• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Politics

ഈ വർഷത്തെ സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്

by UAE വാർത്ത ലേഖകൻ
21 hours ago
in Politics
Reading Time: 1 min read
22 0
Senior Congress leader Ramesh Chennithala has been awarded the prestigious C.H. Rashtraseva Award by Dubai KMCC Kozhikode District Committee. Award to be presented on November 14 in Dubai.
124
VIEWS
Share on WhatsappShare on Facebook

പൊതുപ്രവർത്തന-പാർലമെന്ററി രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി; നവംബർ 14-ന് ദുബായിൽ പുരസ്‌കാരം സമ്മാനിക്കും

ദുബായ് : മുൻ മുഖ്യമന്ത്രിയും പ്രമുഖ മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർഥം ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരത്തിന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല അർഹനായി.

പി.എ. സൽമാൻ ഇബ്രാഹിം ചെയർമാനും പൊയിൽ അബ്ദുല്ല, എം.സി. വടകര, ടി.ടി. ഇസ്‌മായിൽ, സി.കെ. സുബൈർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. പൊതുരംഗത്തും നിയമസഭാ-പാർലമെന്ററി രംഗങ്ങളിലും രമേശ് ചെന്നിത്തല കാഴ്ചവെച്ച ദീർഘകാലത്തെ സംഭാവനകൾ കണക്കിലെടുത്താണ് അംഗീകാരമെന്ന് ജൂറി ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ 14-ന് വൈകിട്ട് ആറിന് ദുബായ് ഖിസൈസിലെ ഹാംപ്ടൺ ഹൈറ്റ്സ് ഇന്റർനാഷണൽ സ്‌കൂളിൽ (പി.എ. ഇബ്രാഹിം ഹാജി നഗർ) നടക്കുന്ന സി.എച്ച്. ഇന്റർനാഷണൽ സമ്മിറ്റിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും.

ഭരണാധികാരി, എഴുത്തുകാരൻ, വിദ്യാഭ്യാസ പരിഷ്കർത്താവ്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ജനപക്ഷത്ത് നിലയുറപ്പിക്കുകയും മതസൗഹാർദം കാത്തുസൂക്ഷിക്കാൻ നേതൃത്വം നൽകുകയും ചെയ്ത വ്യക്തിത്വമായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് ഭാരവാഹികൾ അനുസ്മരിച്ചു. ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിൽ സി.എച്ചിന്റെ സന്ദേശത്തിന് വലിയ പ്രസക്തിയുണ്ടെന്നും സമ്മേളനം ഇത് പൊതുസമൂഹത്തിലേക്ക് ഉയർത്തിക്കാട്ടുമെന്നും അവർ പറഞ്ഞു.

എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി.പി. ജോൺ, ഡോ. ശശി തരൂർ എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.സി. വേണുഗോപാൽ എം.പി, പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ എന്നിവരാണ് മുൻവർഷങ്ങളിൽ ഈ ബഹുമതിക്ക് അർഹരായത്.

നവംബറിൽ നടക്കുന്ന പുരസ്‌കാര സമർപ്പണ ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. നവാസ് എം.എൽ.എ, അറബ് പ്രമുഖർ, പ്രവാസി വ്യവസായ-സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ ജൂറി ചെയർമാൻ പി.എ. സൽമാൻ ഇബ്രാഹിമിനൊപ്പം ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ്, ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്‌ഹൂർ, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags: C.H. Mohammed KoyaDubai eventsDubai KMCCIndian National CongressIUMLKerala politicsPravasi NewsRamesh Chennithala

RelatedPosts

The Dubai KMCC Tirurangadi Mandalam Committee reviewed its annual humanitarian operations and felicitated newly elected district and constituency office-bearers in Abu Hail.
Community

ദുബായ് കെഎംസിസി തിരൂരങ്ങാടി മണ്ഡലം വർക്കിങ് കമ്മിറ്റി യോഗം ചേർന്നു; പുതിയ ഭാരവാഹികൾക്ക് സ്വീകരണം

UAE Nadapuram Nattorumma hosts 'Hridhyaravam-2026' in Dubai on Saturday to honour MLA K.M. Abhijith, featuring cultural programmes and a diaspora interactive forum.
Community

കെ.എം. അഭിജിത് എംഎൽഎക്ക് യുഎഇയിൽ സ്വീകരണം; ‘ഹൃദയാരവം-2026’ ശനിയാഴ്ച ദുബായിൽ

Dubai KMCC Kasaragod District Women's Wing organized 'Me-Connect 2026' at Abu Hail, focusing on expatriate mental wellness and self-development.
Community

ദുബൈ കെ.എം.സി.സി വനിതാ വിങ് ‘മീ-കണക്ട് 2026’ ഇന്ന് ദുബൈയിൽദുബൈ കെ.എം.സി.സി വനിതാ വിങ് ആക്ടിംഗ് പ്രസിഡന്റ് ആയിഷ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

AKAF Association will hold Ponnonakkazhcha 2026 at Dubai World Trade Centre on October 11, featuring cultural competitions, 10,000-person sadhya, and the Mathruvandanam project for 28 mothers.
Community

അക്കാഫ് പൊന്നോണക്കാഴ്ച ’26ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒക്ടോബർ 11ന്

Etihad Rail introduces six extra weekend passenger trips between Abu Dhabi and Dubai, releasing over 2,000 seats across Saturday and Sunday.
Travel

യാത്രാതിരക്ക് വർധിച്ചു: അബുദാബി–ദുബായ് റൂട്ടിൽ കൂടുതൽ സർവീസുകളുമായി ഇത്തിഹാദ് റെയിൽ

World Malayalee Council Dubai Province will host the Aarppo 2026 Onam celebration at Safari Mall on October 4, with Kerala Speaker Thiruvanchoor Radhakrishnan as chief guest.
Community

ഡബ്ലിയു. എം. സി. ദുബായ് പ്രൊവിൻസ് ഓണം ഒക്ടോബർ 4 ന്.

UAE volunteer group 'Thank You for Giving' secures an Arabian World Record after extending humanitarian support to over 12,000 families across the emirates.
Community

12,000-ലധികം കുടുംബങ്ങൾക്ക് കൈത്താങ്ങ്; യുഎഇ സന്നദ്ധ സംഘടനയ്ക്ക് അറേബ്യൻ വേൾഡ് റെക്കോർഡ്

Saudi air defences intercept missiles targeting Yanbu oil hub as Trump signs an executive waiver halting Graham Act sanctions on Russian energy trade.
GCC

സൗദിയിൽ മിസൈൽ ആക്രമണം തകർത്തു; റഷ്യൻ എണ്ണ ഉപരോധങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്

Zayed National Museum in Abu Dhabi will open its landmark exhibition, 'Tracks Through Time,' this December, tracing 7,000 years of camel heritage, trade, and ancient DNA.
UAE

ഏഴായിരം വർഷത്തെ ഒട്ടക ചരിത്രം അനാവരണം ചെയ്ത് സായിദ് നാഷണൽ മ്യൂസിയം; അപൂർവ പ്രദർശനം ഡിസംബറിൽ

A minor 1.6-magnitude tremor was detected off the coast of Dibba Al Fujairah on Friday night. NCM reports no injuries or structural damage across the UAE.
Fujairah

ഫുജൈറ തീരത്ത് നേരിയ ഭൂചലനം; ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.