എ.ഐ.സി.സി കൈവിടില്ലെന്ന് എൽദോസ് കുന്നപ്പിള്ളി
Election 2026

സീറ്റ് കിട്ടിയാൽ 10,000 ഭൂരിപക്ഷത്തിൽ ജയിക്കും; എ.ഐ.സി.സി കൈവിടില്ലെന്ന് എൽദോസ് കുന്നപ്പിള്ളി

NORKA-Roots office building in Thiruvananthapuram
Kerala

നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റ് ഓഗസ്റ്റ് 18 മുതൽ

Parliament House building in New Delhi where the bill to rename Kerala as Keralam was passed
India

‘കേരള’ ഇനി ഔദ്യോഗികമായി ‘കേരളം’; പാർലമെന്റ് ബിൽ പാസാക്കി

UAE, Sharjah, Child Safety, International Youth Day, Digital Safety, Social Development
Sharjah

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യുവാക്കൾക്ക് നിർണായക പങ്ക്: ചൈൽഡ് സേഫ്റ്റി ഡയറക്ടർ ജനറൽ

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി
Business

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.