സോശ്യൽ മീഡിയയിൽ വൈറലായ ഇന്നത്തെ ഫോട്ടോ

സോശ്യൽ മീഡിയയിൽ വൈറലായ ഇന്നത്തെ ഫോട്ടോ

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സംഗമം കോഴിക്കോട്ടെത്തിയപ്പോൾ. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങളും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും സാദിഖാലി തങ്ങൾക്കിരുവശവും പുഞ്ചിരി തൂകി ഇരിക്കുന്ന ഫോട്ടോയാണ്...

Read more

സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ  തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് യു എ ഇ  മാനവവിഭവശേഷി, മന്ത്രാലയം

സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ  തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് യു എ ഇ  മാനവവിഭവശേഷി, മന്ത്രാലയം

യു എ ഇയിൽ സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ  തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന്  മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ അറിയിച്ചു. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്തമായ അവബോധംതൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നൽകുന്നത്. മന്ത്രാലയം അംഗീകരിച്ച ഭാഷകളിൽ മലയാളത്തിനു പുറമെഹിന്ദിയും തമിഴും ഇടം നേടി.  അറബിക്, ഇംഗ്ലിഷ് ഭാഷകൾക്ക് പുറമെ മറ്റു ഭാഷകൾ കൂടി തൊഴിൽ ഇടപാടുകൾക്ക് അംഗീകരിക്കുന്നത്തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും. തൊഴിലുടമകൾക്ക് നിയമനവും എളുപ്പമാകും. അറബിക്കിലും ഇംഗ്ലിഷിലുമാണ് തൊഴിൽ കരാറുകളുംഅനുബന്ധ രേഖകളും തൊഴിൽ മന്ത്രാലയം സ്വീകരിച്ചിരുന്നത്. ഇരു വിഭാഗവും ഒപ്പിട്ട തൊഴിൽ കരാറുകൾ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. ഇതിന്റെ ഒരു പകർപ്പ് തൊഴിലാളിക്കും സ്പോൺസർ നൽകണമെന്നാണ് നിയമം. 11 ഭാഷകളിൽ ഏതെങ്കിലുമൊന്നിൽ തൊഴിൽ കരാറുകളുംനിയമനത്തിന്നു മുൻപ് നൽകുന്ന തൊഴിൽ വാഗ്ദാന പത്രികയും ലഭിക്കും. ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, മലയാളം, നേപ്പാളി, ശ്രീലങ്കൻ, തമിഴ് ,ഉറുദുതുടങ്ങിയ ഭാഷകളിലും തൊഴിൽ കരാറും അനുബന്ധ രേഖകളും സമർപ്പിക്കാൻ മന്ത്രാലയം അനുമതി നൽകി.

Read more

ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത്  പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു.

ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത്  പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു.

ദുബായ്–അബുദാബി രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് മധ്യവേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത്  പ്രാദേശികവിമാന കമ്പനികൾസൗജന്യ ഷട്ടിൽ ബസ് സർവീസ് വർധിപ്പിച്ചു. ഇത്തിഹാദ് എയർവേയ്സ്, എമിറേറ്റ്സ് എയർലൈൻ എന്നീവിമാനക്കമ്പനികളുടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഈ ആനുകൂല്യം. ഇത്തിഹാദിന് അൽഐനി ൽനിന്നും സമാന സർവീസുണ്ട്. മറ്റു എമിറേറ്റിൽനിന്നുള്ള യാത്രക്കാർക്ക് ഈ കേന്ദ്രങ്ങളിലെത്തി ബസ് സേവനം പ്രയോജനപ്പെടുത്താം.ഇത്തിഹാദ് എയർവേയ്‌സിൽയാത്ര ചെയ്യുന്ന ദുബായ് നിവാസികൾക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്കും എമിറേറ്റ്‌സിൽ യാത്രചെയ്യാനുദ്ദേശിക്കുന്ന അബുദാബി നിവാസികൾക്ക് ദുബായ് ഇന്റർനാഷനൽ എയർപോർട്ടിലേക്കും സൗജന്യ ബസ് യാത്ര ചെയ്യാം. ഇരുവിമാന യാത്രക്കാർക്കും ദുബായ്, അബുദാബി നഗരങ്ങളിൽ സിറ്റി ചെക്ക്–ഇൻ സൗകര്യവും ഉണ്ട്. യാത്രക്കാരുടെ ലഗേജ് ഈകേന്ദ്രങ്ങളിലെ എയർലൈൻ ഓഫിസിൽ നൽകുന്നതോടൊപ്പം ബോർഡിങ് പാസും ലഭിക്കും. ഇങ്ങനെ സ്വീകരിക്കുന്ന ലഗേജ്യാത്രക്കാരൻ അവസാനം ഇറങ്ങുന്ന വിമാനത്താവളത്തിൽ എത്തിക്കും. നേരത്തെ ബോർഡിങ് പാസ് ലഭിക്കുന്നതിനാൽവിമാനത്താവളത്തിലെ തിരക്കിൽനിന്നും ഒഴിവാകാം. ദുബായ് ഷെയ്ഖ് സായിദ് റോഡിലെ അൽവാസൽ സെന്ററിനു സമീപത്തുനിന്നാണ് അബുദാബിയിലേക്കുള്ള  ഇത്തിഹാദ് ബസ്സർവീസ് പുറപ്പെടുക. യാത്രാദൈർഘ്യം 75 മിനിറ്റ്. യാത്രക്കാർ സാധുവായ വിമാന ടിക്കറ്റ് കരുതണം. ബസ് പുറപ്പെടുന്ന സമയം: 02.05, 04.10, 06.05, 09.35, 11.30, 16.15, 17.20, 19.05, 20.55, 22.30.അബുദാബി എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് വെളുപ്പിന് 00.15, 01.25, 03.05, 07.05, 08.20, 10.50, 14.25, 20.25, 21.25, 22.10 എന്നീ സമയങ്ങളിലാണ് ബസ് പുറപ്പെടുക. യാത്രക്കാർ കുറഞ്ഞത്24 മണിക്കൂർ മുൻപെങ്കിലും സീറ്റ് ബുക്ക് ചെയ്യണം.അബുദാബി കോർണിഷ് റോഡിലെ എമിറേറ്റ്‌സ് ഓഫിസിന്റെ മുൻവശത്തുനിന്ന്ദുബായിലേക്കുള്ള ബസ് പുലർച്ചെ 03.00, രാവിലെ 09.45, വൈകിട്ട് 16.30, രാത്രി 10.00 ആണ്  ബസ്. ദുബായ് ഇന്റർനാഷനൽഎയർപോർട്ടിലെ ടെർമിനൽ 3നു മുന്നിൽ യാത്രക്കാരെ ഇറക്കും. ദുബായിൽ നിന്ന് അബുദാബിയിലേക്കുള്ള ബസ് പുലർച്ചെ 03.00, രാവിലെ 10.00, ഉച്ചയ്ക്ക് 15.00, രാത്രി 23.00 എന്നീ സമയങ്ങളിൽ ടെർമിനൽ 3നു മുന്നിൽനിന്ന് ബസ് പുറപ്പെടും. എമിറേറ്റ്‌സ്ബസിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ കുറഞ്ഞത് 48 മണിക്കൂർ മുൻപ് എങ്കിലും ബുക്ക് ചെയ്യണം.

Read more

യു എ ഇ യിലെ ഫ്രീ പാർക്കിംഗ് ടൈം ഏതെന്നല്ലേ? വിശദമായ് അറിയാം

യു എ ഇ യിലെ ഫ്രീ പാർക്കിംഗ് ടൈം ഏതെന്നല്ലേ? വിശദമായ് അറിയാം

ദുബായ് : യുഎഇയിലെ വാരാന്ത്യം ഈ വർഷം മുതൽ വെള്ളി-ശനി എന്നത് ശനി-ഞായർ എന്നാക്കി മാറ്റിയതിന് ശേഷം, യുഎഇയിലെ ചില റോഡുകളും ഗതാഗത അതോറിറ്റികളും സൗജന്യ പാർക്കിംഗ് ദിനവും സമയവും അതിനനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. എല്ലാ എമിറേറ്റുകളിലും പാർക്കിംഗ് സൗജന്യ സമയവും ദിനവും...

Read more

ടോൺസിൽ ഓപ്പറേഷനുശേഷം ‘വലിയ രക്തസ്രാവവും’ ഹൃദയാഘാതവും മൂലം മിസ് ബ്രസീൽ ഗ്ലേസി കോറിയ അന്തരിച്ചു.

ടോൺസിൽ ഓപ്പറേഷനുശേഷം ‘വലിയ രക്തസ്രാവവും’ ഹൃദയാഘാതവും മൂലം മിസ് ബ്രസീൽ ഗ്ലേസി കോറിയ അന്തരിച്ചു.

ബ്രസിലിയ: ടോൺസിൽ ശസ്ത്രക്രിയക്കിടെ മുൻ മിസ് ബ്രസീൽ ഗ്ലെയ്സി കോറിയ അന്തരിച്ചു. 27 വയസ്സായിരുന്നു. മരണകാരണം ശസ്ത്രക്രീയക്കിടെ മസ്തിഷ്ക രക്തസ്രാവവും ഹൃദയാഘാതവും ഉണ്ടായതാണ്. മോഡലും ബ്യൂട്ടീഷനുമായിരുന്ന ഗ്ലെയ്സി കോറിയ 2018ലാണ് മിസ് ബ്രസീൽ പട്ടം ചൂടിയത്. രണ്ട് മാസമായി ഇവർ കോമയിലായിരുന്നു....

Read more
Page 21 of 21 1 20 21

Recommended