ദുബായ് :യുഎഇയിലെ ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസ് (റാങ്ക് 267), ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂൽ (റാങ്ക് 309), മെഡ്കെയർ ഹോസ്പിറ്റൽ അൽ സഫ (റാങ്ക് 248) എന്നിവയും സൗദിയിലെ ആസ്റ്റർ സനദ് ഹോസ്പിറ്റൽ (റാങ്ക് 341)യും പട്ടികയിൽ ഇടം നേടി. തുടർച്ചയായ രണ്ടാം വർഷമാണ് അൽ ഖിസൈസ് ഹോസ്പിറ്റൽ ഉൾപ്പെടുന്നത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഓട്ടോമേഷൻ എന്നിവയിലൂടെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിൽ നടത്തിയ മുന്നേറ്റമാണ് അംഗീകാരത്തിന് പിന്നിൽ.
സ്മാർട്ട് ഹെൽത്ത് കെയറിൽ മികച്ച പ്രകടനം തിരിച്ചറിയുന്നതിനായി ഇത്തവണ ന്യൂസ് വീക്ക് റിബൺ സംവിധാനവും അവതരിപ്പിച്ചു.
മൈ ആസ്റ്റർ ആപ്പ്, എഐ-പവേർഡ് ഡെന്റൽ-എസ്തെറ്റിക് പ്ലാറ്റ്ഫോം, റോബോട്ടിക്സ്-അസിസ്റ്റഡ് സർജറികൾ, ഐഒടി പ്രാപ്തമാക്കിയ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ നവീകരണങ്ങളാണ് ആസ്റ്ററിനെ വേറിട്ടുനിർത്തുന്നത്. സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ, ഗ്രൂപ്പ് സിഇഒ അലിഷ മൂപ്പൻ എന്നിവർ സാങ്കേതിക വിദ്യയും അനുകമ്പയും ചേർന്ന് ആരോഗ്യസംരക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെട്ടു.