• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 5, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

ഡോ. ഷംഷീർ വയലിലിന്റെ അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷന് മികച്ച വളർച്ച; വരുമാനത്തിൽ 22 ശതമാനം വർധനവുമായി സാമ്പത്തിക ഫലം

by UAE വാർത്ത ലേഖകൻ
4 months ago
in GCC, Saudi Arabia
Reading Time: 1 min read
22 1
ഡോ. ഷംഷീർ വയലിലിന്റെ അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷന് മികച്ച വളർച്ച; വരുമാനത്തിൽ 22 ശതമാനം വർധനവുമായി സാമ്പത്തിക ഫലം
125
VIEWS
Share on WhatsappShare on Facebook

റിയാദ്: പ്രമുഖ മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ചെയർമാനായ അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷൻ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. വൻ മുന്നേറ്റമുണ്ടാക്കി കഴിഞ്ഞ ഡിസംബറിൽ സൗദി ഓഹരി വിപണിയിൽ പ്രവേശിച്ച കമ്പനി ഗൾഫിലെ വിദ്യാഭ്യാസ രംഗത്ത് കൈവരിക്കുന്ന ശക്തമായ വളർച്ചയുടെ സൂചനയാണ് ആദ്യ മൂന്ന് മാസത്തെ കണക്കുകൾ.

യുഎഇയിലെയും സൗദി അറേബ്യയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനം 22 ശതമാനം വർധനവോടെ 187.7 മില്യൺ സൗദി റിയാലായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 153.8 മില്യൺ സൗദി റിയാലായിരുന്നു. പലിശക്കും നികുതിക്കും മുമ്പുള്ള ലാഭം 30 ശതമാനം വർധിച്ച് 87.1 മില്യൺ സൗദി റിയാലിലെത്തി. അറ്റാദായത്തിൽ 29 ശതമാനം വളർച്ചയോടെ 63 മില്യൺ സൗദി റിയാൽ നേടാനും കമ്പനിക്കായി.

ജിസിസി മേഖലയിലെ സ്പെഷ്യലൈസ്ഡ് എജ്യുക്കേഷൻ രംഗത്തെ മുൻനിരക്കാരായ അൽ മസാർ അൽ ഷാമിൽ എജ്യുക്കേഷന് കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെയും ഗുണഭോക്താക്കളുടെയും എണ്ണത്തിൽ 21 ശതമാനം വർധനവുണ്ടായി. നിലവിൽ 28,600 പേരാണ് കമ്പനിയുടെ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്.

ദീർഘകാല വളർച്ചാ തന്ത്രങ്ങളുടെ കൃത്യമായ നടപ്പിലാക്കലാണ് ഈ മികച്ച നേട്ടത്തിന് പിന്നിലെന്ന് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഉയർന്ന നിലവാരമുള്ള സ്പെഷ്യലൈസ്ഡ് വിദ്യാഭ്യാസം മേഖലയിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനാണ് കമ്പനി മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിയുടെ കീഴിലുള്ള വിവിധ വിഭാഗങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൗദി അറേബ്യയിലെ ഹ്യൂമൻ ഡെവലപ്‌മെന്റ് കമ്പനിയുടെ വരുമാനം 20 ശതമാനം വർധിച്ച് 83.7 മില്യൺ സൗദി റിയാലായി. ദുബായ് മിഡിൽസെക്‌സ് യൂണിവേഴ്സിറ്റിയുടെ വരുമാനത്തിൽ 23 ശതമാനം വർധനവുണ്ടായി. അബുദാബി ആസ്ഥാനമായുള്ള നിമ ഹോൾഡിംഗിന്റെ വരുമാനം 36 ശതമാനം വളർച്ചയോടെ 196.8 മില്യൺ സൗദി റിയാലിലെത്തി. ഓരോ ഓഹരിയിലുമുള്ള ലാഭം 0.39 റിയാലിൽ നിന്ന് 0.53 റിയാലായി ഉയരുകയും ചെയ്തു.

Tags: al mazar al shamil education resultsgcc education sector revenuegulf education market expansionmiddlesex university dubai revenuesaudi education business newsshamshir vayalil education company growthuae saudi education growth

RelatedPosts

No Content Available
The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.