ദുബായ്:ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് വമ്പൻ അവസരം. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ 250,000 യുഎസ് ഡോളർ സമ്മാനത്തുകയുളള ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ് 2026 പ്രഖ്യാപിച്ചു.2026 എഡിഷനുള്ള അപേക്ഷകൾ www.asterguardians.com വഴി വിവിധ ഭാഷകളിൽ 2025 നവംബർ 10 നകം സമർപ്പിക്കാം.നഴ്സിങ്ങ് രംഗത്ത് രോഗി പരിചരണം, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, സാമൂഹിക പ്രതിബദ്ധത എന്നിവയിൽ മികച്ച സംഭാവന നൽകിയവർക്ക് അപേക്ഷിക്കാം. എർണസ്റ്റ് ആൻഡ് യംഗ് (EY) നടത്തുന്ന മൂല്യനിർണ്ണയത്തിന് ശേഷം 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തു 2026 മെയ് മാസത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ വിജയിയെ പ്രഖ്യാപിക്കും.ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ് 2022-ൽ ആരംഭിച്ചു. കെനിയ, യുകെ, ഫിലിപ്പൈൻസ്, ഘാന എന്നീ രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർ മുമ്പ് പുരസ്കാരം നേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് നഴ്സുമാരെ ആഗോള വേദിയിൽ ഉയർത്തിക്കാട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണിത്.നഴ്സുമാരുടെ പ്രചോദനാത്മക പ്രവർത്തനങ്ങൾ ആഘോഷിച്ച് പുതിയ തലമുറയെ പ്രചോദിപ്പിക്കുകയാണ് അവാർഡിന്റെ ലക്ഷ്യം. ആരോഗ്യസംരക്ഷണത്തിന്റെ പിന്നാമ്പുറ നായകരെ അംഗീകരിക്കാനും വായനക്കാരെ പ്രേരിപ്പിക്കുന്ന സന്ദേശവുമായി പുരസ്കാരം മുന്നേറുന്നു.