യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1584 പേർക്ക് കോവിഡ് ബാധിച്ചതായും 1546 പേർ കൂടി പൂർണമായും രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ഒരു മാസത്തിലേറെയായി ആയിരത്തിലധികം കേസുകളാണ് രാജ്യത്ത്റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 14ന് ശേഷം ജൂൺ 9നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. നേരത്തെ നൂറിൽ താഴെയെത്തിയനിരക്ക് പെട്ടെന്ന് കൂടി വരികയായിരുന്നു.9,64,521 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് . ഇതിൽ ആകെ: 9,44,914പേർ രോഗമുക്തി നേടി . 2,324പേർക്കാണ് യു എ ഇയിൽ ജീവൻ നഷ്ടം ആയത് . ചികിത്സയിലുള്ളവർ 17,283. ആണ്. ആർടിപിസിആർ പരിശോധനകളും കൂടിയിട്ടുണ്ട്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,046 ആർടിപിസിആർ പരിശോധനകൾ നടത്തിയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നൽകുന്നതിനും രാജ്യവ്യാപകമായി പരിശോധന നടത്തുന്നുണ്ടെന്ന്അധികൃതർ അറിയിച്ചു. അതേസമയം, വേനലവധിക്ക് വിമാന യാത്ര ചെയ്യുന്നവർ കോവിഡ് ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് കേസുകൾ വീണ്ടുംവർധിച്ചു വരുന്ന സാഹചര്യ ത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പ് നൽകി .
Read moreഅബൂദാബിയിൽ ട്രക്ക് ഡ്രൈവർമാർ റോഡുകളിൽ വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്നൽകി. ട്രക്ക് ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയന്ത്രണങ്ങൾ രൂപകൽപ്പനചെയ്തിരിക്കുന്നതെന്ന് പോലീസ് അതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ പറഞ്ഞു.ട്രക്ക് ഡ്രൈവർമാർ പാലിക്കേണ്ട നിയമങ്ങളുടെ പട്ടികയും പോലീസ് നലകിയിട്ടുണ്ട്. ഡ്രൈവിംഗ് നടത്തു മ്പോൾ, റോഡിന്റെ ഏറ്റവും വലത് ലെയ്നിൽ തുടരുക, ആവശ്യമില്ലെങ്കിൽ ലെയ്നുകൾ മാറരുത്.-അടിയന്തര സാഹചര്യത്തിലല്ലാതെ മറ്റ് വാഹനങ്ങളെ മറികടക്കരുത്. അങ്ങനെ ചെയ്യുന്നത് ലംഘനമായി കണക്കാക്കാം, നിങ്ങളുടെ ഡ്രൈവിംഗ്ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യപ്പെടാം.-ഒന്ന് തിരിയുകയോ പാത മാറുകയോ ചെയ്യേണ്ടത് ആവശ്യമാണെങ്കിൽ നിങ്ങളുടെ സൈഡ്മിററുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും ബ്ലൈൻഡ് സ്പോട്ട് പൂർണ്ണമായും വാഹനങ്ങളിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കുകയും വേണം.– തിരിയുമ്പോൾ നേരത്തെ ഇൻഡിക്കേറ്റർ ഇട്ടേക്കണം.എന്നിവയാണ് പ്രധാന നിർദേശങ്ങൾ,
Read moreദുബായിൽ പ്രകൃതി സൗഹൃദ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നതിനു മുന്നോടിയായ പരീക്ഷണ ഓട്ടത്തിന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്അതോറിറ്റി ഓസ്ട്രേലിയൻ ബസ് നിർമാണ സ്ഥാപനമായ ബസ്ടെക് ഗ്രൂപ്പുമായി കരാർ ഒപ്പുവച്ചു. ദുബായിയുടെ എല്ലാ ഗതാഗത മാർഗങ്ങളുമായിബന്ധപ്പെടുത്തിയാണ് സർവീസ് പരീക്ഷിക്കുന്നത്. 2017 മുതൽ ബസ് ടെക്കിന്റെ ബസുകൾ ദുബായിൽ ഷട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഇതിന്റെ പുതിയതലമുറ ബസുകളാണ് ഇനി പരീക്ഷിക്കുന്നത്.
Read moreദേശീയകമ്പനികൾക്ക് പിന്തുണ നൽകുന്നതിനോടൊപ്പം അന്താരാഷ്ട്രതലത്തിൽ വിപുലീകരിക്കാനുള്ള അവസരങ്ങളും ലക്ഷ്യമിട്ട് ദുബായ് ഗ്ലോബൽ പദ്ധതി ആരംഭിച്ചു. സംയോജിത വാണിജ്യപ്രതിനിധി സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള സംരംഭമായ ദുബായ് ഗ്ലോബൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ലോകത്തിലെ അഞ്ചുഭൂഖണ്ഡങ്ങ ളിലായി 50 പ്രതിനിധിസ്ഥാപനങ്ങൾ തുടങ്ങുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.വാണിജ്യ ഓഫീസുകളുടെ ശൃംഖല ദുബായ് ചേംബേഴ്സ്, സർക്കാർ, അർധ-സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കും. ലോകത്തിലെ ഏറ്റവുംമികച്ച വ്യാപാര ഹബ്ബുകളിലൊന്നായി ദുബായുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ദുബായ് കമ്പനികൾ വിദേശവിപണികളിൽ സജീവമാകു ന്നതോടെ ദുബായിലേക്ക് കൂടുതൽ വിദേശനിക്ഷേപങ്ങൾ ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.
Read moreവിനോദ സഞ്ചാരികളെസ്വാഗതം ചെയ്യാൻ ആകർഷകമായ പദ്ധതികൾ ഒരുക്കി ഹോട്ടലുകളുടെ സുവർണനഗരമായി ദുബായ് മാറുന്നു . പ്രതിമാസം പുതിയ 1,027 ഹോട്ടൽ മുറികളാണു സന്ദർശകരെ സ്വീകരിക്കാനായിസജ്ജമാകുന്നത്. ദുബായ് എക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റാണു വിനോദ സഞ്ചാര മേഖലയിലെപ്രധാന കണ്ണിയായി ഹോട്ടൽ രംഗത്തും അനുബന്ധമായുമുള്ള ദുബായ് നഗരത്തിന്റെ കുതിപ്പ് വ്യക്തമാക്കിയത്. 2021 ഏപ്രിൽ മുതൽ 2022 ഏപ്രിൽ വരെ പുതിയ 12,324 ഹോട്ടൽ മുറികൾ ഒരുങ്ങി. 2022 ഏപ്രിൽഅവസാനമായപ്പോഴേക്കും 1.40 ലക്ഷത്തിലധികം ഹോട്ടൽ മുറികളായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽഇതു 1.28 ലക്ഷമായിരുന്നു. പ്രതിവർഷം ഹോട്ടൽ രംഗത്തുണ്ടായ പുരോഗതി 9.6 ശതമാനമാണ്.പുതിയ 55 ഹോട്ടലുകളും ഇക്കാലയളവിൽ ദുബായിൽ തുറന്നു. 2021 ൽ 714 ആയിരുന്നു ഹോട്ടലുകളെങ്കിൽ 2022 ഏപ്രിലിൽ 769 ആയി ഉയർന്നു.ഓരോ മാസവും 4.5 ശതമാനാണു ഹോട്ടലുകളുടെ വർധന.ദുബായ് എമിറേറ്റിൽആഡംബര ഹോട്ടലുകളും പെരുകി. മൊത്തം ഹോട്ടലുകളിൽ 34 ശതമാനവും പഞ്ചനക്ഷത്രങ്ങളാണ്. 146 സ്ഥാപനങ്ങൾ പഞ്ചനക്ഷത്ര പദവിയിലെത്തിയതായി അധികൃതർ വെളിപ്പെടുത്തി ,ഓരോ വരവിലുംസന്ദർശകർക്കു നവ്യാനുഭവം പകരുന്ന പുരോഗതിയാണു ദുബായ് സന്ദർശകർക്കു സമ്മാനിക്കുന്നത്..
Read moreബ്വേനസ് ഐറിസ്: രണ്ടു പതിറ്റാണ്ടായി കാൽപന്തിന്റെ മായിക ചിത്രം കാലിൽ വരച്ച ലോകം ജയിച്ചുനിൽക്കുന്ന ഇതിഹാസത്തിന് 35.സമാനതകളില്ലാത്ത ഡ്രിബ്ളിങ് മികവും അസാധ്യ നിമിഷങ്ങളിലെ ഗോളുകളും ടീമിനെ വിജയംതൊട്ടു നിർത്തുന്ന ഓൾറൗണ്ട് ഗെയിമുമായി ആരാധക മനസ്സുകളിൽ എന്നേ സുൽത്താൻപട്ടമുറപ്പിച്ച അർജന്റീന താരത്തിന് ജൂൺ...
Read moreദുബായ്: നിങ്ങളുടെ പുതിയ വീട്ടിൽ താമസിക്കുന്നതിന് മുമ്പ്, നിങ്ങൾ പൂർത്തിയാക്കേണ്ട ആദ്യ ജോലികളിലൊന്ന് വൈദ്യുതി, ജല കണക്ഷനുള്ള അപേക്ഷയാണ്. നിങ്ങൾ ഷാർജയിലേക്ക് മാറുകയാണെങ്കിൽ, വൈദ്യുതി, ജല സേവനങ്ങളുടെ ചുമതല ഷാർജ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ) ആണ്. കണക്ഷന് അപേക്ഷിക്കുന്നതിന്,...
Read moreദുബായ് : ദുബായിലെ റെസ്റ്റോറന്റുകളിൽ ഭക്ഷണം തയ്യാറാക്കാൻ ഇനി റോബോട്ട് ഷെഫുകൾ.. യുഎഇയിലെയും മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും (മെന) മേഖലയിലെ കെഎഫ്‌സി, പിസ്സ ഹട്ട്, ഹാർഡീസ്, ക്രിസ്‌പി ക്രീം, ടിജിഐ ഫ്രൈഡേസ് തുടങ്ങിയ ഐക്കണിക് ബ്രാൻഡുകളുടെ മാസ്റ്റർ ഫ്രാഞ്ചൈസിയായ അമേരിക്കാന...
Read moreമഴ നനയാതിരിക്കാൻസ്കൂൾ വരാന്തയിൽകയറി നിന്നതല്ല…! ഈ തൊള്ളായിരത്തിമുന്നൂറ്റി അമ്പത്തിമൂന്നൊക്കെഒരു തെറ്റാണോ മക്കളേ…എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്. താൻ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ വിമർശിച്ചവർക്കുള്ള ചുട്ട മറുപടിയാണ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. വിദ്യഭ്യാസ മന്ത്രിവി ശിവൻ കുട്ടിയുടെ തെള്ളയിരത്തി മുന്നൂറ്റി അമ്പത്തി മുനെന്ന പരാമർശം സോശ്യൽ മീഡിയയിൽ...
Read moreയുഎഇയിൽ ഇന്ന് താപനിലയിൽ നേരിയ കുറവ് പ്രതീക്ഷിക്കാ മെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നതിനാൽ, കനത്ത ചൂടിൽ നിന്നു രക്ഷപ്പെടാൻ വേനൽമഴസഹായകമാകും. ഇൗയാഴ്ച അവസാനത്തോ ടെവേനൽമഴ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. യുഎഇ വേനൽക്കാലത്ത് എല്ലാആഴ്ചയും രണ്ടോ മൂന്നോ ദിവസം മഴയ്ക്കു രാജ്യം സാക്ഷ്യം വഹിച്ചേക്കാമെന്നും ഇന്ത്യയിൽ നിന്നു മൺസൂൺ ന്യൂനമർദംഅനുഭവപ്പെടുന്നതിനാൽ യുഎഇയിൽ വേനൽമഴ അസാധാരണ മല്ലെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷകൻ നാഷനൽ സെന്റർ ഓഫ്മെറ്റീരിയോളജിയിലെ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ രാജ്യത്ത് ഈർപ്പം ഉണ്ടായിരിക്കുമെന്നും രാവിലെ മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നും വ്യക്തമാക്കി.
Read more