ദേശീയകമ്പനികൾക്ക് പിന്തുണ നൽകുന്നതിനോടൊപ്പം അന്താരാഷ്ട്രതലത്തിൽ വിപുലീകരിക്കാനുള്ള അവസരങ്ങളും ലക്ഷ്യമിട്ട് ദുബായ് ഗ്ലോബൽ പദ്ധതി ആരംഭിച്ചു. സംയോജിത വാണിജ്യപ്രതിനിധി സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള സംരംഭമായ ദുബായ് ഗ്ലോബൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ലോകത്തിലെ അഞ്ചുഭൂഖണ്ഡങ്ങ ളിലായി 50 പ്രതിനിധിസ്ഥാപനങ്ങൾ തുടങ്ങുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.വാണിജ്യ ഓഫീസുകളുടെ ശൃംഖല ദുബായ് ചേംബേഴ്സ്, സർക്കാർ, അർധ-സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കും. ലോകത്തിലെ ഏറ്റവുംമികച്ച വ്യാപാര ഹബ്ബുകളിലൊന്നായി ദുബായുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ദുബായ് കമ്പനികൾ വിദേശവിപണികളിൽ സജീവമാകു ന്നതോടെ ദുബായിലേക്ക് കൂടുതൽ വിദേശനിക്ഷേപങ്ങൾ ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.