• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി

by UAE വാർത്ത ലേഖകൻ
3 months ago
in Kerala
Reading Time: 1 min read
22 1
ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി
125
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍.എല്‍.നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറി. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കി.

അസ്വാഭാവിക മരണത്തിനെടുത്ത കേസും തുടര്‍ന്ന് അധ്യാപികയുടെ പരാതിയില്‍ ലോണ്‍ ആപ്പിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസുമാണ് ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുന്നത്. രണ്ടു കേസും ക്രൈംബ്രാഞ്ചിനു വിടണമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

അതിനിടെ അന്വേഷണത്തില്‍ ആശങ്ക അറിയിച്ച് നിതിന്റെ കുടുംബം ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിതിന്‍ മരിച്ച് 18 ദിവസം പിന്നിട്ടിട്ടും കുറ്റാരോപിതനായ ഡോ. എം.കെ.റാമിനെ പിടികൂടാന്‍ കഴിയാത്തതില്‍ കുടുംബം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ജാതി അധിക്ഷേപമെന്ന ആരോപണം മറച്ചുവച്ച് പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് ഒത്തുകളിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ദലിത് സംഘടനകള്‍ സംസ്ഥാന ഹര്‍ത്താല്‍ നടത്തുകയും ചെയ്തിരുന്നു.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതിയായ ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശേരി അഡീ. ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയ ഇയാള്‍ ജന്മനാടായ തെലങ്കാനയിലേക്കു കടന്നെന്നാണു നിഗമനം. ഡോ. റാം നടത്തിയ ജാതി അധിക്ഷേപമാണു നിതിന്‍ രാജിന്റെ മരണത്തിനു കാരണമെന്നാണു പരാതി. ഇയാള്‍ക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും കേസുണ്ട്.

ഡോ.റാമിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം ആന്ധ്രയിലും കര്‍ണാടകയിലും ക്യാംപ് ചെയ്യുന്നുണ്ട്. കേസിലെ രണ്ടാം പ്രതിയായ ഡോ.കെ.ടി.സംഗീത നമ്പ്യാര്‍ കഴിഞ്ഞദിവസം കണ്ണൂര്‍ അസി.പൊലീസ് കമ്മിഷണര്‍ക്കു മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.

ഇതേസമയം, നിതിനെ ഭീഷണിപ്പെടുത്തിയ വായ്പാസംഘത്തിലെ 3 പേരെ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് നോയിഡയില്‍നിന്നു പിടികൂടിയിരുന്നു. കോളജില്‍ തന്നെ ഏറെ സഹായിച്ചിരുന്ന അധ്യാപിക ലത ശശിധരനെ ഓണ്‍ലൈന്‍ വായ്പാസംഘം ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ മനോവിഷമത്തിലായിരുന്നു നിതിനെന്നാണു പൊലീസിന്റെ വിലയിരുത്തല്‍.

Tags: Crime Branch investigation KeralaDr MK Ram accusedKannur dental student caseKerala SC ST caseloan app harassment indiaNithin Raj death case Keralastudent suicide investigation Kerala

RelatedPosts

വടകരയിലെ യുവാവിന്‍റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ്?; വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പുറത്ത്
Kerala

വടകരയിലെ യുവാവിന്‍റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ്?; വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പുറത്ത്

നിതിൻരാജിന്‍റെ മരണം: ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽനിന്ന് പിടികൂടി പൊലീസ്
Kerala

നിതിൻരാജിന്‍റെ മരണം: ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽനിന്ന് പിടികൂടി പൊലീസ്

Dubai KMCC Vice President Hamza Thotti presenting a memento to Pace Group MD Salman Ibrahim during the Talk Time with Leader event in Dubai.
Uncategorized

പ്രവാസി ക്ഷേമത്തിന് കൂട്ടായ പ്രവർത്തനം അനിവാര്യം: മുഹമ്മദ് സൽമാൻ ഇബ്രാഹിം

Map highlighting the Strait of Hormuz shipping passage and surrounding Persian Gulf region.
World

ഹോർമുസ് തർക്കം മുറുകുന്നു: ഇറാനോട് പ്രത്യാഘാത നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്

Expanded traffic lanes on Sheikh Zayed Road in Dubai
Travel

ഷെയ്ഖ് സായിദ് റോഡ് വീതികൂട്ടി; ദുബായിൽ ഇനി ഗതാഗതം കൂടുതൽ സുഗമമാകും

Exterior view of Global Village Dubai food stalls and dining area.
Uncategorized

ദുബായ് ഗ്ലോബൽ വില്ലേജ്: പുതിയ സീസണിലേക്കുള്ള ഭക്ഷണശാലാ രജിസ്ട്രേഷൻ ആരംഭിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.