• News Middleeast
  • About
  • Privacy & Policy
  • Contact
Friday, June 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result

Eng
Home Kerala

മഞ്ഞള്ളൂർ സഹകരണ ബാങ്ക് ക്രമക്കേട്: 22.13 കോടി തിരിച്ചുപിടിക്കാൻ ഉത്തരവ്

by UAE വാർത്ത ലേഖകൻ
2 months ago
in Kerala
Reading Time: 1 min read
27 0
മഞ്ഞള്ളൂർ സഹകരണ ബാങ്ക് ക്രമക്കേട്: 22.13 കോടി തിരിച്ചുപിടിക്കാൻ ഉത്തരവ്
151
VIEWS
Share on WhatsappShare on Facebook

കൊച്ചി: മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങളിലും ജീവനക്കാരിലും നിന്ന് 22,13,85,348 രൂപ തിരിച്ചുപിടിക്കാൻ എറണാകുളം ജില്ല സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ഉത്തരവിട്ടു.

ബാങ്കിന്റെ മുൻ പ്രസിഡന്റ് ജോയ് മാളിയേക്കലും മുൻ സെക്രട്ടറി ഡൊമിനിക് സ്കറിയയും ഉൾപ്പെടെയുള്ളവർ ജീവനക്കാരുടെ സഹകരണത്തോടെ നടത്തിയ തട്ടിപ്പാണ് വൻ നഷ്ടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ ഉൾപ്പെട്ട 20 പേരോട് തുക തിരിച്ചടക്കാൻ നിർദേശിച്ചിട്ടുണ്ട്.

ജോയ് മാളിയേക്കലിന് 6.45 കോടി രൂപയും ഡൊമിനിക് സ്കറിയയ്ക്ക് 6.12 കോടി രൂപയും അടക്കമുള്ള വലിയ തുകയാണ് ഓരോരുത്തർക്കും ബാധ്യതയായി ചുമത്തിയിരിക്കുന്നത്. ജോയ് മാളിയേക്കൽ അന്തരിച്ചതിനാൽ, അദ്ദേഹത്തിന്റെ ബാധ്യത അനന്തരാവകാശികളിൽ നിന്ന് ഈടാക്കാനും ഉത്തരവുണ്ട്.

മതിയായ ഈടില്ലാതെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ബെനാമി വായ്പകൾ എടുത്തതും, നിക്ഷേപകർ അറിയാതെ സ്ഥിരനിക്ഷേപ രസീതുകളുടെ വ്യാജ പകർപ്പുകൾ ഉപയോഗിച്ച് വായ്പ നേടിയതും, ബാങ്ക് സോഫ്റ്റ്‌വെയറും ഓഡിറ്റ് രേഖകളും കൃത്രിമം കാട്ടിയതുമാണ് തട്ടിപ്പിന്റെ പ്രധാന രീതി.

ഈ ക്രമക്കേടുകൾ മൂലം ബാങ്കിന് ഏകദേശം 28.48 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പ്രവർത്തന മൂലധനം വലിയ തോതിൽ ചോർന്നുപോയതായും അന്വേഷണത്തിൽ വ്യക്തമാക്കുന്നു.

ഒരു മാസത്തിനകം തുക തിരിച്ചടച്ചില്ലെങ്കിൽ ബന്ധപ്പെട്ടവരുടെ സ്ഥാവര-ജംഗമ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതടക്കമുള്ള റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Tags: 22 crore recovery order kerala bankbenami loan fraud cooperative bankcooperative bank fraud ernakulam newskerala banking scam detailsmanjalloor cooperative bank scam kerala

RelatedPosts

No Content Available
  • Trending
  • Latest
ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഇൻകാസ് – ഉമ്മൻചാണ്ടി എക്സലെൻസ്‌ അവാർഡ് -2026 വിതരണം ചെയ്തു.

ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച ഇൻകാസ് – ഉമ്മൻചാണ്ടി എക്സലെൻസ്‌ അവാർഡ് -2026 വിതരണം ചെയ്തു.

June 23, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കുക; യാത്രയ്ക്ക് മുൻപ് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കുക; യാത്രയ്ക്ക് മുൻപ് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

June 26, 2026
വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ

Dubai

Sports

ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ

June 26, 2026
ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75% വരെ വർദ്ധിപ്പിക്കുന്നു; യുഎഇ പ്രവാസികൾക്കും ചെലവേറും
Travel

ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75% വരെ വർദ്ധിപ്പിക്കുന്നു; യുഎഇ പ്രവാസികൾക്കും ചെലവേറും

June 26, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.