ദുബായ് : 2026-ൽ യുഎഇയും സൗദിയും ആഗോളതലത്തിൽ പുതിയ ജീവനക്കാരെ നിയമിക്കാനുള്ള താൽപര്യത്തിൽ മുന്നേറുന്നതായി ഹ്യൂമൻ ക്യാപിറ്റൽ സ്ഥാപനമായ ‘തഈൻ ഗ്രൂപ്പിന്റെ’ പുതിയ കണക്കുകൾ. ഗൾഫ് മേഖലയിലുടനീളം 2030 ഓടെ സ്വകാര്യ മേഖലയിൽ 50 ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2030-ഓടെ ഗൾഫ് മേഖലയിലെ സ്വകാര്യ മേഖലയിൽ മാത്രം 50 ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. വിഷൻ 2030-ന്റെ ഭാഗമായുള്ള സൗദിയിലെ മെഗാ പ്രോജക്റ്റുകളും യുഎഇയിലെ ബിസിനസ് സൗഹൃദ നയങ്ങളുമാണ് ഈ വൻ മുന്നേറ്റത്തിന് പിന്നിൽ.യുഎഇയിലെ 56 ശതമാനം തൊഴിലുടമകളും തങ്ങളുടെ തൊഴിൽശക്തി വിപുലീകരിക്കാൻ ആണ് പദ്ധതി തയ്യാറാക്കുന്നത് .
ടെക്നോളജി, എഐ, ആരോഗ്യരംഗം, ഊർജ്ജം എന്നീ മേഖലകളിലായിരിക്കും ഏറ്റവും കൂടുതൽ നിയമനങ്ങൾ നടക്കുക. സ്മാർട്ട് സിറ്റികൾ, ക്ലീൻ എനർജി, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ യുഎഇയും സൗദി അറേബ്യയും നടത്തുന്ന വൻതോതിലുള്ള നിക്ഷേപങ്ങളാണ് ഈ തൊഴിൽ കുതിപ്പിന് പിന്നിൽ.
English Summary : A new report by Taeen Group highlights that the UAE and Saudi Arabia are leading global hiring trends in 2026, with plans to significantly expand their workforce. By 2030, over 5 million new private sector jobs are expected across the Gulf region, driven by Saudi Vision 2030 projects and UAE’s business-friendly policies. Key sectors such as technology, AI, healthcare, and energy will see the most growth, supported by investments in smart cities, clean energy, and digital infrastructure.








































