• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

വാൽപ്പാറ ചുരത്തിൽ മിനിവാൻ അപകടം; മലയാളികളായ 9 പേർ മരിച്ചു

by UAE വാർത്ത ലേഖകൻ
5 months ago
in India
Reading Time: 1 min read
41 1
വാൽപ്പാറ ചുരത്തിൽ മിനിവാൻ അപകടം; മലയാളികളായ 9 പേർ മരിച്ചു
232
VIEWS
Share on WhatsappShare on Facebook

മലപ്പുറത്തെ അധ്യാപക സംഘത്തിന് ദുരന്തം; 4 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കോയമ്പത്തൂർ / വാൽപ്പാറ:
തമിഴ്നാട്ടിലെ പൊള്ളാച്ചി–വാൽപ്പാറ ഘട്ട് റോഡിൽ ഉണ്ടായ ദാരുണ അപകടത്തിൽ മലയാളികളായ ഒമ്പത് പേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. വെള്ളിയാഴ്ച വൈകീട്ട് വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മലപ്പുറം വളാഞ്ചേരിക്കു സമീപം പാങ്ങ് പാറമ്മൽ എൽ.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അടങ്ങിയ സംഘം വിനോദയാത്രയ്ക്കായി വാൽപ്പാറയിലെത്തിയതായിരുന്നു. സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടയിൽ 13ാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് സുരക്ഷാഭിത്തിയിൽ ഇടിച്ച ശേഷം താഴ്വരയിലേക്ക് മറിഞ്ഞു. തുടർന്ന് 11ാം വളവിലാണ് വാഹനം പതിച്ചത്.

അജിത (54), റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിത (45), ഷക്കീല (37), നൗഷാദ് (39), റുഖിയ (39), ഹിഷാം (12), ഷഹദിൻ (11), മസ്നീൻ (10) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ഫാഇസ് (21) ആണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ ഡ്രൈവറടക്കം 16 പേർ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.

പരിക്കേറ്റവരെ ഉടൻ തന്നെ പൊള്ളാച്ചി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകട സാഹചര്യം:
വാൽപ്പാറ ചുരത്തിൽ 40ഓളം ഹെയർപിൻ വളവുകളുള്ള അപകടഭീഷണിയേറിയ പാതയാണ്. വനമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ടാൽ വലിയ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ചാലക്കുടി–അതിരപ്പിള്ളി–മലക്കപ്പാറ വഴിയാണ് സംഘം വാൽപ്പാറയിലെത്തിയത്.

Tags: Kerala tourists accidentMalappuram teachers accidentmini van crashPollachi ghat roadTamil Nadu accidentValparai accident

RelatedPosts

വാല്‍പാറ അപകടത്തിനു കാരണം വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം
Kerala

വാല്‍പാറ അപകടത്തിനു കാരണം വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം

mark-and-save-million-dreams-campaign-uae-cash-cars
Business

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

Pravasi Bhavan, a comprehensive assistance centre for NRKs and their families near Kozhikode Medical College, will be inaugurated on September 27 by Panakkad Sayyid Sadiq Ali Shihab Thangal.
Community

പ്രവാസികൾക്ക് ആശ്വാസമായി ‘പ്രവാസി ഭവൻ’; കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം സെപ്തംബർ 27ന് ഉദ്ഘാടനം

UAE presidential adviser Anwar Gargash urges substantive Gulf-Iran negotiations alongside US talks, warning against temporary ceasefires and detailing regional defense deterrence.
GCC

ഇറാനുമായി ശാശ്വത സമാധാനം വേണം; താൽക്കാലിക വെടിനിർത്തൽ പോംവഴിയല്ലെന്ന് യുഎഇ

Dubai Police and municipal regulators impound 17 tankers and refer 18 suspects to prosecutors following an illegal petrochemical and wastewater dumping crackdown.
Dubai

ദുബായിൽ അനധികൃത രാസ-മലിനജല നിക്ഷേപം: 17 ടാങ്കറുകൾ പിടിച്ചെടുത്തു; 18 പേർക്കെതിരെ നടപടി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.