അബൂദബി: യു.എ.ഇ നിലവിലെ വെല്ലുവിളികളെ മറികടന്ന് കൂടുതൽ ശക്തമായ രാജ്യമായി ഉയർന്നുവരുമെന്ന് യുഎഇ വൈസ് പ്രസിഡൻ്റെും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വ്യക്തമാക്കി. രാജ്യത്തെ എല്ലാ മേഖലകളിലും ഏകോപിതമായ പ്രതികരണവും ദേശീയ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും അദ്ദേഹം പ്രശംസിച്ചു.
ഞായറാഴ്ച ചേർന്ന കാബിനറ്റ് യോഗത്തിൽ സംസാരിക്കവെ, പൗരന്മാരുടെയും പ്രവാസികളുടെയും ശക്തമായ ദേശീയ ആത്മാവിനെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. യോഗത്തിൽ അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ, ആരോഗ്യരംഗം, ബഹിരാകാശ മേഖല എന്നിവയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ അംഗീകരിച്ചു.



ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണങ്ങൾ ആരംഭിച്ചതിനു ശേഷം, ഇറാനിൽ നിന്നായി 2,300-ലധികം ഡ്രോണുകളും മിസൈലുകളും യു.എ.ഇ നേരിട്ടതായി അധികൃതർ വ്യക്തമാക്കി. ഇതിൽ ഭൂരിഭാഗവും വിജയകരമായി തടയപ്പെട്ടതായും റിപ്പോർട്ടുണ്ട്.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും പരമാവധി കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.










































