• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

വൈറ്റ് ഹൗസ് വെടിവെപ്പ്: അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; സുരക്ഷ ഉദ്യോഗസ്ഥന് വെടിയേറ്റു

by UAE വാർത്ത ലേഖകൻ
3 months ago
in World
Reading Time: 1 min read
30 1
വൈറ്റ് ഹൗസ് വെടിവെപ്പ്: അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; സുരക്ഷ ഉദ്യോഗസ്ഥന് വെടിയേറ്റു
171
VIEWS
Share on WhatsappShare on Facebook

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ അത്താഴ വിരുന്നിനിടെ വെടിയുതിർത്ത അക്രമിയുടെ ചിത്രം പുറത്തുവിട്ട് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാലിഫോർണിയ ടോറൻസിൽനിന്നുള്ള കോൾ തോമസ് അലൻ (31) ആണ് വെടിയുതിർത്തതെന്ന് അസോസിയേറ്റഡ് പ്രസ് (എ.പി) റിപ്പോർട്ട് ചെയ്തു. ട്രൂത്ത് സോഷ്യലിലൂടെ ട്രംപാണ് അക്രമിയുടെ ചിത്രം പുറത്തുവിട്ടത്.

സുതാര്യതക്കുവേണ്ടിയാണ് അക്രമിയുടെ ചിത്രം പുറത്തുവിട്ടതെന്നാണ് ട്രംപ് പറയുന്നത്. ഒരു സീക്രട്ട് സർവിസ് ഏജന്‍റിന് വെടിയേറ്റു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ഗുരുതര പരിക്ക് ഒഴിവായി. സുരക്ഷ ഉദ്യോഗസ്ഥൻ കീഴ്പ്പെടുത്തി നിലത്തു കിടത്തിയ അക്രമിയുടെ ചിത്രമാണ് പുറത്തുവന്നത്. സുരക്ഷ ചെക്ക് പോയന്‍റിലൂടെ അക്രമി അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

pic.twitter.com/zcgVgZivwD

— Rapid Response 47 (@RapidResponse47) April 26, 2026

അക്രമിയുടെ കൈയിൽ ഒന്നിലധികം ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും സുരക്ഷാ ചെക്ക് പോയിന്റിലേക്ക് അതിക്രമിച്ച് കയറി, സീക്രട്ട് സർവിസിലെ ധീരരായ ഉദ്യോഗസ്ഥൻ അവനെ കീഴടക്കി… ഒരു ഓഫിസർക്ക് വെടിയേറ്റെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു… ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അതിന്റെ ജോലി കൃത്യമായി ചെയ്തു. ആ ഓഫിസറുമായി സംസാരിച്ചു, അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു -ട്രംപ് പറഞ്ഞു.

അക്രമി ഒറ്റക്കാണ് എത്തിയത്. വിരുന്ന് നടക്കുന്ന ഹാളിലേക്ക് പ്രതിക്ക് കയറാനായില്ല. സുരക്ഷാ കാരണങ്ങളാൽ നിർത്തിവെച്ച വിരുന്ന് മറ്റൊരു ദിവസം നടത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപ്, പ്രഥമവനിത മെലാനി, വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് ഉൾപ്പെടെ പ്രധാനികൾ വേദിയിലിരിക്കുന്നിതിനിടെയാണ് വൈറ്റ് ഹൗസ് ഹിൽട്ടൻ ഹാളിനു പുറത്ത് വെടിയൊച്ച കേൾക്കുന്നത്. ഉടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥൻ വേദി വളയുന്നതും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാനാകും. എട്ടു തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

More footage of the evacuation pic.twitter.com/Hp7pD370bN https://t.co/MvLhDyFCro

— Republicans against Trump (@RpsAgainstTrump) April 26, 2026

നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു. വെടിയൊച്ച കേട്ടതോടെ അതിഥികൾ മേശകൾക്ക് താഴെ ഒളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആദ്യമായല്ല തനിക്കുനേരെ അക്രമമുണ്ടാകുന്നതെന്നും പെൻസിൽവാനിയയിലും പാം ബീച്ചിലും ആക്രമണമുണ്ടായതായും ഇപ്പോൾ അറസ്റ്റിലായ അക്രമി അസുഖബാധിതനായ ഒരാളാണെന്ന് സംശയിക്കുന്നതായും ട്രംപ് വ്യക്തമാക്കി. അക്രമി കസ്റ്റഡിയിലുള്ള വിവരം സീക്രട്ട് സർവിസും സ്ഥിരീകരിച്ചു. പ്രധാന സുരക്ഷ പരിശോധന ഭാഗത്താണ് സംഭവം നടന്നത്.

Tags: AP report attackerattacker identified USADonald Trump statement shootingJD Vance event shootingMelania Trump safetySecret Service officer injuredUS political event attackUS security breach incidentWashington DC shooting newsWhite House shooting attacker

RelatedPosts

വൈറ്റ് ഹൗസ് വെടിവെപ്പ്: അക്രമത്തെ അപലപിച്ച് നരേന്ദ്ര മോദി
India

വൈറ്റ് ഹൗസ് വെടിവെപ്പ്: അക്രമത്തെ അപലപിച്ച് നരേന്ദ്ര മോദി

Consul General of India Dr E. Vishnu Vardhan Reddy addressing media in Dubai
Travel

തത്കാൽ പാസ്‌പോർട്ട് സേവനം അടിയന്തര സാഹചര്യങ്ങൾക്ക് മാത്രം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

India News, Technology, Meta, Mark Zuckerberg, IT Ministry, Social Media Regulation
Tech

പ്ലാറ്റ്‌ഫോം വീഴ്ചകളിലും കണ്ടന്റ് തെറ്റുകളിലും കേന്ദ്ര സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

Skyline of Dubai showcasing digital infrastructure and modern urban transport
Dubai

ബിസിജി ഇന്റലിജന്റ് സിറ്റി സൂചിക: ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ് ഡിജിറ്റൽ ഭരണം, സ്മാർട്ട് ഗതാഗതം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ആഗോളതലത്തിൽ വൻ മുന്നേറ്റം.

National Center of Meteorology weather station symbol against a sunlit skyline in the UAE
Weather

യുഎഇയിൽ വീണ്ടും അതിതീവ്ര ചൂട്: താപനില 51.2 ഡിഗ്രി സെൽഷ്യസ് കടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.