വാഷിംഗ്ടൺ : ഗവൺമെന്റ് എക്‌സ്‌പീരിയൻസ് എക്‌സ്‌ചേഞ്ച് ഓഫീസിൽ നിന്നുള്ള ഒരു ഉന്നതതല പ്രതിനിധി സംഘം യുഎസിലെ വാഷിംഗ്‌ടണിൽ നടന്ന യോഗങ്ങളുടെ പരമ്പരയിൽ ആഗോള ശേഷി വർദ്ധിപ്പിക്കുന്നതിനും ഭാവി മുൻകൂട്ടി കാണുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ മാതൃക പ്രദർശിപ്പിച്ചു. ഗവൺമെന്റ് എക്‌സ്‌പീരിയൻസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം,...
Read moreദുബായ്:യു എ ഇ കാസർക്കോഡ് ചേംബർ ഓഫ് കോമേഴ്സ് പ്രഥമ കമ്മിറ്റി ഭാരവാഹികളായി ഫൈസൽ മുഹസ്സിൻ പ്രസിഡണ്ട്, അബ്ദുൽ ഖാദർ നങ്ങാരത്ത് ജനറൽ സെക്രട്ടറി, നിസാർ ബങ്കര ട്രഷറർ എന്നിവരെയും വൈസ് പ്രസിഡണ്ടായി സിറാജുദ്ധീൻ കോളിയാട്, അച്ചു മുഹമ്മദ്, ജോ: സെക്രട്ടറിയായി...
Read moreദുബായ്: കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ഒക്ടോബർ അവസാന വാരത്തിൽ ദുബായിൽ വച്ച് നടത്തുന്ന നിക്ഷേപ സംഗമത്തിന്റെ ലോഗോ പ്രകാശനം വ്യവസായിയും വെൽഫിറ്റ് ഗ്രൂപ്പ് ഇൻറർനാഷണൽ ചെയർമാനുമായ യഹിയാ തളങ്കര നിർവഹിച്ചു. പരിപാടിയിൽ കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി...
Read moreഎഴുത്തുകാരനും കാസർകോട്ടെ സാഹിത്യ സാംസ്കാരിക പ്രവർത്തകനും ദീർഘകാലം ഷാർജയിൽ പ്രവാസിയുമായിരുന്ന ഇബ്രാഹിം ചെർക്കള അന്തരിച്ചു. പനി ബാധിച്ചതിനെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.കാസർഗോഡെ സാഹിത്യ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു…ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷമാണ് മരണം സംഭവിച്ചത്..അടുത്ത...
Read moreഅബുദാബിയിൽ ഉടമയുടെ അനുമതി ഇല്ലാതെ വില്ലകളും ഫ്ലാറ്റുകളും പാർട്ടിഷൻ ചെയ്ത് കൊടുക്കുന്നതിനെതിരെ നിലപാട് കടുപ്പിക്കുന്നു .അനധികൃതമായി താമസിക്കുന്ന വർക്കെതിരെ പരിശോധന തുടരുന്നതിനിടെ വീട്ടുടമസ്ഥ ന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ വില്ല നാല് കുടുംബങ്ങൾക്കായി കീഴ് വാടകക്ക് നൽകിയ പ്രധാന വാടകക്കാരന് അബുദാബി കോടതി64 ലക്ഷം രൂപ പിഴ വിധിച്ചു . തന്റെ സമ്മതമില്ലാതെ വില്ല വിഭജിച്ച് നൽകിയതിന് ശേഷം വില്ലയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിഉടമസ്ഥൻ വാടകക്കാരനെതിരെ ഒരുകോടി രൂപയിലേറെ നഷ്ടപരിഹാരമായി ലഭിക്കണമെന്നാവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നു. എമിറേറ്റിലെ ഭവന നിയമങ്ങളുടെലംഘനമാണെന്നും പരാതിക്കാരൻ കോടതിയെ ധരിപ്പിച്ചു. ഉടമസ്ഥന്റെ വാദങ്ങൾ ശരിയാണെന്നു കോടതി കണ്ടെത്തുകയും നഷ്ടപരിഹാരമായി 64 ലക്ഷം രൂപ വാടകക്കാരൻഉടമസ്ഥന് നൽകണമെന്ന് വിധിക്കുകയും ചെയ്തു. കൂടാതെ ഉടമസ്ഥന്റെ നിയമപരമായ ചെലവുകളും വാടകക്കാരൻ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
Read moreകേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുമുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ സമയബന്ധിതമായി തീർപ്പാക്കി നടപടി പൂർത്തീകരിക്കുന്നതിനായി 01/08/2022 മുതൽ pravasikerala.org എന്ന വെബ്സൈറ്റ് മുഖേന ലോഗിൻ ചെയ്ത് ബന്ധപ്പെട്ട അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പി ക്കേണ്ടതാണ്. വളരെയധികം അപേക്ഷകൾ പരിശോധിച്ച്...
Read moreയു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ അറ്റസ്റ്റേഷനും ഇനി ഓൺലൈനായി ലഭ്യമാകും. യു.എ.ഇയിലെ എല്ലാഉപഭോക്താക്കൾക്കും സേവനം ലഭിക്കും. വിദ്യാഭ്യാസ, വിവാഹ, ജനന സർട്ടിഫിക്കറ്റുകൾ തുടങ്ങിയ വ്യക്തിഗത രേഖകളും ലൈസൻസുകളുംഇൻവോയ്‌സുകളും പോലുള്ള ഔദ്യോഗിക രേഖകളും മന്ത്രാലയത്തിൽനിന്ന് അറ്റസ്റ്റ് ചെയ്യാറുണ്ട്. ജോലി, വിസ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കാണ്ഇവ ആശ്യമായിവരുന്നത്.അതേസമയം, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും 80044444 എന്ന നമ്പറിൽ വിളിച്ചാൽ അറ്റസ്റ്റേഷൻ സേവനംലഭ്യമാക്കുന്ന സൗകര്യവുമുണ്ട്. വ്യക്തികൾക്കും ബിസിനസുകൾക്കും ആവശ്യമായ അറ്റസ്റ്റേഷന് മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്‍റെവെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ 'സർവിസസ് ഫോർ ഇൻഡിവിജ്വൽസ്' എന്നും 'സർവിസസ് ഫോർ ബിസിനസ്' എന്നും രണ്ടു കാറ്റഗറികളുണ്ട്. ഇതിൽ ആവശ്യമായത് സെലക്ട് ചെയ്താൽ സേവനങ്ങൾ ലഭിക്കും.
Read moreദുബായിൽ വീടു പൂട്ടി അവധി ആഘോഷിക്കാൻ പോകുന്നവർ സമൂഹ മാധ്യമങ്ങളിലൂടെ അക്കാര്യം അറിയിക്കുന്നത് ഇനിയെങ്കിലും നിർത്തണമെന്ന്ദുബായ് പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ്നൽകി. പെട്ടി അടുക്കുന്നതും വീടു പൂട്ടുന്നതും അടക്കം എല്ലാ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽപങ്കുവയ്ക്കുമ്പോൾ അത് കാണുന്നവരുടെ കൂട്ടത്തിൽ കള്ളന്മാരും ഉണ്ടാകാം.ഫെയ്സ്ബുക്കിൽ ഒരുപാട് ആരാധകരുള്ള ഒരാൾ കഴിഞ്ഞ ദിവസം തന്റെവിദേശ യാത്രയെക്കുറിച്ച് പോസ്റ്റ് ഇട്ടതിന്റെ അടുത്ത ദിവസം അദ്ദേഹത്തിന്റെ വീട് കൊള്ളയടിക്കപ്പെട്ടുവെന്നും . കള്ളന്മാരെ ക്ഷണിച്ചു വരുത്തുന്ന ഇത്തരംസന്ദേശങ്ങൾ സമൂഹ മാധ്യമത്തിൽ ഇടുന്നത് സുരക്ഷിതമല്ലെന്നും പൊലീസ് പറഞ്ഞു. എത്ര ദിവസത്തെ യാത്രയാണ്, എവിടേക്കാണ് പോകുന്നത്, മടക്കംതുടങ്ങി എല്ലാ വിവരവും ചിലർ സമൂഹ മാധ്യമങ്ങളിൽ കുറിക്കും.സ്വന്തം താമസ സ്ഥലവും ഫ്ലാറ്റ് നമ്പരും ഗൂഗിൾ മാപ്പും വരെ സമൂഹ മാധ്യമങ്ങളിൽപങ്കുവയ്ക്കുന്നവരുണ്ട്. ഇത്തരക്കാർ കള്ളന്മാരുടെ ജോലി എഴുപ്പമാകുകയാണെന്നും പോലീസ് അറിയിച്ചു ദീർഘയാത്ര പോകുന്നവർ പൊലീസിനെ വിവരം അറിയിക്കണം. പൊലീസിന്റെ ഓൺലൈൻ സൈറ്റിൽ സൗജന്യമായി യാത്രയുടെ വിശദാംശങ്ങൾപങ്കുവയ്ക്കാം. താമസക്കാർ മടങ്ങിയെത്തും വരെ കൃത്യമായ ഇടവേളകളിൽ ഈ സ്ഥലം പൊലീസ് നേരിട്ടു സന്ദർശിക്കും.
Read moreയു.എ.ഇ. കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും പ്രവാസികൾ നൽകുന്ന തുടർച്ചയായ സംഭാവനകൾഏറെ വിലപ്പെട്ടതാണെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യു.എ.ഇ.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് രണ്ടുമാസത്തിനുശേഷം ആദ്യമായിരാജ്യത്തെഅഭിസംബോധനചെയ്തുകൊണ്ട്സംസാരിക്കുകയായി രുന്നു അദ്ദേഹം. യു.എ.ഇ. രൂപവത്കരണംമുതൽ ഇതുവരെ രാജ്യത്തെ രണ്ടാംഭവനമായി കണക്കാക്കുന്ന പ്രവാസികൾ നൽകിയസംഭാവനകളെ അഭിനന്ദിക്കുന്നുവെന്നും. രാജ്യ വികസനത്തിൽ പ്രവാസികൾക്ക് ക്രിയാത്മകമായ പങ്കുണ്ടന്നുംഅദ്ദേഹം പറഞ്ഞു. ലോകത്ത് മുൻനിരയിലുള്ള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ആഗോളതലത്തിൽമത്സരശേഷി വർധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിൽ വൈവിധ്യവത്കരണം അത്യാവശ്യമാണ്.മതം, വംശം, സംസ്കാരം എന്നിവ പരിഗണിക്കാതെ ലോകം മുഴുവൻ സഹായം നൽകുന്നതും ലോകരാഷ്ട്രങ്ങളുമായുള്ളസൗഹൃദവും സഹകരണവും തുടരുംമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യകത്മാക്കി. രാജ്യത്തെ വിശ്വസ്തരായ ഇമിറാത്തി പൗരന്മാരിൽ അഭിമാനിക്കുന്നു വെന്നും ബുധനാഴ്ച പ്രാദേശികസമയംവൈകീട്ട് ആറുമണിക്ക് നടത്തിയ വെർച്വൽ പ്രസംഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻവിശദീകരിച്ചു.
Read moreയുഎ ഇ യിലെ വിവിധ എമിറേറ്റുകളിൽ ബലിപെരുന്നാള്‍ അവധി ദിവസങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരിൽ വൻ വർദ്ധനവ് തുടരുന്നു. ദുബൈയിലെയും അജ്മാനിലെയും ഗതാഗത വകുപ്പുകൾ പുറത്തുവിട്ട കണക്കുകളിലാണിത് വ്യക്തമാക്കുന്നത്. ദുബൈയിൽ റോഡ് ഗതാഗത അതോറിറ്റിയുടെ (ആർ.ടി.എ) വിവിധ സംവിധാനങ്ങൾ വഴി യാത്രചെയ്തത്...
Read more