• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, July 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Movie

അമ്മയിൽ വൻ പൊട്ടിത്തെറി: ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെച്ചു; ഒപ്പം സംഘടനയും വിട്ട് ശ്വേത

by UAE വാർത്ത ലേഖകൻ
3 weeks ago
in Movie
Reading Time: 1 min read
23 0
അമ്മയിൽ വൻ പൊട്ടിത്തെറി: ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെച്ചു; ഒപ്പം സംഘടനയും വിട്ട് ശ്വേത
127
VIEWS
Share on WhatsappShare on Facebook

ചില കുറ്റാരോപിതർ സംഘടന കൈക്കലാക്കാൻ ശ്രമിക്കുന്നതായി ശ്വേത മേനോൻ; താൽക്കാലിക സമിതിയെ രമേശ് പിഷാരടി നയിക്കും.

ദുബായ്: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA) വീണ്ടും വൻ പ്രതിസന്ധി. രൂക്ഷമായ ആഭ്യന്തര തർക്കങ്ങൾക്കും സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾക്കുമൊടുവിൽ പ്രസിഡന്റ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി ഞായറാഴ്ച (ജൂൺ 21, 2026) ഒന്നിച്ച് രാജിവെച്ചു. ജനറൽ ബോഡി യോഗത്തിൽ നേതൃത്വത്തിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നതിനെ തുടർന്നാണ് നാടകീയമായ ഈ കൂട്ടരാജി.

ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെയും സാമ്പത്തിക കണക്കുകളിലെയും വൈരുദ്ധ്യങ്ങൾ ഒരുവിഭാഗം അംഗങ്ങൾ യോഗത്തിൽ ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. സംഘടനയിലെ വനിതാ ജീവനക്കാരി നൽകിയ തൊഴിലിട പീഡന പരാതിയെത്തുടർന്ന് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്ന ട്രഷറർ ഉണ്ണി ശിവപാൽ, സാമ്പത്തിക കണക്കുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിസമ്മതിച്ചതും പ്രതിസന്ധി രൂക്ഷമാക്കി.

മുതിർന്ന താരം മോഹൻലാൽ ഉദ്ഘാടനം ചെയ്ത ജനറൽ ബോഡിയിൽ കടുത്ത വാദപ്രതിവാദങ്ങളാണ് നടന്നത്. സാമ്പത്തിക ഇടപാടുകളിലെ അപാകതകൾ പരിഹരിക്കാതെ വാർഷിക റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് സിദ്ദിഖ്, ഇടവേള ബാബു, ബാബുരാജ് തുടങ്ങിയ മുൻ ഭാരവാഹികൾ ശക്തമായ നിലപാടെടുത്തു. കണക്കുകൾ പഠിക്കാൻ തനിക്ക് 45 ദിവസത്തെ സമയം വേണമെന്ന ശ്വേത മേനോന്റെ ആവശ്യം ജനറൽ ബോഡി തള്ളുകയായിരുന്നു.

യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ ശ്വേത മേനോൻ, ഭരണസമിതിയിൽ നിന്ന് മാത്രമല്ല ‘അമ്മ’ സംഘടനയിൽ നിന്നും താൻ പൂർണ്ണമായി രാജി വെയ്ക്കുന്നതായി പ്രഖ്യാപിച്ചു. സംഘടന ഭരിക്കാൻ ചിലരുടെ കൈയിലെ ‘പാവ’യായി നിൽക്കാൻ തനിക്ക് സൗകര്യമില്ലെന്ന് അവർ തുറന്നടിച്ചു. ചില കുറ്റാരോപിതരായ വ്യക്തികൾ സംഘടനയെ തങ്ങളുടെ കൈപ്പിടിയിലൊതുക്കാൻ (ഹൈജാക്ക് ചെയ്യാൻ) ശ്രമിക്കുന്നതായി മുൻപ് ചില വനിതകൾ പറഞ്ഞത് ഇപ്പോൾ താനും വിശ്വസിക്കുന്നതായി ശ്വേത കൂട്ടിച്ചേർത്തു. എന്നാൽ, വനിതകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സമിതി സ്ഥിരമായി ‘വുമൺ കാർഡ്’ ഇറക്കി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് നടൻ ബാബുരാജ് ഇതിനോട് പ്രതികരിച്ചു.

ഭരണസമിതി ഒഴിഞ്ഞതിനെ തുടർന്ന് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാൻ ഒരു താൽക്കാലിക അഡ്ഹോക് കമ്മിറ്റിയെ ജനറൽ ബോഡി ചുമതലപ്പെടുത്തി. നടനും പാലക്കാട് എം.എൽ.എയുമായ രമേശ് പിഷാരടിയാണ് ഈ താൽക്കാലിക സമിതിയുടെ കൺവീനർ. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, റോണി ഡേവിഡ്, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, സാജു ഷാജോൺ, ദേവി ചന്ദന എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങളെന്ന് നടൻ ജഗദീഷ് അറിയിച്ചു.

RelatedPosts

വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ
Travel

July 11, 2026
ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം
Weather

നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്
Sports

ഇറാനിലെ രണ്ട് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്; തള്ളിക്കളഞ്ഞ് അമേരിക്ക
World

ദുബായിലെ അൽ ഖലീജ് സ്ട്രീറ്റിൽ താൽകാലിക ഗതാഗത നിയന്ത്രണം; ജൂലൈ 11 മുതൽ 13 വരെ ബദൽ വഴികൾ തേടണം
Dubai

July 10, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

July 9, 2026
‘സേതുമാധവന്റെ ദുരന്തം വീണ്ടും വെള്ളിത്തിരയിലേക്ക്’; ‘കിരീടം’ 4K റിലീസിനെക്കുറിച്ചുള്ള എൻ.പി. സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!

‘സേതുമാധവന്റെ ദുരന്തം വീണ്ടും വെള്ളിത്തിരയിലേക്ക്’; ‘കിരീടം’ 4K റിലീസിനെക്കുറിച്ചുള്ള എൻ.പി. സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!

July 10, 2026
വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ

വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ

July 11, 2026
ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

July 11, 2026
യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

July 11, 2026
വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ
Travel

വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ

July 11, 2026
ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ
Travel

ഇത്തിഹാദ് റെയിൽ യാത്രക്കാർക്ക് ഫുജൈറയിലെ ആഡംബര ഹോട്ടലുകളിൽ വൻ ഇളവുകൾ; ഓഫറുകൾ ഓഗസ്റ്റ് 31 വരെ

July 11, 2026
യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം
Weather

യുഎഇയിൽ കടുത്ത ചൂട്: താപനില 47 ഡിഗ്രിയിലേക്ക്; രാത്രികളിൽ അമിത ഈർപ്പവും കോടമഞ്ഞും പ്രവചിച്ച് കാലാവസ്ഥാ കേന്ദ്രം

July 11, 2026
നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്
Sports

നാടകീയ ഗോൾ; ബെൽജിയത്തെ വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമിയിൽ, അടുത്ത പോരാട്ടം ഫ്രാൻസിനോട്

July 11, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel